CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 16 Minutes 15 Seconds Ago
Breaking Now

സ്‌ക്രിപ്റ്റ് വായിച്ചിരുന്നെങ്കിലും ട്വിസ്റ്റുകളെപ്പറ്റിയൊന്നും തങ്ങള്‍ക്ക് അറിവില്ലായിരുന്നു ; ദൃശ്യം 2 നെ കുറിച്ച് അഞ്ജലി

ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 നെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഇനിയും അവസാനിച്ചിട്ടില്ല. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും സിനിമാവിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ചിത്രത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് സരിത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അഞ്ജലി. സിനിമ കണ്ടപ്പോഴാണ് ദൃശ്യം 2 എന്താണെന്ന് മനസ്സിലായതെന്നും അഞ്ജലി പറഞ്ഞു.

'മറ്റൊരു സിനിമയുടെ ഭാഗമായി ആഫ്രിക്കയില്‍ പോയി വന്നതിനു ശേഷമുള്ള ക്വാറന്റീന്‍ കാലത്താണ് ജീത്തു സര്‍ ദൃശ്യം 2നായി എന്നെ വിളിക്കുന്നത്. ദൃശ്യം 2 പൂര്‍ത്തിയാക്കിയെന്നും തനിക്ക് ഒരു വേഷമുണ്ടെന്നും സര്‍ പറഞ്ഞു. കേട്ടപ്പോള്‍ സന്തോഷം തോന്നി. സിനിമയുടെ ഭാഗമാകാന്‍ കഴിയുമല്ലോ. താനൊന്ന് സ്‌ക്രിപ്റ്റ് വായിക്കണം എന്ന് സര്‍ എന്നോട് പറഞ്ഞു. ഞാന്‍ പോയി സ്‌ക്രിപ്റ്റ് വായിച്ചു. കോണ്‍ഫിഡന്‍ഷ്യല്‍ ആയിട്ടുള്ള ഭാഗങ്ങള്‍ ഒഴിവാക്കിയ സ്‌ക്രിപ്റ്റാണ് ഞാന്‍ വായിച്ചത്. വായിച്ചുകഴിഞ്ഞശേഷം ഞാന്‍ ഇരുന്ന് തപ്പുകയായിരുന്നു. സരിത എല്ലാ സീനിലും കണ്ടിരുന്നു. ഞാന്‍ അക്കാര്യം ശ്രദ്ധിച്ചേയില്ല. എനിക്കുള്ളതല്ല , അത് എല്ലാത്തിലുമുണ്ടല്ലോ എന്നാണ് വിചാരിച്ചത്. ബാക്കിയുള്ള സ്ത്രീ കഥാപാത്രങ്ങളുടെ പേര് ഞാന്‍ നോക്കി. എന്നാല്‍ ഇതില്‍ ഏതാണ് എനിക്ക് എന്ന് മനസ്സിലായിരുന്നില്ല. പുറത്തിറങ്ങി അസോസിയേറ്റിനോട് ചോദിച്ചു. സ്‌ക്രിപ്റ്റ് വായിച്ചിട്ട് ഏതാണ് എന്റെ കഥാപാത്രമെന്ന് മനസ്സിലായില്ല. അപ്പോള്‍ പുള്ളി പറഞ്ഞു. അതില്‍ സരിത എന്ന് കണ്ടില്ലേ. അതാണ് അഞ്ജലി ചെയ്യുന്ന ക്യാരക്ടര്‍. അപ്പോഴേക്കും എന്റെ കിളിപോയി', അഞ്ജലി പറഞ്ഞു.

അതേസമയം സ്‌ക്രിപ്റ്റ് വായിച്ചിരുന്നെങ്കിലും ട്വിസ്റ്റുകളെപ്പറ്റിയൊന്നും തങ്ങള്‍ക്ക് അറിവില്ലായിരുന്നുവെന്നും സിനിമ കണ്ടപ്പോഴാണ് ദൃശ്യം 2 എന്താണെന്ന് മനസ്സിലായതെന്നും അഞ്ജലി പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.