CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 14 Minutes 36 Seconds Ago
Breaking Now

സ്റ്റീവനേജില്‍ പുല്‍ക്കൂട്-ഭവനാലങ്കാര മത്സരങ്ങളും, കരോള്‍ രാവും ഗ്രുഹാതുരുത്വമുണര്‍ത്തി; സര്‍ഗ്ഗത്തോടൊപ്പം ക്രിസ്തുമസ്സും, മെഗാ ഷോയും, ഗ്രാന്‍ഡ് ഡിന്നറും ആസ്വദിക്കാം; വെല്‍വിനില്‍, ജനുവരി 11 ന്

സ്റ്റിവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി ആസ്സോസ്സിയേഷനുകളിലൊന്നായ 'സര്‍ഗ്ഗം സ്റ്റീവനേജ്' സംഘടിപ്പിക്കുന്ന ക്രിസ്തുമസ്സ്-നവവത്സര ആഘോഷം ജനുവരി 11 ന് ശനിയാഴ്ച സ്റ്റീവനേജിനോട് ചേര്‍ന്നുള്ള വെല്‍വിനില്‍  വെച്ച് നടത്തപ്പെടും. ക്രിസ്തുമസ്സ് ആഘോഷത്തിന്റെ ഭാഗമായി സര്‍ഗ്ഗം സംഘടിപ്പിച്ച പുല്‍ക്കൂട്-ഭവനാലങ്കാര മത്സരങ്ങള്‍ ആകര്‍ഷകവും, ഗ്രുഹാതുരത്വം ഉണര്‍ത്തുന്നതുമായി. ക്രിസ്തുമസിന്റെ സന്തോഷവും, സ്‌നേഹവും,ഐക്യവും സ്പന്ദിച്ച  കരോള്‍ ഗാനങ്ങള്‍, സര്‍ഗ്ഗം കുടുംബാംഗങ്ങള്‍ക്ക് ആത്മീയാനുഭവമായി.

മികവുറ്റ സംഗീത-നടന-നൃത്തങ്ങള്‍ സമന്വയിക്കുന്ന ക്രിസ്തുമസ്സ് ആഘോഷത്തില്‍  അതി വിപുലവും, മികവുറ്റതുമായ കലാപരിപാടികളാണ് കോര്‍ത്തിണക്കിയിരിക്കുന്നത്.  ക്രിസ്തുമസ് നേറ്റിവിറ്റി സ്‌കിറ്റോടെ ആരംഭിക്കുന്ന ആഘോഷത്തില്‍ പ്രസിഡണ്ട് മനോജ് ജോണ്‍  സ്വാഗതവും, സെക്രട്ടറി അനൂപ് നന്ദിയും ആശംസിക്കും. സ്റ്റീവനേജ് കരോള്‍ ടീം നയിക്കുന്ന കരോള്‍ ഗാനാലാപനം തുടര്‍ന്ന് ഉണ്ടായിരിക്കും.

 

സര്‍ഗ്ഗം സ്റ്റീവനേജ് തിരുപ്പിറവി-നവവത്സര കലാവിരുന്നും, ഗ്രാന്‍ഡ് ക്രിസ്തുമസ്സ് ഡിന്നറും, പിന്നണി ഗായകന്‍ അഭിജിത് കൊല്ലം, സിനിമാതാരം ബൈജു ജോസ് അടക്കം കലാരംഗങ്ങളിലെ പ്രഗത്ഭരും പ്രശസ്തരുമായ അനുഗ്രഹീത താരങ്ങള്‍ സമ്പന്നമാക്കുന്ന മെഗാഷോയും അടങ്ങുന്ന മഹാഘോഷത്തിന്റെ ഭാഗമാകുവാന്‍ ആഗ്രഹിക്കുന്നവര്‍ സര്‍ഗ്ഗം സ്റ്റീവനേജ്  കമ്മിറ്റിയുമായി ഉടന്‍തന്നെ ബന്ധപ്പെടുവാന്‍ താല്പര്യപ്പെടുന്നു. 

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക്:

മനോജ് ജോണ്‍: 07735285036, 

അനൂപ് മഠത്തിപ്പറമ്പില്‍:

07503961952

ജോര്‍ജ്ജ് റപ്പായി:07886214193

 

Venue: WELWYN CIVIC CENTRE, PROSPECT PLACE, WELWYN, AL6 9ER

Appachan Kannanchira

 




കൂടുതല്‍വാര്‍ത്തകള്‍.