CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 44 Minutes 13 Seconds Ago
Breaking Now

സ്വിന്‍ഡന്‍ കേരളാ സോഷ്യല്‍ ക്ലബ്ബിന്റെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം വര്‍ണ്ണാഭമായി.

സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരുമയുടെയും ഹൃദയത്തിന്റെ ഉള്‍ത്തടങ്ങളില്‍ മങ്ങാതെ മായാതെ നില്‍ക്കുന്ന ആഘോഷമായിമാറി സ്വിന്‍ഡന്‍ കേരളാ സോഷ്യല്‍ ക്ലബിന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം.

ആഘോഷത്തോട് അനുബന്ധിച്ചു നടന്ന പൊതുസമ്മേളനം ക്ലബിന്റെ പ്രസിഡന്റ് ശ്രീ സോണി കാച്ചപ്പിള്ളി ഉത്ഘാടനം ചെയ്തു. സെക്രട്ടറി ജോര്‍ജ് തോമസ് ഏവരെയും സ്വാഗതം ചെയ്തു സംസാരിക്കുകയുണ്ടായി. ഏവര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് ട്രെഷറര്‍ പ്രദീഷ് ഫിലിപ്പ്, ജോയിന്റ് സെക്രെട്ടറി അഗസ്റ്റിന്‍ ജോസഫ് (പാപ്പച്ചായന്‍)എന്നിവര്‍ സംസാരിച്ചു. ഏവര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് വൈസ് പ്രസിഡന്റ് സജി മാത്യു സംസാരിച്ചു. ക്ലബ്ബിന്റെ എല്ലാ അംഗങ്ങള്‍ക്കും ക്രിസ്തുമസ് പുതുവത്സര ആശംസകള്‍ നേര്‍ന്നുകൊണ്ട് കേക്കും സമ്മാനിക്കുകയുണ്ടായി. 

തുടര്‍ന്ന് വിവിധയിനം കലാപരിപാടികള്‍ വേദിയില്‍ അരങ്ങേറി. കലാപരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത് ജിന്‍സ് ജോസഫ്, അനീഷ് തോമസ്, അരുണ്‍ദേവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു. സൗഹൃദത്തിന്റെയും  സ്‌നേഹത്തിന്റെയും ഉദാത്തമാതൃകയുടെ നേര്‍ സന്ദേശം പകരുന്നതായിരുന്നു സ്വിന്‍ഡന്‍ കേരളാ സോഷ്യല്‍ ക്ലബ്ബിന്റെ ഇത്തവണത്തെ ആഘോഷം.




കൂടുതല്‍വാര്‍ത്തകള്‍.