CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 31 Minutes 13 Seconds Ago
Breaking Now

കര്‍ഷകരുടെ സമാന്തര പരേഡിനൊപ്പം സമിക്ഷയുകെയൂം

'ജയ് ജവാന്‍ ജയ് കിസാന്‍ '

കര്‍ഷകദ്രോഹ ബില്‍ പിന്‍വലിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി

ജനുവരി 26 ഇന്ത്യന്‍ റിപബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ കര്‍ഷകര്‍ നടത്തുന്ന ഐതിഹാസിക സമരത്തിന് ഐക്യദാര്‍ഢ്യവുമായി UK യിലെ ഇന്ത്യന്‍ വംശജരും സംഘടനകളും അവരുടെ (സാങ്കല്പിക വൈറച്ച്വല്‍ )കൃഷിയിടങ്ങളില്‍ പ്രതിഷേധമുയര്‍ത്തുന്നു

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ സമരമായി മാറിയിരിക്കുകയാണ് കര്‍ഷക സമരം .

കാര്‍ഷികമേഖല കോര്‍പറേറ്റുകള്‍ക്ക് അടിയറ വെയ്ക്കുന്ന കരിനിയമങ്ങള്‍ പിന്‍വലിക്കാതെ തങ്ങളുടെ പോരാട്ടം അവസാനിപ്പിക്കുകയില്ലെന്ന നിലാപാടില്‍ കര്‍ഷകര്‍ ഉറച്ചുനില്‍ക്കുകയാണ് .

കൊടും ശൈത്യത്തെയും മറ്റു ദുര്‍ഘടങ്ങളായ പ്രയാസങ്ങളേയും അതിജീവിച്ച് ഡല്‍ഹി അതിര്‍ത്തികളില്‍ സമരം തുടരുന്ന കര്‍ഷക സമരത്തെ അടിച്ചമര്‍ത്തുവാനും

വാടക കൊലയാളികളെ ഉപയോഗിച്ചുകൊണ്ട് കര്‍ഷക നേതാക്കള്‍ക്കെതിരെ നിറയൊഴിക്കുവാനും

സമരക്കാരെ ഭിന്നിപ്പിച്ചു സമരം തകര്‍ക്കുവാനുമാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്നാല്‍ കര്‍ഷക പോരാളികളുടെ ആത്മവീര്യത്തെ ഇതുകൊണ്ടൊന്നും തകര്‍ക്കാന്‍ അംബാനി, അദാനി കോര്‍പറേറ്റുകളുടെ വക്താക്കളായ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിട്ടില്ലയെന്നു മാത്രമല്ല ദിനംപ്രതി കര്‍ഷക സമരത്തിനു രാജ്യത്തിനകത്തും

ലോകത്തെമ്പാടുനിന്നും വലിയ പിന്തുണയാണ് നാടിനെ അന്നമൂട്ടുന്ന കര്‍ഷകര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കര്‍ഷകരുടെ ഐതിഹാസികമായ ചെറുത്തുനില്‍പ്പിനെ പിന്തുണച്ചുകൊണ്ടും സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും

സമീക്ഷ യുകെ യുടെ നേതൃത്വത്തില്‍

ജനുവരി 26 തിയതി ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തില്‍

UK യിലെ ഇന്ത്യന്‍ വംശജരും സംഘടനകളും അവരുടെ (വൈറച്ച്വല്‍ )കൃഷിയിടങ്ങളില്‍ പ്രതിഷേധമുയര്‍ത്തുവാന്‍

തീരുമാനിച്ചിരിക്കുന്നു.

കര്‍ഷകരെ സ്‌നേഹിക്കുന്ന യുകെയിലെ മുഴുവന്‍ പ്രവര്‍ത്തകരും ജനങ്ങളും കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള പ്ലക്കാര്‍ഡുകളുമായി അണിനിരക്കുവാന്‍ സമീക്ഷ യുകെ നാഷണല്‍ കമ്മിറ്റിക്കുവേണ്ടി പ്രസിഡണ്ട് സഖാവ് swapna പ്രവീണും സെക്രട്ടറി

ദിനേശ് വെള്ളാപ്പള്ളിയും മുഴുവന്‍ മനുഷ്യ സ്‌നേഹികളോടും

അഭ്യര്‍ത്ഥിക്കുന്നു.

വാര്‍ത്ത

ഇബ്രാഹിം വാക്കുളങ്ങര

 

 




കൂടുതല്‍വാര്‍ത്തകള്‍.