CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 42 Minutes 19 Seconds Ago
Breaking Now

ബര്‍മിംഗ്ഹാമിലെ വംശീയ ന്യൂനപക്ഷങ്ങളില്‍ പകുതി പേരും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല! വാക്‌സിനെ പ്രതിരോധിക്കുന്ന നിലപാട് ലോക്ക്ഡൗണ്‍ ഇളവുകള്‍ അനുവദിക്കുന്നതിനെ അട്ടിമറിക്കുമെന്ന് ആശങ്ക; കൂടുതല്‍ അപകടം പാകിസ്ഥാനി, ബംഗ്ലാദേശി വിഭാഗങ്ങളില്‍

രോഗസാധ്യത ഏറിയ ആളുകള്‍ സുരക്ഷിതരല്ലാതായാല്‍ വിലക്കുകള്‍ നീക്കുമ്പോള്‍ കൊവിഡ് വീണ്ടും ആഞ്ഞടിക്കുമെന്നാണ് ആശങ്ക

ബ്രിട്ടന്റെ രണ്ടാമത്തെ നഗരമായ ബര്‍മിംഗ്ഹാമില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറാകാതെ വംശീയ ന്യൂനപക്ഷങ്ങള്‍ അപകടം നേരിടുന്നതായി മുന്നറിയിപ്പ്. ബര്‍മിംഗ്ഹാമിലെ ന്യൂനപക്ഷ വംശജര്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ പുലര്‍ത്തുന്ന വിമുഖത രാജ്യത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ അനുവദിക്കുന്നതിന് തടയിടുമെന്നാണ് ആശങ്ക. നഗരത്തിലെ പാകിസ്ഥാനി, ബംഗ്ലാദേശി വംശജരില്‍ മൂന്നിലൊന്ന് താമസക്കാരും വൈറസ് പിടിപെട്ടാല്‍ മരണപ്പെടാന്‍ അധിക സാധ്യതയുള്ളവരാണ്. 

എന്നിട്ടും ഈ വിഭാഗത്തില്‍ പെട്ടവര്‍ വാക്‌സിന്റെ ആദ്യ ഡോസ് ഇതുവരെ സ്വീകരിക്കാന്‍ തയ്യാറായിട്ടില്ലെന്നാണ് ബര്‍മിംഗ്ഹാം സിറ്റി കൗണ്‍സില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നത്. ബര്‍മിംഗ്ഹാമിലെ കറുത്ത വംശജര്‍ക്കിടയില്‍ ഇതിലും ദുരിതമാണ് കാര്യങ്ങള്‍. വാക്‌സിന്‍ മുന്‍ഗണന ഗ്രൂപ്പില്‍ 47 ശതമാനം കറുത്ത ആഫ്രിക്കക്കാരും, 41 ശതമാനം കറുത്ത കരീബിയന്‍ ജനങ്ങളും ആദ്യ ഡോസ് സ്വീകരിച്ചിട്ടില്ല. 

വെള്ളക്കാരായ ബ്രിട്ടീഷ്, മിക്‌സഡ് ബ്രിട്ടീഷ് വിഭാഗങ്ങളില്‍ 9 ശതമാനം മാത്രമാണ് ആദ്യ ഡോസ് സ്വീകരിക്കാത്തത്. വംശീയ ന്യൂനപക്ഷങ്ങള്‍ അധികമായുള്ള മറ്റ് മേഖലകളിലും ബര്‍മിംഗ്ഹാമിലെ സ്ഥിതിയാണ് പ്രതിഫലിക്കുന്നത്. ലോക്ക്ഡൗണ്‍ ഇളവുകള്‍ അനുവദിക്കാനുള്ള നീക്കങ്ങളെ അട്ടിമറിക്കാന്‍ ശേഷിയുള്ളതാണ് ഈ അവസ്ഥയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കഴിഞ്ഞ ആഴ്ചയോടെ ഇംഗ്ലണ്ടിലെ വെള്ളക്കാരായ ജനസംഖ്യയില്‍ 22 ശതമാനം പേര്‍ക്ക് വാക്‌സിന്‍ ആദ്യ ഡോസ് ലഭിച്ചതായി എന്‍എച്ച്എസ് ഡാറ്റയെ ഉദ്ധരിച്ച് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഏഷ്യന്‍ ജനസംഖ്യയില്‍ 16 ശതമാനവും, 11.5 ശതമാനം കറുത്ത വംശജരിലേക്കുമാണ് ആദ്യ ഡോസ് എത്തിയിരിക്കുന്നത്. കറുത്ത, ഏഷ്യന്‍ വംശജ വിഭാഗങ്ങളില്‍ മഹാമാരി കാലത്ത് മരണനിരക്ക് ഉയര്‍ന്നിരിക്കുകയാണ്. രോഗസാധ്യത ഏറിയ ആളുകള്‍ സുരക്ഷിതരല്ലാതായാല്‍ വിലക്കുകള്‍ നീക്കുമ്പോള്‍ കൊവിഡ് വീണ്ടും ആഞ്ഞടിക്കുമെന്നാണ് ആശങ്ക. വാക്‌സിന്‍ സംബന്ധിച്ച് വ്യാജ വാര്‍ത്തകളും, സര്‍ക്കാരിന്റെ പ്രവൃത്തികളില്‍ വിശ്വാസമില്ലാത്തതുമാണ് വാക്‌സിന് നേരെ മുഖം തിരിക്കാന്‍ പ്രധാന കാരണങ്ങള്‍. 




കൂടുതല്‍വാര്‍ത്തകള്‍.