CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 18 Minutes 49 Seconds Ago
Breaking Now

വാക്‌സിന്‍ ഉപയോഗശൂന്യമാക്കിയാലും നാട്ടുകാര്‍ക്ക് ഉപയോഗപ്പെടരുത്! വാക്‌സിന്‍ സെന്റര്‍ ജീവനക്കാര്‍ക്കെതിരെ നിയമനടപടി ഭീഷണിയുമായി എന്‍എച്ച്എസ്; ദിവസത്തിന്റെ അവസാനം ബാക്കിവരുന്ന വാക്‌സിന്‍ പാഴാകുന്നത് തടയാന്‍ സുഹൃത്തുക്കളെയും, കുടുംബാംഗങ്ങളെയും വിളിച്ചുവരുത്തുന്ന സെന്ററുകള്‍ക്കെതിരെ നടപടി വരുമെന്ന് എന്‍എച്ച്എസ്

70 വയസ്സില്‍ താഴെയുള്ള സുഹൃത്തുക്കള്‍ക്കും, കുടുംബാംഗങ്ങള്‍ക്കും യാതൊരു കാരണവശാലും ഇപ്പോള്‍ വാക്‌സിന്‍ ലഭ്യമാക്കരുതെന്നാണ് നിലപാട്.

ബ്രിട്ടനിലെ വാക്‌സിനേഷന്‍ പദ്ധതിയില്‍ ഏറ്റവും വലിയ പിഴവാണ് ദിവസത്തിന്റെ അവസാനത്തോടെ ബാക്കിവരുന്ന കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ ഉപയോഗപ്രദമാക്കി പാഴായി പോകുന്നത് തടയാന്‍ വ്യക്തമായ പദ്ധതിയില്ലെന്നത്. ബാക്കിവരുന്ന ഡോസുകള്‍ ബന്ധുക്കള്‍ക്കും, സുഹൃത്തുക്കള്‍ക്കും നല്‍കുന്നതാണ് പല വാക്‌സിന്‍ സെന്ററുകളിലെയും ജീവനക്കാര്‍ സ്വീകരിക്കുന്ന നടപടി. എന്നാല്‍ ടോപ്പ് 4 മുന്‍ഗണനാ ഗ്രൂപ്പില്‍ പെടാത്ത ആളുകള്‍ക്ക് ഇത്തരത്തില്‍ വാക്‌സിന്‍ നല്‍കിയാല്‍ നിയമനടപടി നേരിടേണ്ടി വരുമെന്നാണ് എന്‍എച്ച്എസിന്റെ ഭീഷണി. 

975 ഡോസുകളുള്ള ഫിസര്‍ വാക്‌സിന്‍ ഒരിക്കല്‍ തുറന്നാല്‍ അഞ്ച് ദിവസത്തേക്കാണ് സ്റ്റോര്‍ ചെയ്യാന്‍ സാധിക്കുക. ഇത് കഴിഞ്ഞാല്‍ വലിച്ചെറിയാതെ തരമില്ല. ഈ പ്രശ്‌നം ഒഴിവാക്കാനുള്ള ജീവനക്കാരുടെ ശ്രമത്തിന് എതിരെയാണ് എന്‍എച്ച്എസ് സീനിയര്‍ ശ്രോതസ്സുകള്‍ ഭീഷണി മുഴക്കുന്നത്. 70 വയസ്സില്‍ താഴെയുള്ള സുഹൃത്തുക്കള്‍ക്കും, കുടുംബാംഗങ്ങള്‍ക്കും യാതൊരു കാരണവശാലും ഇപ്പോള്‍ വാക്‌സിന്‍ ലഭ്യമാക്കരുതെന്നാണ് നിലപാട്. 

ദേശീയ നയത്തിന് വിരുദ്ധമായി ഇത്തരത്തില്‍ വാക്‌സിന്‍ നല്‍കുന്ന സെന്ററുകള്‍ക്ക് എതിരെ അച്ചടക്ക നടപടി വരുമെന്നാണ് എന്‍എച്ച്എസിലെ മുതിര്‍ന്ന വൃത്തങ്ങള്‍ അറിയിച്ചതെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് വ്യക്തമാക്കി. 80 വയസ്സിന് മുകളില്‍ പ്രായമുള്ള കാല്‍ശതമാനം പേര്‍ക്കും പ്രതിരോധ കുത്തിവെയ്പ്പ് ലഭിച്ചതായി മാറ്റ് ഹാന്‍കോക് സ്ഥിരീകരിച്ചു. ഇതോടെ 6.4 മില്ല്യണ്‍ ബ്രിട്ടീഷുകാര്‍ക്ക് വാക്‌സിനേഷന്‍ ലഭ്യമായി. കെന്റ്, എസെക്‌സ്, ബക്കിംഗ്ഹാംഷയര്‍, സൗത്ത് ലണ്ടന്‍ എന്നിവിടങ്ങളിലെ ചില കേന്ദ്രങ്ങളിലാണ് ടോപ്പ് 4 മുന്‍ഗണനാ ഗ്രൂപ്പിന് പുറത്തുള്ള സുഹൃത്തുക്കളെയും, കുടുംബാംഗങ്ങളെയും വാക്‌സിനെടുക്കാന്‍ ക്ഷണിച്ചതെന്നും ടെലിഗ്രാഫ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 

ലിവര്‍പൂളില്‍ 30 വയസ്സ് വരെ പ്രായമുള്ളവര്‍ക്കും, നോട്ടിംഗ്ഹാം യൂണിവേഴ്‌സിറ്റി എന്‍എച്ച്എസ് ട്രസ്റ്റ് 50-കളില്‍ പ്രായമുള്ളവരെയും ബാക്കിയുള്ള വാക്‌സിന്‍ എടുക്കാന്‍ വിളിച്ചുവരുത്തിയെന്നാണ് റിപ്പോര്‍ട്ട്. 80ന് താഴെ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കിയെങ്കില്‍ സംഭവം അന്വേഷിക്കേണ്ടി വരുമെന്നാണ് ആശുപത്രി വക്താവിന്റെ പ്രതികരമം. കുടുംബ, സുഹൃത് പട്ടികയുമായി പ്രവര്‍ത്തിക്കുന്ന വാക്‌സിന്‍ സെന്ററുകള്‍ക്കും, ആശുപത്രികള്‍ക്കും, ജിപിമാര്‍ക്കും എതിരെ നടപടി വേണമെന്നാണ് എന്‍എച്ച്എസ് സീനിയര്‍ സ്റ്റാഫ് ഇപ്പോള്‍ ആഭ്യന്തരമായി ആവശ്യപ്പെടുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.