CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 55 Minutes 49 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ ലണ്ടന്‍ റീജിയനില്‍ പുതിയ വൈദികരെ നിയമിച്ചു

ബിര്‍മിങ്ങ്ഹാം . ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ ലണ്ടന്‍ റീജിയനിലേക്കു  റെവ . ഫാ. അനീഷ് നെല്ലിക്കലിനെയും , ഫാ. ജോസഫ് മുക്കാട്ടിനെയും   രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പുതിയതായി നിയമിച്ചതായി രൂപത കേന്ദ്രത്തില്‍ നിന്നും അറിയിച്ചു , ലണ്ടന്‍ റീജിയണിലെ ഹോളി ക്വീന്‍ ഓഫ് റോസറി മിഷന്‍ , ഔര്‍ ലേഡി ഓഫ് ഡോളേഴ്‌സ് പ്രോപോസ്ഡ് മിഷന്‍ , സെന്റ് സേവ്യേഴ്‌സ് പ്രോപോസ്ഡ് മിഷന്‍ , എന്നീ മിഷനുകളുടെ ചുമതല നല്‍കിയിരിക്കുന്ന  റെവ .ഫാ. അനീഷ് നെല്ലിക്കല്‍ തൃശൂര്‍ അതിരൂപത  അംഗമാണ് . സെന്റ് മേരീസ് ആന്‍ഡ് ബ്ലെസ്സഡ് കുഞ്ഞച്ചന്‍ മിഷന്‍ , സെന്റ് മോണിക്ക മിഷന്‍ , സെന്റ് പീറ്റര്‍ പ്രൊപ്പോസഡ് മിഷന്‍ , സെന്റ് ജോര്‍ജ് പ്രോപോസ്ഡ് മിഷന്‍ എന്നീ മിഷനുകളുടെ ചുമതല നല്‍കിയിരിക്കുന്ന ഫാ. ജോസഫ് മുക്കാട്ട്  ബല്‍ത്തങ്ങാടി രൂപത അംഗമാണ് . ഇരുവരുടെയും രൂപതാ കുടുംബത്തിലേക്ക് സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായും , ഇവരുടെ  എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും  പ്രാര്‍ഥനാ നിര്‍ഭരമായ ആശംസകള്‍ നേരുന്നതായും രൂപത കേന്ദ്രത്തില്‍ നിന്നും അറിയിച്ചു  .

 

 

 




കൂടുതല്‍വാര്‍ത്തകള്‍.