CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 57 Seconds Ago
Breaking Now

രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 14 ന് ; സകല വിശുദ്ധരുടെ മാധ്യസ്ഥം തേടി സെഹിയോന്‍ യുകെ

സകല വിശുദ്ധരുടെ അനുഗ്രഹം യാചിച്ചുകൊണ്ടും , സകല മരിച്ച വിശ്വാസികള്‍ക്കും മോക്ഷഭാഗ്യം തേടിയുള്ള പ്രാര്‍ത്ഥനകളാലും  ധന്യമായ നവംബര്‍ മാസത്തില്‍ സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 14 ന് നടക്കും . .

ആഗോളതലത്തില്‍ നവസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി സെഹിയോന്‍ യുകെ യുടെ സ്ഥാപകന്‍ റവ. ഫാ. സോജി ഓലിക്കല്‍ തുടക്കമിട്ട ,ദേശഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുത്തുവരുന്ന  കണ്‍വെന്‍ഷന്‍ ഇത്തവണയും കോവിഡ് മഹാമാരിയുടെ പ്രതികൂല  സാഹചര്യത്തില്‍   ഓണ്‍ലൈനിലാണ് നടക്കുക . കുട്ടികള്‍ക്കും സെഹിയോന്‍ യുകെ യുടെ കിഡ്‌സ് ഫോര്‍ കിങ്ഡം ടീമിന്റെ നേതൃത്വത്തില്‍ പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.

സെഹിയോന്‍ യുകെ ഡയറക്ടര്‍   റവ.ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന കണ്‍വെന്‍ഷനില്‍ മോണ്‍സിഞ്ഞോര്‍ ഷോണ്‍ ഹീലി , പ്രശസ്ത കുടുംബ പ്രേഷിതനും , ക്രിസ്റ്റീന്‍ മിനിസ്ട്രിയുടെ  നേതൃത്വവുമായ ബ്രദര്‍ സന്തോഷ് ടി  എന്നിവര്‍ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും .യുകെ സമയം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കണ്‍വെന്‍ഷന്‍ .12 മുതല്‍ 2 വരെ കുട്ടികള്‍ക്കും 2 മണിമുതല്‍ 4 വരെ ഇംഗ്ലീഷിലും കണ്‍വെന്‍ഷന്‍ നടക്കും .  .

WWW.SEHIONUK.ORG/LIVE എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.

രോഗ പീഡകള്‍ക്കെതിരെ പ്രാര്‍ത്ഥനയുടെ കോട്ടകള്‍ തീര്‍ത്തുകൊണ്ട് ,അത്ഭുതകരമായ വിടുതലുകളും രോഗശാന്തിയും സംഭവിച്ചുകൊണ്ടിരിക്കുന്ന ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുക്കുന്ന ,  വി. കുര്‍ബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉള്‍പ്പെടുന്ന   രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക്  സെഹിയോന്‍ മിനിസ്ട്രി യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോണ്‍സണ്‍ +44 7506 810177

അനീഷ് ?07760 254700?

ബിജുമോന്‍ മാത്യു 07515 368239

 

 




കൂടുതല്‍വാര്‍ത്തകള്‍.