CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 48 Minutes 28 Seconds Ago
Breaking Now

ജിസിഎസ്ഇ, ലെ-ലെവല്‍ വിദ്യാര്‍ത്ഥികള്‍ വീട്ടിലിരുന്ന് 'മിനി-എക്‌സാം' എഴുതേണ്ടി വരുമോ? കഴിഞ്ഞ വര്‍ഷത്തെ അല്‍ഗോരിതം ചതി ആവര്‍ത്തിക്കാതിരിക്കാന്‍ ഉപദേശവുമായി ഓഫ്ക്വാല്‍; അന്തിമഫലങ്ങള്‍ ഈ പരീക്ഷ നോക്കി അധ്യാപകര്‍ തീരുമാനിക്കട്ടെ; ഫലങ്ങള്‍ ജൂലൈയില്‍!

മുന്‍കാല പേപ്പറുകളിലെ ചോദ്യങ്ങളും, പുതിയ ചോദ്യങ്ങളും ഉള്‍പ്പെടുന്ന പേപ്പറുകളാണ് തയ്യാറാക്കുന്നത്.

വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടില്‍ വെച്ച് നടത്തുന്ന 'മിനി എക്‌സാമുകള്‍' വഴി ജിസിഎസ്ഇ, എ-ലെവല്‍ ഗ്രേഡുകള്‍ നിശ്ചയിക്കാന്‍ അധ്യാപകര്‍ക്ക് അവസരമൊരുക്കണമെന്ന് ഓഫ്ക്വാല്‍. അന്തിമഫല പ്രഖ്യാപനം ജൂലൈയിലേക്ക് നീട്ടിക്കൊണ്ടാണ് ഈ പുതിയ നീക്കം. ഈ വര്‍ഷത്തെ എക്‌സാമുകളും റദ്ദായതോടെ വിദ്യാര്‍ത്ഥികളെ പരീക്ഷിക്കാന്‍ അധ്യാപകര്‍ക്ക് ഈ വഴി ഉപയോഗിക്കാമെന്ന ഉപായമാണ് ക്വാളിഫിക്കേഷന്‍സ് വാച്ച്‌ഡോഗ് മുന്നോട്ട് വെച്ചിരിക്കുന്നത്. 

വിദ്യാര്‍ത്ഥികള്‍ ഏത് തരത്തിലാണ് പ്രകടനം കാഴ്ചവെയ്ക്കുന്നതെന്ന് തെളിവ് സഹിതം പരിശോധിച്ച് അധ്യാപകര്‍ ഫലം തീരുമാനിക്കുന്നതാകും മെച്ചമെന്ന് ഓഫ്ക്വാല്‍ ചൂണ്ടിക്കാണിച്ചു. കോഴ്‌സ് വര്‍ക്കിന് പുറമെ, എക്‌സാം എവിടെ നടക്കുന്നുവെന്നും തീരുമാനിക്കണം. ഇതിന് പുറമെ സ്‌കൂളില്‍ ഇരുന്ന് എഴുതാന്‍ സാധിക്കുന്ന കുട്ടികള്‍ക്ക് എക്‌സാം ബോര്‍ഡുകള്‍ പേപ്പറുകളും ലഭ്യമാക്കണം. 

കൂടാതെ മെയ്, ജൂണ്‍ മാസത്തിനകം അധ്യാപകര്‍ എല്ലാ വിദ്യാര്‍ത്ഥികളുടെയും അസസ്‌മെന്റ് പൂര്‍ത്തിയാക്കണം. ഇതുവഴി ആഗസ്റ്റില്‍ നിന്നും ജൂലൈയിലേക്ക് ഫലപ്രഖ്യാപനം നീട്ടാം. ഏതെല്ലാം ഇടങ്ങളില്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എത്താന്‍ സാധിക്കുന്നില്ല, അവിടെ വീട്ടിലിരുന്ന് പേപ്പറുകള്‍ പൂര്‍ത്തിയാക്കാം. അധ്യാപകരുടെ മേല്‍നോട്ടമില്ലാതെ പേപ്പറുകള്‍ പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ അനധികൃതമായി സഹായം ലഭിച്ചില്ലെന്ന് ഡിക്ലറേഷന്‍ നടത്തണമെന്നും ഓഫ്ക്വാല്‍ കൂട്ടിച്ചേര്‍ത്തു. 

മുന്‍കാല പേപ്പറുകളിലെ ചോദ്യങ്ങളും, പുതിയ ചോദ്യങ്ങളും ഉള്‍പ്പെടുന്ന പേപ്പറുകളാണ് തയ്യാറാക്കുന്നത്. ഗ്രേഡുകള്‍ നിശ്ചയിക്കുമ്പോള്‍ എക്‌സാം പേപ്പര്‍ ഫലങ്ങള്‍ ഉപയോഗിക്കാനാണ് ഓഫ്ക്വാല്‍ അധ്യാപകരെ ഉപദേശിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.