CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 34 Minutes 34 Seconds Ago
Breaking Now

ലണ്ടനില്‍ ഭര്‍ത്താവ് മരിച്ച് 20ാം നാള്‍ ഭാര്യയും കോവിഡ് മരണത്തിന് കീഴടങ്ങി ; 24 മണിക്കൂറിനിടെ യുകെ മലയാളികള്‍ക്ക് നഷ്ടമായത് മൂന്നു ജീവനുകള്‍

കഴിഞ്ഞ ദിവസമാണ് ജോണിന്റെ സംസ്‌കാരം നടത്തിയത്.

കോവിഡ് പിടിമുറുക്കുകയാണ്. കോവിഡ് ബാധിച്ച് ഭര്‍ത്താവ് മരണത്തിന് കീഴടങ്ങി 20 ദിവസമേ ആയിട്ടുള്ളൂ ഇതിനിടെ ഭാര്യയും മരണത്തിന് കീഴടങ്ങി. ജോണ്‍ വര്‍ഗീസും ഭാര്യ മരിയ ജോണുമാണ് ദിവസങ്ങളുടെ വ്യത്യാസത്തില്‍ മരണത്തിന് കീഴടങ്ങിയത്. കോട്ടയം പെരുംബായിക്കാട് തോപ്പില്‍ കുടുംബാംഗമായ ജോണ്‍ വര്‍ഗീസ് ഏറെ നാളായി ലണ്ടനില്‍ കഴിയുകയാണ്. എഴുപതുകളില്‍ എത്തിയ ജോണും ഭാര്യ മരിയയും കോവിഡ് മൂലം ആരോഗ്യം മോശമായി ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ആശുപത്രിയിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആരോഗ്യനില മോശമായി ജോണ്‍ വര്‍ഗീസ് മരണത്തിന് കീഴടങ്ങുകയായിരുന്നു. ആ സമയം ഭാര്യ മരിയയും കോവിഡിനോട് പൊരുതുകയായിരുന്നു. ഭര്‍ത്താവ് മരിച്ച വിവരം അറിയാതെയാണ് ഭാര്യയും മരണത്തിലേക്ക് പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസമാണ് ജോണിന്റെ സംസ്‌കാരം നടത്തിയത്. ഈ ദിവസം മരിയ വെന്റിലേറ്ററിലായിരുന്നു. ഇവരുടെ മകള്‍ അല്ലിക്കു കോവിഡ് ബാധിച്ചെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാതെ രോഗം മാറി.

നാട്ടില്‍ ജോണിന്റെ മരണ വാര്‍ത്ത വലിയ ആഘാതമാണ് ഉണ്ടാക്കിയത്. പിന്നാലെ മരിയയുടെ മരണ വാര്‍ത്ത കൂടി എത്തിയതോടെ ബന്ധുക്കള്‍ക്കിത് വലിയ വേദനയായിരിക്കുകയാണ്. കോട്ടയം തമ്പലക്കാട് സ്വദേശിയാണ് മരിയ.

അച്ഛന്റെയും അമ്മയുടേയും മരണത്തില്‍ തകര്‍ന്നു നില്‍ക്കുന്ന ജിയോക്കും അല്ലിക്കും ആശ്വാസം നല്‍കാന്‍ കഴിയാത്ത അവസ്ഥയിലാണ് സുഹൃത്തുക്കള്‍.

രണ്ടാം കോവിഡ് വരവില്‍ 15 യുകെ മലയാളികളാണ് മരിച്ചത്. മൊത്തം 32 പേര്‍ മരണമടഞ്ഞു. 

ജിയോ ജോണിക്കും അല്ലിക്കും മരുമക്കളായ ഡോണിക്കും ലിഷ ഫിലിപ്പിനും ആശ്വാസമേകാന്‍ പിന്തുണയായി അസോസിയേഷന്‍ അംഗങ്ങള്‍ ഉള്‍പ്പെടെ ഒപ്പമുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.