CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 26 Minutes 39 Seconds Ago
Breaking Now

നിഗൂഢതയുണര്‍ത്തി 'കാണെക്കാണെ' ഫസ്റ്റ്‌ലുക്ക്

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ഐശ്വര്യ ലക്ഷ്മി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മനു അശോകന്‍ സംവിധാനം ചെയ്യുന്ന 'കാണെക്കാണെ' ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത്. ഗൗരവത്തോടെയുള്ള സുരാജിന്റെ പാതിമുഖവും നിറചിരിയോടെ നില്‍ക്കുന്ന ടൊവിനോയുടെയും ഐശ്വര്യയുടെയും മങ്ങിയ മുഖവുമാണ് പോസ്റ്ററിലുള്ളത്.

കാഴ്ചക്കപ്പുറമുള്ള വസ്തുതകളെ തികച്ചും ക്രിയാത്മകമായാണ് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. കൗതുകമുണര്‍ത്തുന്ന പോസ്റ്ററില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. 'ഉയരെ'ക്ക് ശേഷം മനു അശോക് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാണെക്കാണെ. ബോബിസഞ്ജയ് തിരക്കഥ ഒരുക്കുന്ന ചിത്രം ഡ്രീംകാച്ചറിന്റെ ബാനറില്‍ ടി ആര്‍ ഷംസുദ്ധീനാണ് നിര്‍മ്മിക്കുന്നത്.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.