CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 51 Seconds Ago
Breaking Now

കൈയടി വാങ്ങിയ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നാണക്കേടായി വാക്‌സിന്‍ വിരുദ്ധ ജീവനക്കാര്‍; ലണ്ടനിലെ ഫ്രണ്ട്‌ലൈനിലുള്ള കാല്‍ശതമാനം ഹെല്‍ത്ത്‌കെയര്‍ വര്‍ക്കേഴ്‌സും വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ടു; വംശീയ ന്യൂനപക്ഷങ്ങളില്‍ ഞെട്ടിക്കുന്ന കുറവ്! ലോക്ക്ഡൗണ്‍ നീക്കുന്നതിനെ അട്ടിമറിക്കുമെന്ന് ആശങ്ക

വാക്‌സിന്‍ എളുപ്പത്തില്‍ കിട്ടാന്‍ അവസരം ഉണ്ടായിട്ടും ഇത് സ്വീകരിക്കാന്‍ തയ്യാറാകാത്ത സഹജീവനക്കാരെ കുറിച്ച് പല നഴ്‌സുമാരും പരാതിപ്പെടുന്നുണ്ട്

ഡോക്ടര്‍മാരും, നഴ്‌സുമാരും ഉള്‍പ്പെടെ ലണ്ടനിലെ ഫ്രണ്ട്‌ലൈന്‍ എന്‍എച്ച്എസ് ജീവനക്കാരില്‍ കാല്‍ശതമാനം പേരും കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ടതായി ഞെട്ടിക്കുന്ന സര്‍ക്കാര്‍ കണക്കുകള്‍. ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്‌സിന് വാക്‌സിന്‍ നല്‍കാനുള്ള സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ വാക്‌സിന്‍ വിരുദ്ധ നിലപാടുകളില്‍ തട്ടി തടസ്സപ്പെട്ട് കിടക്കുകയാണ്. പ്രത്യേകിച്ച വംശീയ ന്യൂനപക്ഷങ്ങളില്‍ പെട്ട ജീവനക്കാരില്‍ ഇത് അധികമാണെന്നും കണക്കുകള്‍ സ്ഥിരീകരിക്കുന്നു. 

മെഡിക്കല്‍ വര്‍ക്കേഴ്‌സ്, ഹോസ്പിറ്റല്‍ പോര്‍ട്ടേഴ്‌സ്, ക്ലീനേഴ്‌സ്, ലബോറട്ടറി സ്റ്റാഫ് എന്നിങ്ങനെ 41,000-ലേറെ ഫ്രണ്ട്‌ലൈന്‍ ഹെല്‍ത്ത്‌കെയര്‍ വര്‍ക്കേഴ്‌സാണ് തലസ്ഥാനത്ത് വാക്‌സിന്‍ സ്വീകരിക്കാത്തത്. എന്‍എച്ച്എസ് വര്‍ക്ക്‌ഫോഴ്‌സിന്റെ 24 ശതമാനമാണിത്. ലണ്ടന്‍ രാജ്യത്തെ മറ്റ് പല ഭാഗങ്ങളേക്കാള്‍ പിന്നിലാണെന്നതും ശ്രദ്ധേയമാണ്. ഇംഗ്ലണ്ടിന്റെ മറ്റ് ആറ് മേഖലകളില്‍ ആറ് ശതമാനം ജീവനക്കാര്‍ മാത്രമാണ് വാക്‌സിന്‍ വിരുദ്ധത പ്രകടിപ്പിക്കുന്നത്. 

ആയിരക്കണക്കിന് ജീവനക്കാര്‍ വൈറസിന് എതിരെ സുരക്ഷിതരല്ലാതെ ഇരിക്കുമ്പോള്‍ ലോക്ക്ഡൗണ്‍ ഉയര്‍ത്താനുള്ള സര്‍ക്കാരിന്റെ ടൈംടേബിളിനെ ഇത് ബാധിക്കുമെന്നാണ് ഹെല്‍ത്ത് ഒഫീഷ്യല്‍സ് ആശങ്കപ്പെടുന്നത്. അനാവശ്യ ഭയാശങ്കകള്‍, ഗൂഢാലോചന തിയറികള്‍, സര്‍ക്കാരിനോടുള്ള അവിശ്വാസം എന്നിങ്ങനെ വംശീയ ന്യൂനപക്ഷങ്ങളിലും, ദാരിദ്ര്യം അധികമുള്ള മേഖലകളിലും വാക്‌സിനെതിരെ വികാരം ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ ഇപ്പോഴും സജീവമാണ്. 

വാക്‌സിന്‍ എളുപ്പത്തില്‍ കിട്ടാന്‍ അവസരം ഉണ്ടായിട്ടും ഇത് സ്വീകരിക്കാന്‍ തയ്യാറാകാത്ത സഹജീവനക്കാരെ കുറിച്ച് പല നഴ്‌സുമാരും പരാതിപ്പെടുന്നുണ്ട്. എത്ര നിര്‍ബന്ധിച്ചിട്ടും ഇതിന് തയ്യാറാകാത്ത സഹജീവനക്കാരുണ്ടെന്ന് സൗത്ത് ലണ്ടന്‍ എന്‍എച്ച്എസ് സെന്ററിലെ ഒരു നഴ്‌സ് വെളിപ്പെടുത്തി. ഇംഗ്ലണ്ടിലെ 20 വലിയ ഹോസ്പിറ്റല്‍ ട്രസ്റ്റുകളില്‍ എത്ര ജീവനക്കാര്‍ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചെന്ന് വ്യക്തമാക്കാന്‍ എംഒഎസ് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഈ വിവരം പങ്കുവെയ്ക്കാന്‍ ട്രസ്റ്റുകള്‍ തയ്യാറായിട്ടില്ല. 




കൂടുതല്‍വാര്‍ത്തകള്‍.