CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 18 Minutes 20 Seconds Ago
Breaking Now

ഇംഗ്ലണ്ടിലെ ദേശീയ ലോക്ക്ഡൗണ്‍ എപ്പോള്‍ തീരുമെന്ന് പറയാന്‍ സമയമായിട്ടില്ല; സത്യാവസ്ഥ വെളിപ്പെടുത്തി പ്രധാനമന്ത്രി; കൊവിഡ് റെക്കോര്‍ഡുകള്‍ തീര്‍ക്കുന്ന ബ്രിട്ടനിലെ സ്ഥിതിയില്‍ ആശങ്ക; വിലക്കുകള്‍ നീക്കാന്‍ ടൈംടേബിള്‍ ആവശ്യപ്പെട്ട് ടോറി എംപിമാര്‍

വൈറസ് വീണ്ടും പടരുന്നത് തടയാന്‍ പബ്ബുകളും, റെസ്റ്റൊറന്റുകളും തുറക്കുന്നത് മേയ് മാസം വരെയെങ്കിലും നീട്ടണമെന്നാണ് സര്‍ക്കാര്‍ ശാസ്ത്രജ്ഞര്‍ ആവശ്യപ്പെടുന്നത്

ഇംഗ്ലണ്ടില്‍ പ്രഖ്യാപിച്ച ദേശീയ കൊറോണാവൈറസ് ലോക്ക്ഡൗണ്‍ എപ്പോള്‍ അവസാനിപ്പിക്കുമെന്ന ചോദ്യത്തിന് മറുപടിയുമായി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. നിലവില്‍ മുന്നോട്ട് പോകുന്ന ദേശീയ ലോക്ക്ഡൗണ്‍ എപ്പോള്‍ അവസാനിപ്പിക്കുമെന്ന് പറയാന്‍ സമയമായിട്ടില്ലെന്നാണ് ബോറിസ് സ്ഥിരീകരിച്ചത്. ബ്രിട്ടനിലെ കൊവിഡ്-19 കണക്കുകള്‍ പുതിയ ഉയരങ്ങള്‍ കീഴടക്കിയതോടെ ആശുപത്രികള്‍ കനത്ത സമ്മര്‍ദം നേരിടുകയാണ്. 

ബുധനാഴ്ച വരെയുള്ള രണ്ട് ദിവസങ്ങളില്‍ മരണസംഖ്യയില്‍ പുതിയ റെക്കോര്‍ഡുകള്‍ തീര്‍ത്തതോടെ രാജ്യത്തെ എന്‍എച്ച്എസ് മേഖല എത്രത്തോളം സമ്മര്‍ദത്തിലാണെന്ന് വെളിപ്പെടുകയായിരുന്നു. ലോക്ക്ഡൗണിന്റെ ആദ്യ ദിവസങ്ങളില്‍ ഇന്‍ഫെക്ഷന്‍ ഉയരുന്നത് തടയാന്‍ കഴിഞ്ഞില്ലെന്ന് റിയാക്ട്-1 സര്‍വ്വെ കണ്ടെത്തിയിരുന്നു. ജനുവരി 5ന് പ്രഖ്യാപിച്ച ദേശീയ ലോക്ക്ഡൗണിന്റെ പ്രതിഫലനം ഇതുവരെ കണക്കുകളില്‍ രേഖപ്പെടുത്തിയിട്ടില്ല. 

ഇംഗ്ലണ്ടില്‍ കണ്ടെത്തിയ പുതിയ കൊറോണാവൈറസ് അതിവേഗത്തില്‍ പടര്‍ന്നുപിടിച്ചതോടെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ സ്ഥിതി രൂക്ഷമായ അവസ്ഥയാണ്. എന്നാല്‍ ഈ രീതിയില്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് ടോറി എംപിമാര്‍ ബോറിസിനെ ഓര്‍മ്മിപ്പിക്കുന്നത്. കൊവിഡ് ലോക്ക്ഡൗണ്‍ വിലക്കുകള്‍ നീക്കാന്‍ ടൈംടേബിള്‍ നിശ്ചയിക്കണമെന്നാണ് എംപിമാരുടെ ആവശ്യം. മൂന്നാം ദേശീയ ലോക്ക്ഡൗണ്‍ സ്പ്രിംഗും കഴിഞ്ഞ് സമ്മറിലേക്ക് നീളുമെന്ന ആശങ്കയാണ് ഇതിന് പിന്നില്‍. 

മാര്‍ച്ച് ആദ്യത്തോടെ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ച് തുടങ്ങണമെന്ന് കണ്‍സര്‍വേറ്റീവ് എംപിമാരുടെ കൊവിഡ് റിക്കവറി ഗ്രൂപ്പ് വ്യക്തമാക്കി. ആളുകള്‍ക്ക് ടണലിന്റെ അവസാനം വെളിച്ചം കാണണം, ബിസിനസ്സുകള്‍ക്ക് ഇതിന് അനുസരിച്ച് തയ്യാറെടുക്കാന്‍ കഴിയണം, ഗ്രൂപ്പ് ചെയര്‍മാന്‍ മാര്‍ക്ക് ഹാര്‍പ്പര്‍ പറഞ്ഞു. വൈറസ് വീണ്ടും പടരുന്നത് തടയാന്‍ പബ്ബുകളും, റെസ്റ്റൊറന്റുകളും തുറക്കുന്നത് മേയ് മാസം വരെയെങ്കിലും നീട്ടണമെന്നാണ് സര്‍ക്കാര്‍ ശാസ്ത്രജ്ഞര്‍ ആവശ്യപ്പെടുന്നത്. ഇതിനൊപ്പം സ്‌കൂളുകള്‍ ഈസ്റ്റര്‍ കഴിഞ്ഞ് തുറക്കാമെന്നാണ് നിര്‍ദ്ദേശം. 




കൂടുതല്‍വാര്‍ത്തകള്‍.