CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 25 Minutes 11 Seconds Ago
Breaking Now

കാലില്‍ കത്തികെട്ടിയ കോഴി കോഴിപ്പോരില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചു; അടിവയറ് കീറി ഉടമ കൊല്ലപ്പെട്ടു; കോഴി 'കസ്റ്റഡിയില്‍'!

നിരോധിക്കപ്പെട്ടിട്ടും തെലങ്കാനയിലും, ആന്ധ്രപ്രദേശ്, കര്‍ണ്ണാടക, ഒഡീഷ സംസ്ഥാനങ്ങളില്‍ കോഴിപ്പോര് വ്യാപകമാണ്

അനധികൃതമായി നടത്തിയ കോഴിപ്പോരിനിടെ കോഴിയുടെ ഉടമ കൊല്ലപ്പെട്ടു. സ്വന്തം കോഴിയുടെ കാലില്‍ കെട്ടിവെച്ചിരുന്ന കത്തിയില്‍ നിന്നും മുറിവേറ്റാണ് ഉടമ മരിച്ചത്. പോര് കോഴിയുടെ കാലില്‍ കത്തികെട്ടിവെച്ചാണ് രക്തരൂക്ഷിതമായ പോരാട്ടത്തിന് ഇറക്കുന്നത്. 

ഇതില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച കോഴിയുടെ വീശലില്‍ ഉടമയുടെ അടിവയറാണ് കീറിയത്. തെലങ്കാനയിലെ പ്രാദേശിക ഹോസ്പിറ്റലില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ രക്തം വാര്‍ത്ത ഉടമ മരിക്കുകയായിരുന്നു. കൊലപാതകം നടത്തിയ കോഴിയെ കുറച്ച് സമയത്തേക്ക് പോലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയില്‍ വെച്ചു. ഇതിന് ശേഷമാണ് അടുത്തുള്ള കോഴി ഫാമിലേക്ക് ഇതിനെ അയച്ചത്. 

മരണം നടന്നതോടെ അനധികൃതമായി മത്സരം സംഘടിപ്പിച്ച സംഘാടകരെ തേടുകയാണ് പോലീസ്. പതിനഞ്ചോളം പേരാണ് കോഴിപ്പോരില്‍ പങ്കെടുത്തതെന്ന് പ്രാദേശിക പോലീസ് വ്യക്തമാക്കി. ഇവര്‍ക്കെതിരെ നരഹത്യക്കും, അനധികൃത വാതുവെപ്പ്, കോഴിപ്പോര് നടത്തല്‍ തുടങ്ങിയ കേസുകളാണ് ചുമത്തുക.

നിരോധിക്കപ്പെട്ടിട്ടും തെലങ്കാനയിലും, ആന്ധ്രപ്രദേശ്, കര്‍ണ്ണാടക, ഒഡീഷ സംസ്ഥാനങ്ങളില്‍ കോഴിപ്പോര് വ്യാപകമാണ്. ഇതിനായി പ്രത്യേകം വളര്‍ത്തുന്ന കോഴികളെ മൂന്ന് ഇഞ്ച് വരെയുള്ള കത്തിയും ചേര്‍ത്ത് കെട്ടിയാണ് പോരിനിറക്കുന്നത്. മൃഗാവകാശ പ്രവര്‍ത്തകരുടെ ശ്രമങ്ങള്‍ തുടരുമ്പോഴും പ്രതിവര്‍ഷം ആയിരക്കണക്കിന് കോഴികള്‍ പോരാട്ടത്തില്‍ കൊല്ലപ്പെടുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.