CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 40 Seconds Ago
Breaking Now

ഇന്ത്യാ പ്രസ് ക്ലബ് മാധ്യമ സംഗമം 27നു; എം.ജി. രാധാകൃഷ്ണന്‍, ശ്രീകണ്ഠന്‍ നായര്‍, ജോണ്‍ ബ്രിട്ടാസ് പങ്കെടുക്കും

ചിക്കാഗോ: മാധ്യമ കുലപതികളെ അണിനിരത്തി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ.പി.സി.എന്‍.എ) 'വെര്‍ച്ച്വല്‍  മാധ്യമ സംഗമം' സംഘടിപ്പിക്കുന്നു.  മാധ്യമരംഗത്തെ അതികായരായ എം.ജി.രാധാകൃഷ്ണന്‍ (എഡിറ്റര്‍ ഇന്‍ ചീഫ്ഏഷ്യാനെറ്റ്) ആര്‍. ശ്രീകണ്ഠന്‍ നായര്‍ (മാനേജിംഗ് ഡയറക്ടര്‍, ഫ്‌ളവേഴ്‌സ്24 ന്യുസ്) ജോണ്‍  ബ്രിട്ടാസ് (മാനേജിംഗ് ഡയറക്ടര്‍, കൈരളി ടിവി) എന്നിവരാണ് കോവിഡ്  കാല ലോക വാര്‍ത്താ രംഗവും അതോടൊപ്പം കേരളത്തിലെ ഏറ്റവും പുതിയ തെരെഞ്ഞെടുപ്പ്ചൂടും, കൂടാതെ  നവ മാധ്യമങ്ങളുടെ പാന്‍ഡെമിക് സമയത്തെ പ്രസക്തിയും ആയിരിക്കും പങ്കു വയ്ക്കുക.  

കോവിഡ്  ജനജീവിതത്തെ നിശ്ചലമാക്കിയെങ്കിലും മാധ്യമങ്ങളുടെ പ്രാധാന്യവും ജോലിയും വര്‍ദ്ധിക്കുകയാണ് ചെയ്തത്.  'എസ്സെന്‍ഷ്യല്‍' കാറ്റഗറിയില്‍ തന്നെയാണ് മാധ്യമങ്ങളും എന്ന യാഥാര്‍ഥ്യം പൊതു ജനങ്ങള്‍ മനസ്സിലാക്കിയോ എന്ന ചോദ്യവും പ്രസക്തമാണ്,  വീട്ടില്‍ തന്നെ ഇരിക്കാന്‍ നിര്‍ബന്ധിതരായ ജനങ്ങള്‍ ടി.വിക്കു മുന്നില്‍ കൂടുതല്‍ സമയം  ചെലവഴിക്കുന്നതാണ് കണ്ടത്. അത് പോലെ പത്രമാധ്യമങ്ങളുടെ പ്രാധാന്യവും വര്‍ധിച്ചു.  ഈ മാറ്റങ്ങളെപറ്റി  അവര്‍  സംവദിക്കും.  

ഈ മീറ്റിംഗിന്റെ മറ്റൊരു വലിയ പ്രത്യേകത നോര്‍ത്തമേരിക്കയില്‍ മലയാള മാധ്യമ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവര്‍ക്കും  പങ്കെടുക്കാം എന്നുള്ളതാണെന്ന് പ്രെസ്സ് ക്ലബ് നാഷണല്‍ പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്,  ജനറല്‍ സെക്രട്ടറി സുനില്‍ ട്രൈസ്റ്റാര്‍, ട്രഷറര്‍ ജീമോന്‍ ജോര്‍ജ്,  നിയുക്ത പ്രസിഡന്റ് സുനില്‍ തൈമറ്റം മറ്റു എക്‌സിക്യൂട്ടീവ് അംഗങ്ങളും അറിയിച്ചു.

ഫെബ്രുവരി 27 ശനിയാഴ്ച  ന്യൂ യോര്‍ക്ക് സമയം രാവിലെ 10 മണിക്കാണ് സംഗമം (ഇന്ത്യന്‍ സമയം രാത്രി 8.30). പങ്കെടുക്കുന്നവര്‍ മാധ്യമസംഗമം.ഓര്‍ഗ്/രജിസ്റ്റര്‍  എന്ന ലിങ്കില്‍ (www.madhyamasangamam.org/register) ക്ലിക്ക് ചെയ്തു വിവരങ്ങള്‍ നല്‍കണം.  രെജിസ്‌ട്രേഷന്‍ കഴിഞ്ഞാല്‍ ലോഗിന്‍ ചെയ്യാനുള്ള വിവരങ്ങള്‍ ഇമെയില്‍ വഴി അറിയിക്കുന്നതായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബിജു കിഴക്കേക്കുറ്റ് 17732559777 സുനില്‍ ട്രൈസ്റ്റാര്‍ 19176621122 ജീമോന്‍ ജോര്‍ജ് 12679704267 

 

 




കൂടുതല്‍വാര്‍ത്തകള്‍.