CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 59 Minutes 25 Seconds Ago
Breaking Now

ചീം സിറോ മലബാര്‍ മിഷന്‍ കുടുംബസംഗമവും ക്രിസ്മസ് ആഘോഷവും സംഘടിപ്പിച്ചു

ചീം: സിറോ മലബാര്‍ സെന്റ് ജോണ്‍ മരിയ വിയാനി മിഷന്റെ ആഭിമുഖ്യത്തില്‍ കുടുംബസംഗമവും ക്രിസ്മസ് ആഘോഷവും ശനിയാഴ്ച (ഡിസംബര്‍ 20) നടന്നു. ഇടവകാംഗങ്ങള്‍ക്കിടയില്‍ കൂട്ടായ്മ വളര്‍ത്തുന്നതിനും കുട്ടികളുടെ കലാപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി സംഘടിപ്പിച്ച പരിപാടിയില്‍ നാനൂറോളം പേര്‍ പങ്കെടുത്തു.

 

 

സമ്മേളനത്തിന്റെ ഉദ്ഘാടനം വികാരി ജനറാള്‍ റവ. ഡോ. ആന്റണി ചുണ്ടലിക്കാട്ട് നിര്‍വഹിച്ചു. ജിമ്മി തടത്തില്‍, നൈസി ടിന്റു എന്നിവര്‍ പരിപാടികളുടെ പ്രധാന കോര്‍ഡിനേറ്റര്‍മാരായിരുന്നു. ട്രസ്റ്റിമാരായ ഷെറിന്‍ മാത്യു, സീന സ്റ്റാന്‍ലി, ഷീബ ജോയി, കുര്യാച്ചന്‍, വിന്‍സി തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ ആഘോഷങ്ങള്‍ സമാപിച്ചു

ഷൈമോന്‍ തോട്ടുങ്കല്‍

 




കൂടുതല്‍വാര്‍ത്തകള്‍.