സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ നടക്കും . ക്രിസ്റ്റീന്‍ മിനിസ്ട്രിയുടെ നായകനായി തലമുറകള്‍ക്ക് ക്രിസ്തുമാര്‍ഗ്ഗത്തിലേക്കുള്ള വഴി തുറക്കുവാന്‍, ഇന്ന് വിവിധ ജീവിതാന്തസ്സിലായിരിക്കുന്ന ആയിരങ്ങള്‍ക്ക് അവരുടെ ബാല്യകാലത്തും വചനാധിഷ്ഠിത ജീവിതമൂല്യങ്ങള്‍ പകര്‍ന്നുനല്‍കിയ , നവസുവിശേഷവത്ക്കരണരംഗത്തെ നിത്യയൗവ്വനമായി പരിശുദ്ധാത്മാവില്‍ ജ്വലിച്ച് ക്രിസ്തുമാര്‍ഗ്ഗത്തിലേക്കുള്ള വഴി തുറക്കുവാന്‍ യേശുവില്‍ ഇന്നും നയിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, ബ്രദര്‍ സന്തോഷ് ടി ഇത്തവണത്തെ കണ്‍വെന്‍ഷനില്‍ വചന ശുശ്രൂഷയില്‍ പങ്കുചേരും.
സകല വിശുദ്ധരുടെ അനുഗ്രഹം യാചിച്ചുകൊണ്ടും , സകല മരിച്ച വിശ്വാസികള്‍ക്കും മോക്ഷഭാഗ്യം തേടിയുള്ള പ്രാര്‍ത്ഥനകളാലും ധന്യമായ നവംബര്‍ മാസത്തില്‍ സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ ഇംഗ്ലണ്ടിലെ നോര്‍ത്താംപ്ടണ്‍ രൂപതയില്‍നിന്നും മോണ്‍സിഞ്ഞോര്‍ ഷോണ്‍ ഹീലിയും പങ്കെടുക്കും. ആഗോളതലത്തില്‍ നവസുവിശേഷവത്ക്കരണം ലക്ഷ്യമാക്കി സെഹിയോന്‍ യുകെ യുടെ സ്ഥാപകന്‍ റവ. ഫാ. സോജി ഓലിക്കല്‍ തുടക്കമിട്ട ,ദേശഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുത്തുവരുന്ന കണ്‍വെന്‍ഷന്‍ ഇത്തവണയും കോവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യത്തില്‍ ഓണ്‍ലൈനിലാണ് നടക്കുക . കുട്ടികള്‍ക്കും സെഹിയോന്‍ യുകെ യുടെ കിഡ്‌സ് ഫോര്‍ കിങ്ഡം ടീമിന്റെ നേതൃത്വത്തില്‍ പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.
.യുകെ സമയം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 മണിവരെയായിരിക്കും മലയാളം കണ്‍വെന്‍ഷന്‍ .12 മുതല്‍ 2 വരെ കുട്ടികള്‍ക്കും 2 മണിമുതല്‍ 4 വരെ ഇംഗ്ലീഷിലും കണ്‍വെന്‍ഷന്‍ നടക്കും . .
WWW.SEHIONUK.ORG/LIVE എന്ന വെബ്‌സൈറ്റിലും സെഹിയോന്‍ യൂട്യൂബ് , ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.
രോഗ പീഡകള്‍ക്കെതിരെ പ്രാര്‍ത്ഥനയുടെ കോട്ടകള്‍ തീര്‍ത്തുകൊണ്ട് ,അത്ഭുതകരമായ വിടുതലുകളും രോഗശാന്തിയും സംഭവിച്ചുകൊണ്ടിരിക്കുന്ന ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകര്‍ പങ്കെടുക്കുന്ന , വി. കുര്‍ബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉള്‍പ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷനിലേക്ക് സെഹിയോന്‍ മിനിസ്ട്രി യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോണ്‍സണ്‍ ?+44 7506 810177?
അനീഷ് ?07760 254700?
ബിജുമോന്‍ മാത്യു ?07515 368239?