CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 45 Minutes 24 Seconds Ago
Breaking Now

കൊവിഡ് പ്രമാണിച്ച് യുകെയില്‍ സെക്‌സ് വിലക്ക് തുടരുമെന്ന് സ്ഥിരീകരിച്ച് ഹെല്‍ത്ത് സെക്രട്ടറി; ടിയര്‍ 2 മേഖലകളില്‍ മാറിത്താമസിക്കുന്ന കപ്പിള്‍സിന് വിലക്ക്; ടിയര്‍ 2, 3 ഏരിയയില്‍ പെട്ടവര്‍ പുറത്ത് വെച്ച് മാത്രം കണ്ടുമുട്ടിയാല്‍ മതി!

സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ എന്തെല്ലാം അനുവദിച്ചിട്ടുണ്ടെന്നതിനെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കുന്നതായി ഹാന്‍കോക്

കുടുംബത്തിന് പുറത്തുള്ളവരുമായി സെക്‌സില്‍ ഏര്‍പ്പെടുന്നതിനുള്ള വിലക്ക് ദേശീയ ലോക്ക്ഡൗണ്‍ നീക്കിയ ശേഷവും തുടരുമെന്ന് സ്ഥിരീകരിച്ച് മാറ്റ് ഹാന്‍കോക്. ടിയര്‍ 2 മേഖലകളില്‍ വ്യത്യസ്ത ഭവനങ്ങളില്‍ താമസിക്കുന്ന കപ്പിള്‍സിന് പുറത്ത് വെച്ച് കൂടിക്കാഴ്ച നടത്താന്‍ മാത്രമാണ് അനുമതിയുള്ളതെന്ന് ഡൗണിംഗ് സ്ട്രീറ്റ് വാര്‍ത്താസമ്മേളനത്തില്‍ ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കി. 

ടിയര്‍ 1 മേഖലയില്‍ മാത്രമാണ് കുടുംബങ്ങള്‍ക്ക് കൂടിച്ചേരാന്‍ അനുമതിയുള്ളത്. ടിയര്‍ 3 മേഖലയില്‍ വ്യത്യസ്ത കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഔട്ട്‌ഡോര്‍ പബ്ലിക് സ്‌പേസുകളില്‍ കൂടിക്കാഴ്ച നടത്താം. ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരെ നിയമങ്ങള്‍ ബാധിക്കുന്നത് സംബന്ധിച്ച് സൗത്താംപ്ടണില്‍ നിന്നുള്ള എല്ല വീഡിയോ മെസേജ് വഴിയാണ് ഹാന്‍കോകിനോട് ചോദ്യം ഉന്നയിച്ചത്. ദീര്‍ഘകാല കാമുകനുള്ള തനിക്ക് നിയമങ്ങള്‍ ഏത് തരത്തിലാണ് ബാധമാകുന്നതെന്ന് വ്യക്തമാകുന്നില്ലെന്ന് ഇവര്‍ ഹെല്‍ത്ത് സെക്രട്ടറിയെ അറിയിച്ചു. 

സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ എന്തെല്ലാം അനുവദിച്ചിട്ടുണ്ടെന്നതിനെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കുന്നതായി ഹാന്‍കോക് വ്യക്തമാക്കി. ദീര്‍ഘകാല ബന്ധങ്ങളില്‍ ഉള്‍പ്പെട്ടവരെ നിയമം ബാധിക്കുന്നതായി ഹെല്‍ത്ത് സെക്രട്ടറി സമ്മതിച്ചു. അതേസമയം ടിയര്‍ 2ല്‍ ആറ് പേരുടെ നിയമം ഔട്ട്‌ഡോറിലും ബാധമാണ്. ഇന്‍ഡോറില്‍ ഒരേ കുടുംബത്തില്‍ പെട്ടവരുമായി സമ്പര്‍ക്കത്തില്‍ വരാന്‍ മാത്രമാണ് അനുമതി, ഹെല്‍ത്ത് സെക്രട്ടറി വിശദമാക്കി.

പാര്‍ലമെന്റില്‍ കഴിഞ്ഞ ആഴ്ച തന്നെ ലോക്ക്ഡൗണിന് ശേഷമുള്ള കൊറോണാവൈറസ് നിയമങ്ങള്‍ ബോറിസ് ജോണ്‍സണ്‍ വിശദീകരിച്ചിരുന്നു. വിവിധ കുടുംബങ്ങളില്‍ പെട്ടവരുടെ സമ്പര്‍ക്കം പുതിയ നിയമവും വിലക്കുന്നുണ്ട്. ടിയര്‍ 1ല്‍ മാത്രമാണ് ആറ് പേരുടെ നിയമം അനുസരിച്ച് കൂടിക്കാഴ്ചയ്ക്ക് അനുമതിയെന്ന് പ്രധാനമന്ത്രി സ്ഥിരീകരിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.