CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 23 Minutes 33 Seconds Ago
Breaking Now

ഇന്ത്യയിലെ ലൈംഗിക പീഡന കേസുകളിലെ വര്‍ദ്ധനവിന് എതിരെ യുകെയില്‍ ക്യാംപെയിന്‍; സിവില്‍ സര്‍വ്വീസ്, മെഡിസിന്‍, ഐടി മേഖലകളിലെ ഇന്ത്യന്‍ വംശജര്‍ ആവശ്യപ്പെടുന്നത് RapeFreeIndia; ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് സ്റ്റേഷനുകളില്‍ ബില്‍ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു

2019ല്‍ 3200ലേറെ കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 28% മാത്രമാണ് ശിക്ഷാവിധി നിരക്ക്.

ഇന്ത്യയില്‍ നടക്കുന്ന ലൈംഗിക പീഡന കേസുകളെക്കുറിച്ച് ബോധവത്കരണം നടത്താന്‍ ബ്രിട്ടനില്‍ ക്യാംപെയിന്‍. ഇതുമായി ബന്ധപ്പെട്ട് രൂപീകരിച്ച പുതിയ ക്യാംപെയിന്‍ ഗ്രൂപ്പ് ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് സ്റ്റേഷനില്‍ ബില്‍ബോര്‍ഡുകള്‍ സ്ഥാപിച്ചു. ഇരകളെ സഹായിക്കാന്‍ കൃത്യമായ സിസ്റ്റം സ്ഥാപിച്ച് പ്രശ്‌നം നേരിടാന്‍ അധികൃതര്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുകയാണ് സംഘത്തിന്റെ ഉദ്ദേശം. 'RapeFreeIndia UK' എന്നറയിപ്പെടുന്ന ഗ്രൂപ്പ് രാഷ്ട്രീയമില്ലാത്തതും, ഇന്ത്യന്‍ വംശജരായ സ്ത്രീകള്‍ ഉള്‍പ്പെട്ടതുമായ സംഘമാണ്. സിവില്‍ സര്‍വ്വീസ്, ഐടി, മെഡിസിന്‍ മേഖലകളിലെ പ്രൊഫഷണലുകളാണ് ഗ്രൂപ്പിലുള്ളത്. പ്രചരണ പരിപാടികള്‍ക്കായി 2000 പൗണ്ടിലേറെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴി ക്രൗഡ് ഫണ്ടിംഗും നേടിയിട്ടുണ്ട്. 

നവംബര്‍ 16 ഡിസംബര്‍ 13 വരെയാണ് ബില്‍ബോര്‍ഡ് ക്യംപെയിന്‍ നടക്കുന്നതെന്ന് ഇവര്‍ അറിയിച്ചു. സ്ത്രീകള്‍ക്കെതിരായ പുരുഷന്‍മാരുടെ അക്രമം അവസാനിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്ന വൈറ്റ് റിബ്ബണ്‍ യുകെയുടെ സഹകരണത്തോടെയാണ് ഈ പ്രചരണം. അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമുകളില്‍ വിഷയം ഉയര്‍ത്തുന്നതോടെ ലൈംഗിക പീഡന കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാന്‍ ഇന്ത്യക്ക് മേല്‍ സമ്മര്‍ദമേറുമെന്ന് മെഡിക്കല്‍ പ്രവര്‍ത്തകയും, സംഘടനാ അംഗവുമായ ലണ്ടനിലെ റൂഹി ഗൗസെ പറഞ്ഞു. മെഡിക്കല്‍ പരിശോധന മുതല്‍ ജുഡീഷ്യറി വരെയുള്ള കാര്യങ്ങളിലേക്ക് നടപടിക്രമങ്ങള്‍ വേഗത്തിലാക്കുകയും, ഇരകളുടെ കുടുംബങ്ങള്‍ക്ക് ഭീഷണികളില്‍ നിന്ന് സുരക്ഷിതത്വം നല്‍കുകയും വേണം, അവര്‍ ആവശ്യപ്പെട്ടു. 

റീജന്റ്‌സ് പാര്‍ക്ക്, ചോക്ക് ഫാം, കെന്നിംഗ്ടണ്‍ സ്റ്റേഷനുകളിലാണ് ബില്‍ബോര്‍ഡുകള്‍. ഇന്ത്യയില്‍ അരങ്ങേറുന്ന ക്രൂരമായ പീഡന സംഭവങ്ങള്‍ വേദനിപ്പിക്കുന്നതാണെന്ന് ഐടി പ്രൊഫഷണല്‍ ലീന പ്രതികരിച്ചു. ഇന്ത്യ സുരക്ഷിതമല്ലാത്ത രാജ്യമായി കാണുന്നതില്‍ ഒട്ടും സന്തോഷമില്ല. ഇന്ത്യക്ക് ഒരുപാട് കാര്യങ്ങള്‍ നല്‍കാനുണ്ട്, ഈ സമയത്ത് ഇത്തരമൊരു പേരില്‍ ചെന്ന് അവസാനിക്കരുത്, ലീന കൂട്ടിച്ചേര്‍ത്തു. യുകെയിലും വിദേശത്തുമുള്ള 150ലേറെ പേരാണ് പ്രചരണങ്ങള്‍ക്കും ഫണ്ടും, പിന്തുണയും ലഭ്യമാക്കുന്നത്. പ്രചരണങ്ങളില്‍ രാഷ്ട്രീയം കലരാതെ സ്ത്രീ സുരക്ഷയിലുള്ള ശ്രദ്ധ മാറാതെ നോക്കുന്നുണ്ടെന്ന് സിവില്‍ സെര്‍വ്വന്റ് രേഖ ശര്‍മ്മ വ്യക്തമാക്കി. 

2019ല്‍ 3200ലേറെ കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 28% മാത്രമാണ് ശിക്ഷാവിധി നിരക്ക്. സ്ത്രീസുരക്ഷ വളരെ ദൂരെയാണ്. ഇത് സാധാരണ കാര്യമായി മാറണം, അല്ലാതെ ആനുകൂല്യമാകരുത്. ഇന്ത്യയില്‍ ലിംഗ സമത്വവും, പരസ്പര ബഹുമാനവും യഥാര്‍ത്ഥത്തില്‍ നേടണം, പ്രചരണങ്ങളുടെ ഭാഗമായ ഐടി പ്രൊഫഷണല്‍ അനിതാ രാജന്‍ കൂട്ടിച്ചേര്‍ത്തു.  




കൂടുതല്‍വാര്‍ത്തകള്‍.