CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 26 Minutes 40 Seconds Ago
Breaking Now

ക്രിസ്മസ് എത്തി ; രുചിയേറിയ പ്ലം കേക്ക് ഉണ്ടാക്കാം ; ക്രിസ്മസ് ആഘോഷം ആസ്വാദ്യകരമാക്കാന്‍ വഞ്ചിനാട് കിച്ചണ്‍ യൂട്യൂബ് ചാനലില്‍ ഷെഫ് ബിനോജിന്റെ സ്‌പെഷ്യല്‍ വീഡിയോ കാണാം..

ക്രിസ്മസ് എത്തി. പ്ലം കേക്കില്ലാതെ എന്ത് ആഘോഷം. യുകെ മലയാളികള്‍ക്ക് കൊവിഡ് പ്രതിസന്ധി മൂലം പലപ്പോഴും പുറത്തു ഷോപ്പിങ് ഉള്‍പ്പെടെ നടക്കുന്നില്ല. എങ്കിലും കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുമ്പോള്‍ ആസ്വാദ്യകരമായ ഒരു കേക്ക് പരീക്ഷണം ആവാം. ക്രിസ്മസിന് സ്‌പെഷ്യല്‍ പ്ലം കേക്കുമായാണ് ലണ്ടനിലെ പ്രമുഖ മലയാളി ഷെഫ് ബിനോജ് തന്റെ യൂട്യൂബ് ചാനലായ വഞ്ചിനാട് കിച്ചണിലൂടെ എത്തികഴിഞ്ഞു.

ലണ്ടനിലെ മാരിയറ്റ് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ ഷെഫായിരുന്ന ബിനോജ് ഇപ്പോള്‍ ഒരു ഇംഗ്ലീഷ് സ്‌കൂളില്‍ ജോലിചെയ്യുകയാണ്. ഭാര്യ അനു ചെറിയാന്‍ നഴ്‌സാണ്. ബിനോജിന്റെ സ്വാദിഷ്ടമായ ആഹാരം ഒട്ടുമിക്ക യുകെ മലയാളികളും ആസ്വദിച്ചിട്ടുണ്ട്.

വഞ്ചിനാട് കിച്ചണ്‍ യൂട്യൂബ് ചാനലിന് നിരവധി കാഴ്ചക്കാരാണുള്ളത്. വഞ്ചിനാട് സ്‌പെഷ്യല്‍ ബിരിയാണി, അവിയല്‍, ബിബിക്യു ഗ്രില്‍ഡ്, ബീഫ് റിബ്‌ഐ സ്റ്റീക്ക് എന്നിങ്ങനെ നിരവധി വിഭവങ്ങളുടെ വീഡിയോ അദ്ദേഹം നമുക്കായി പങ്കുവച്ചിട്ടുണ്ട്. ക്രിസ്മസ് വിഭവങ്ങളുടെ വീഡിയോയും കണ്ട് നമുക്ക് രുചികരമായ ഭക്ഷണം വീട്ടിലൊരുക്കാം...

വീഡിയോ കാണാം.