CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 36 Minutes 38 Seconds Ago
Breaking Now

'റോക്കി സര്‍പ്രൈസ് ഉടന്‍ വരുന്നു..'നയന്‍താര

നയന്‍താരയുടെ റിലീസിനൊരുങ്ങുന്ന ചിത്രങ്ങളിലൊന്നാണ് 'റോക്കി'. അടുത്തിടെ പുറത്തുവന്ന ടീസര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. റോക്കിയിലെ പുതിയ സര്‍പ്രൈസ് ഉടന്‍ വരും എന്ന് പറഞ്ഞുകൊണ്ട് പുതിയ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് നയന്‍താര.

'റോക്കി സര്‍പ്രൈസ് ഉടന്‍ വരുന്നു.  .'നയന്‍താര കുറിച്ചു.

'തരമണി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വസന്ത് രവിയും ഭാരതിരാജയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രവീന രവിയും രോഹിണിയും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.നയന്‍താരയും വിഘ്‌നേഷ് ശിവനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രംകൂടിയാണിത്. ദര്‍ബുക ശിവയാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.ശ്രേയസ് കൃഷ്ണ ഛായാഗ്രഹണവും നാഗൂരന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു

 




കൂടുതല്‍വാര്‍ത്തകള്‍.