CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 27 Seconds Ago
Breaking Now

എല്ലാ വര്‍ഷവും 'പുതിയ' വാക്‌സിന്‍ വേണ്ടിവരും? മുന്നറിയിപ്പുമായി വിദഗ്ധര്‍; യുകെയില്‍ 77 സൗത്ത് ആഫ്രിക്കന്‍ കൊവിഡ് വേരിയന്റുകള്‍ കണ്ടെത്തി; 9 ബ്രസീലിയന്‍ വേരിയന്റുകളും; അതിവേഗം രൂപംമാറുന്ന വൈറസിനെ നേരിടാന്‍ ഓരോ വര്‍ഷവും പുതിയ വാക്‌സിന്‍ വേണ്ടിവന്നേക്കും!

30,004 പുതിയ കേസുകളും, 610 മരണങ്ങളുമാണ് യുകെ ഒടുവിലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

കൊറോണാവൈറസിന് എതിരായ പോരാട്ടം എപ്പോള്‍ അവസാനിക്കും? ഉത്തരമില്ലാത്ത ഒരു ചോദ്യമാണിത്. ഏകദേശം ഒരു തീയതിയോ, വര്‍ഷമോ നിശ്ചയിച്ചുറപ്പിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് കൊവിഡ്-19ന്റെ നീക്കങ്ങള്‍. നിലവില്‍ ലഭ്യമാക്കി തുടങ്ങിയ പ്രതിരോധ വാക്‌സിന്റെ സഹായത്തോടെ പരമാവധി ആളുകളെ സുരക്ഷിതമാക്കിയാല്‍ പോലും രൂപമാറ്റം വരുന്ന വൈറസ് വേരിയന്റുകളാണ് പുതിയ ഭീഷണി ഉയര്‍ത്തുന്നത്. 

യുകെയില്‍ ഇതുവരെ 77 സൗത്ത് ആഫ്രിക്കന്‍ കൊറോണാവൈറസ് വേരിയന്റ് കേസുകളും, ഒന്‍പത് ബ്രസീലിയന്‍ വേരിയന്റുകളുമാണ് കണ്ടെത്തിയിട്ടുള്ളത്. വൈറസ് അതിവേഗം മാറ്റങ്ങള്‍ക്ക് വിധേയമാകുന്നതിനാല്‍ ഓരോ വര്‍ഷവും പുതിയ വാക്‌സിന്‍ വേണ്ടിവരുമെന്ന മുന്നറിയിപ്പുകളും ഇതോടൊപ്പം പുറത്തുവരുന്നു. വിദേശ വേരിയന്റുകള്‍ കൃത്യമായി പരിശോധിച്ച് നിരീക്ഷണത്തില്‍ നിര്‍ത്തിയിട്ടുള്ളതായി മാറ്റ് ഹാന്‍കോക് അവകാശപ്പെട്ടു. യാത്രക്കാരുമായി ബന്ധപ്പെട്ട കേസുകള്‍ നിരീക്ഷണത്തിലാണെന്ന് ഹെല്‍ത്ത് സെക്രട്ടറി പറഞ്ഞു. 

ഈ വേരിയന്റുകള്‍ കൂടുതല്‍ പടരുന്നത് ഒഴിവാക്കാനായി കോണ്ടാക്ട് ട്രേസിംഗ് വ്യാപകമാക്കിയിട്ടുള്ളതായി ഹാന്‍കോക് കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തി നിയമങ്ങള്‍ കര്‍ശനമാക്കുന്നത് സംബന്ധിച്ച് ക്യാബിനറ്റില്‍ പിടിവലി നടക്കുമ്പോഴാണ് ഈ മുന്നറിയിപ്പുകള്‍. രാജ്യത്തിന് കൊറോണാവൈറസിന് ഒപ്പം ജീവിക്കുന്നത് ശീലമാക്കേണ്ടി വരുമെന്നാണ് ജോയിന്റ് കമ്മിറ്റി ഓണ്‍ വാക്‌സിനേഷന്‍ & ഇമ്മ്യൂണൈസേഷന്‍ ഡെപ്യൂട്ടി ചെയര്‍ പ്രൊഫസര്‍ ആന്റണി ഹാണ്‍ഡെന്‍ ചൂണ്ടിക്കാണിക്കുന്നത്. 

30,004 പുതിയ കേസുകളും, 610 മരണങ്ങളുമാണ് യുകെ ഒടുവിലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ വിവിധ തരത്തിലുള്ള കൊവിഡ് രൂപമാറ്റങ്ങള്‍ ഉത്ഭവിക്കുമ്പോള്‍ ഇതുമായി മുന്നോട്ട് ജീവിക്കുകയാണ് മാര്‍ഗ്ഗമെന്ന് പ്രൊഫസര്‍ ഹാണ്‍ഡെന്‍ വ്യക്തമാക്കി. ഫ് ളൂ വാക്‌സിന്‍ വര്‍ഷാവര്‍ഷം നല്‍കുന്നതിന് തുല്യമായി വാര്‍ഷിക കൊറോണാവൈറസ് വാക്‌സിനും ആവശ്യമായി വരുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.