CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 5 Minutes 9 Seconds Ago
Breaking Now

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് മരണനിരക്കുമായി റെക്കോര്‍ഡിട്ട് ബ്രിട്ടന്‍! കഠിനമായി തിരിച്ചടി നേരിട്ട രാജ്യങ്ങളുടെ പട്ടികയില്‍ യുകെ മുന്നില്‍; ഒരു മില്ല്യണ്‍ പേരില്‍ 16.5 മരണങ്ങള്‍; ദുരന്തമുഖത്തുള്ള പത്തില്‍ ഒന്‍പത് രാഷ്ട്രങ്ങളും യൂറോപ്പില്‍?

കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ മഹാമാരിയുടെ പ്രഭവകേന്ദ്രമായി യൂറോപ്പ് ഭൂഖണ്ഡം മാറിയിരുന്നു

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കൊറോണാവൈറസ് മരണനിരക്ക് യുകെയില്‍ ആണെന്ന് ഞെട്ടിക്കുന്ന കണക്കുകള്‍. ജനുവരി 17 വരെയുള്ള ആഴ്ചയില്‍ 935 മരണങ്ങളാണ് ബ്രിട്ടനില്‍ ശരാശരി രേഖപ്പെടുത്തിയത്, ഏകദേശം ഒരു മില്ല്യണ്‍ ജനങ്ങളില്‍ 16.5 ആളുകള്‍ക്ക് തുല്യമാണിത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ റിസേര്‍ച്ച് പ്ലാറ്റ്‌ഫോം അവര്‍ വേള്‍ഡ് ഇന്‍ ഡാറ്റ പ്രകാരം മറ്റൊരു രാജ്യത്തിനും ഇത്രയും ഉയര്‍ന്ന മരണനിരക്കില്ല!

ജനുവരി 11 മുതല്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ചെക്ക് റിപബ്ലിക്കിനെയാണ് ബ്രിട്ടന്‍ മറികടന്നത്. വീക്കെന്‍ഡുകളിലും, തിങ്കളാഴ്ചകളിലും യുകെയിലെ മരണസംഖ്യ കുറഞ്ഞ് നില്‍ക്കുമ്പോഴാണ് ഇക്കഴിഞ്ഞ ഞായറാഴ്ചയിലെ മരണനിരക്കിന്റെ സഹായത്തോടെ യുകെ ഒന്നാം സ്ഥാനം നേടിയത്. ഈ ആഴ്ച പ്രവൃത്തിദനങ്ങള്‍ വരുമ്പോള്‍ ലീഡ് കൂടുമെന്നാണ് ആശങ്ക. 

മൂന്നാം ദേശീയ ലോക്ക്ഡൗണിന്റെ സഹായത്തോടെ ബ്രിട്ടനിലെ പ്രതിസന്ധി അയയുന്നതായാണ് സൂചനകള്‍. ഏഴ് ദിവസം കൊണ്ട് ഇന്‍ഫെക്ഷന്‍ നിരക്ക് അഞ്ച് ശതമാനം കുറഞ്ഞു. മരണസംഖ്യയും വരുന്ന ആഴ്ചകളില്‍ ഈ വഴി പിന്തുടരുമെന്നാണ് പ്രതീക്ഷ. ഏറ്റവും ഉയര്‍ന്ന മരണസംഖ്യയുള്ള ആദ്യ അഞ്ച് രാജ്യങ്ങളില്‍ പോര്‍ച്ചുഗല്‍, സ്ലൊവാക്യ, ലിത്വാനിയ എന്നിവരും ഇടംപിടിച്ചു. ആദ്യ പത്ത് സ്ഥാനങ്ങളില്‍ യൂറോപ്പിന് പുറത്ത് നിന്നുള്ള ഏക രാജ്യം പനാമയാണ്. 

കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ മഹാമാരിയുടെ പ്രഭവകേന്ദ്രമായി യൂറോപ്പ് ഭൂഖണ്ഡം മാറിയിരുന്നു. ആഗോള തലത്തില്‍ മരണങ്ങളില്‍ കാല്‍ശതമാനവും ഇവിടെയാണ് സംഭവിച്ചത്. ബ്രിട്ടനിലെ ഔദ്യോഗിക കണക്ക് പ്രകാരം ആകെ മരിച്ചവരുടെ എണ്ണം 89,243 ആണ്. യുഎസ്, ബ്രസീല്‍, ഇന്ത്യ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ക്ക് പിന്നില്‍ അഞ്ചാം സ്ഥാനത്താണ് ബ്രിട്ടന്‍ നിലയുറപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഈ രാജ്യങ്ങളിലെ ജനസംഖ്യ ഇതിലേറെ ഉയര്‍ന്നതായതിനാല്‍ പെര്‍ കാപ്പിറ്റ നിരക്കില്‍ ഏറെ കുറവുണ്ട്. ഇന്ത്യയും ബ്രസീലും ആദ്യ 30 സ്ഥാനങ്ങളില്‍ പോലും എത്തിയിട്ടില്ല. 




കൂടുതല്‍വാര്‍ത്തകള്‍.