CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 29 Seconds Ago
Breaking Now

ഡോക്ടര്‍മാരോട് പോയി പണിനോക്കാന്‍ പറയൂ! ഒരിക്കലും നടക്കില്ലെന്ന് വിധിച്ച 4 വയസ്സുകാരി മോഡലിംഗ് ഷൂട്ടിംഗ് തിരക്കില്‍; പ്രവചനങ്ങള്‍ കാറ്റില്‍പ്പറത്തി കുഞ്ഞ് ഡെയ്‌സി

കുഞ്ഞ് ഡെയ്‌സിയുടെ പ്രചോദനമേകുന്ന വ്യക്തിത്വം തങ്ങളുടെ ക്യാംപെയിന് കൂടുതല്‍ ജീവന്‍ നല്‍കുമെന്നാണ് ബ്രാന്‍ഡ് കരുതുന്നത്

ഡോക്ടര്‍മാര്‍ വിധിയെഴുതിയാല്‍ അത് തിരുത്താന്‍ സാധിക്കുന്ന ചിലരുണ്ട്, ജീവിതത്തില്‍. നാല് വയസ്സുകാരി ഡെയ്‌സി ബ്രിഗ്‌സ് അക്കൂട്ടത്തില്‍ വരും. ജീവിതത്തില്‍ ഒരിക്കലും നടക്കില്ലെന്ന ഡോക്ടര്‍മാരുടെ വിധിയെഴുത്ത് അപ്രസക്തമാക്കിയാണ് കുഞ്ഞ് ഡെയ്‌സി ഒരു സുപ്രധാന മോഡലിംഗ് ഷൂട്ടില്‍ പങ്കെടുത്തത്. 

സ്‌പൈന ബൈഫിഡ, ഹൈഡ്രോസെഫാലസ്, ഹിപ് ഡിസ്‌പ്ലേസിയ, ക്ലബ് ഫൂട്ട് എന്നിവയൊന്നും വലിയ കാര്യങ്ങള്‍ നേടുന്നതില്‍ നിന്നും തന്നെ തടയുന്നില്ലെന്ന് ഉറപ്പാക്കാന്‍ കുഞ്ഞ് ഡെയ്‌സിക്ക് സാധിച്ചു. ലോക്ക്ഡൗണ്‍ സമയത്ത് ദിവസത്തില്‍ 25 മീറ്റര്‍ വീതം നടന്ന് എന്‍എച്ച്എസിനായി 25,000 പൗണ്ട് സ്വരൂപിക്കാനും ഡെയ്‌സിക്ക് കഴിഞ്ഞു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ വരെ അംഗീകാരം നേടിയ ഈ കുഞ്ഞിന്റെ കഠിനാധ്വാനത്തിന് പോയിന്റ്‌സ് ഓഫ് ലൈറ്റ് അവാര്‍ഡും ലഭിച്ചിരുന്നു. 

റിവര്‍ ഐലന്‍ഡിന്റെ കിഡ്‌സ് വെയര്‍ റേഞ്ചിന് വേണ്ടിയാണ് ഇപ്പോള്‍ ഡെയ്‌സിയെ തെരഞ്ഞെടുത്തിരിക്കുന്നത്. 18 മാസം പ്രായമുള്ളപ്പോള്‍ സെബെഡി മാനേജ്‌മെന്റുമായി ഒപ്പുവെച്ചതിന് ശേഷം ലഭിക്കുന്ന ആദ്യത്തെ വലിയ അവസരം കൂടിയാണിത്. നേട്ടങ്ങളുടെ ഒരു വര്‍ഷം ഡെയ്‌സിക്ക് ലഭിച്ചതില്‍ ഏറെ അഭിമാനിക്കുന്നതായി സൗത്ത് ലണ്ടന്‍ സട്ടണില്‍ താമസിക്കുന്ന അമ്മ 34-കാരി റിയ പ്രതികരിച്ചു. 

കുഞ്ഞ് ഡെയ്‌സിയുടെ പ്രചോദനമേകുന്ന വ്യക്തിത്വം തങ്ങളുടെ ക്യാംപെയിന് കൂടുതല്‍ ജീവന്‍ നല്‍കുമെന്നാണ് ബ്രാന്‍ഡ് കരുതുന്നത്. ഇനിയും കൂടുതല്‍ ജോലികളില്‍ ഡെയ്‌സിക്കൊപ്പം ഒരുമിക്കാമെന്ന പ്രതീക്ഷയിലാണ് കമ്പനി. 




കൂടുതല്‍വാര്‍ത്തകള്‍.