CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 30 Seconds Ago
Breaking Now

ഫൈസര്‍ കോവിഡ് വാക്‌സിന് ബ്രിട്ടനില്‍ അനുമതി; അടുത്ത ആഴ്ച മുതല്‍ ഉപയോഗിച്ച് തുടങ്ങും

വാക്‌സിന്‍ യു.കെയില്‍ വിതരണം നടത്തുന്നതിന് എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി ഫൈസര്‍ ചെയര്‍മാന്‍ ആല്‍ബേര്‍ട്ട് ബൗര്‍ല പറഞ്ഞു.

അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്‌സിന് ബ്രിട്ടന്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി. അടുത്ത ആഴ്ച മുതല്‍ യു.കെയില്‍ കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിക്കും.

ഫൈസര്‍ബയേണ്‍ടെക്കിന്റെ കോവിഡ് 19 വാക്‌സിന്‍ ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കാനുള്ള മെഡിസിന്‍സ് ആന്റ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്റ്റ്‌സ് റെഗുലേറ്ററി ഏജന്‍സിയുടെ (എംഎച്ച്ആര്‍എ) ശിപാര്‍ശ അംഗീകരിച്ചതായി യു.കെ സര്‍ക്കാരും അറിയിച്ചു.

വാക്‌സിന്‍ യു.കെയില്‍ വിതരണം നടത്തുന്നതിന് എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി ഫൈസര്‍ ചെയര്‍മാന്‍ ആല്‍ബേര്‍ട്ട് ബൗര്‍ല പറഞ്ഞു.

അവസാനഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കോവിഡ് വാക്‌സിന്‍ 95 ശതമാനം ഫലപ്രദമാണെന്ന് ഫൈസര്‍ അറിയിച്ചിരുന്നു.

ഒരു വ്യക്തിക്ക് വാക്‌സിന്റെ രണ്ട് ഡോസ് എന്ന കണക്കില്‍ 20 ദശലക്ഷം ആളുകളെ വാക്‌സിനേറ്റ് ചെയ്യാവുന്ന തരത്തില്‍ നാല്‍പ്പത് ദശലക്ഷം ഡോസുകള്‍ക്ക് യു.കെ ഓര്‍!ഡര്‍ നല്‍കി കഴിഞ്ഞു. പത്ത് ദശലക്ഷം ഡോസുകള്‍ ഉടന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.

 

 




കൂടുതല്‍വാര്‍ത്തകള്‍.