CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 52 Minutes 38 Seconds Ago
Breaking Now

കല്ലറയില്‍ 'നാന്‍' എന്നെഴുതാന്‍ വിലക്ക് ഏര്‍പ്പെടുത്തി ചര്‍ച്ച്; രോഷാകുലരായി കുടുംബാംഗങ്ങള്‍; ഹാന്‍ഡ്ബുക്കിലുള്ള പദങ്ങള്‍ മാത്രം ഉപയോഗിക്കാമെന്ന് ചര്‍ച്ച്; അപ്പീലിന് 300 പൗണ്ട് ഫീസും

ദുഃഖത്തിന് ടാക്‌സ് ഏര്‍പ്പെടുത്തുന്ന അവസ്ഥയാണിതെന്ന് മകള്‍

കല്ലറയിലെ കല്ലില്‍ 'നാന്‍' എന്ന് ആലേഖനം ചെയ്യാന്‍ ചര്‍ച്ച് വിലക്ക് ഏര്‍പ്പെടുത്തിയതില്‍ കുടുംബം രോഷത്തില്‍. 80-ാം വയസ്സില്‍ മരിച്ച മൗറീന്‍ ബക്കിളിന്റെ കുടുംബത്തിനാണ് ഇവരുടെ പരേതനായ ഭര്‍ത്താവിന്റെ പ്‌ളോട്ടില്‍ പേര് കൂട്ടിച്ചേര്‍ക്കാന്‍ താല്‍പര്യമുണ്ടായത്. 

എന്നാല്‍ നാന്‍ എന്ന വാക്ക് ഇതിനായി ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നാണ് ചര്‍ച്ച് മേധാവികള്‍ വ്യക്തമാക്കിയത്. 14 പേരക്കുട്ടികളുടെയും, 19 ഗ്രേറ്റ് ഗ്രാന്‍ഡ്ചില്‍ഡ്രന്‍സിനും മൗറീന്‍ 'നാനി ബക്കിളായിരുന്നു'. ഹാന്‍ഡ്ബുക്കിലുള്ള ഗ്രാന്‍ഡ്മാ, ഗ്രാനി, ഗ്രാന്‍ഡ്മതര്‍ എന്നീ വാക്കുകള്‍ ഉപയോഗിക്കാമെന്നാണ് ചര്‍ച്ച് അറിയിച്ചത്. 

എസെക്‌സ്, 8 ആഷ് ഗ്രീനിലെ ആള്‍ സെയിന്റ്‌സ് ചര്‍ച്ചാണ് കുടുംബത്തിന്റെ ആഗ്രഹത്തിന് തടസ്സം നില്‍ക്കുന്നത്. തീരുമാനത്തിന് എതിരെ അപ്പീല്‍ നല്‍കാന്‍ 300 പൗണ്ട് ചാര്‍ജ്ജ് ഈടാക്കുമെന്നാണ് ഇവര്‍ വ്യക്തമാക്കിയിരിക്കുന്നത്. ചര്‍ച്ച് തങ്ങളെ ബന്ദിയാക്കി വെച്ച അവസ്ഥയാണെന്ന് മൗറീന്റെ മകള്‍ കിം ഗ്രീന്‍ലി വ്യക്തമാക്കി. അപ്പീല്‍ നല്‍കാന്‍ 300 പൗണ്ട് ഫീസ് നല്‍കണമെന്നത് നിരാശാജനകമാണ്. 

ദുഃഖത്തിന് ടാക്‌സ് ഏര്‍പ്പെടുത്തുന്ന അവസ്ഥയാണിതെന്ന് കിം കൂട്ടിച്ചേര്‍ക്കുന്നു. ഹെഡ്‌സ്റ്റോണില്‍ ചെറിയ കവിത എഴുതുന്നത് ക്രിസ്തീയ രീതികള്‍ക്ക് ചേര്‍ന്നതല്ലെന്ന് പറഞ്ഞ് ഇതിനും ചെംസ്‌ഫോര്‍ഡ് ഡയസീസ് വിലക്ക് ഏര്‍പ്പെടുത്തുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.