CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 2 Minutes 33 Seconds Ago
Breaking Now

ചരിത്രം ആവര്‍ത്തിക്കുമെന്ന് ഭയപ്പെട്ടു! യുകെയില്‍ നിന്നും ഭാര്യയെയും, കുഞ്ഞിനെയും കൂട്ടി നാടുവിട്ട കാരണങ്ങള്‍ വെളിവാക്കി ഹാരി രാജകുമാരന്‍; അമ്മ ഡയാന മരിച്ചത് പത്രക്കാര്‍ മൂലം, ഈ അവസ്ഥ മെഗാനും സംഭവിക്കുമെന്ന് ഭയപ്പെട്ടു; അഭിമുഖത്തിന്റെ ടീസര്‍ കണ്ട് ഞെട്ടി, പരിപാടി സംപ്രേക്ഷണം ചെയ്താലോ?

അഭിമുഖത്തില്‍ ഈ ദമ്പതികള്‍ ഒരുമിക്കുമ്പോള്‍ ചില ഞെട്ടിക്കുന്ന കാര്യങ്ങളാണ് പുറത്തുവരികയെന്ന് ടീസറിന്റെ അവസാനത്തില്‍ ഒപ്രാ വിന്‍ഫ്രേ

ചരിത്രം ആവര്‍ത്തിക്കുമെന്നതായിരുന്നു തന്റെ ഏറ്റവും വലിയ ഭയമെന്ന് വെളിപ്പെടുത്തി ഹാരി രാജകുമാരന്‍. ഒപ്രാ വിന്‍ഫ്രേയ്ക്ക് നല്‍കിയ അഭിമുഖത്തിന്റെ ടീസറിലാണ് ഹാരി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പത്രക്കാരുടെ കൈകളിലാണ് തന്റെ അമ്മ ഡയാന രാജകുമാരിയുടെ മരണം സംഭവിച്ചതെന്ന് കുറ്റപ്പെടുത്തുന്ന ഹാരി, ഈ അവസ്ഥ മെഗാനും സംഭവിക്കുമെന്നാണ് ഭയന്നത്. 

രാജകുടുംബത്തിന് ഞെട്ടല്‍ ഉളവാക്കുന്ന ചില ചോദ്യങ്ങളും ഒപ്രാ വിന്‍ഫ്രേ മെഗാനോട് ചോദിക്കുന്നതായി ടീസര്‍ വ്യക്തമാക്കുന്നു. 'നിങ്ങള്‍ നിശബ്ദമായി ഇരുന്നതോ, നിശബ്ദമാക്കിയതോ?', ഒപ്രാ ചോദിക്കുന്നു. രാജകുടുംബത്തിലെ ജീവിതം പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നെങ്കില്‍ ഒരു ബ്രേക്കിംഗ് പോയിന്റ് ഉണ്ടായിക്കാണുമെന്നും അവതാരക മെഗാനോട് ചോദ്യം ഉന്നയിക്കുന്നുണ്ട്. 

അഭിമുഖത്തില്‍ ഈ ദമ്പതികള്‍ ഒരുമിക്കുമ്പോള്‍ ചില ഞെട്ടിക്കുന്ന കാര്യങ്ങളാണ് പുറത്തുവരികയെന്ന് ടീസറിന്റെ അവസാനത്തില്‍ ഒപ്രാ വിന്‍ഫ്രേ കൂട്ടിച്ചേര്‍ക്കുന്നു. മാര്‍ച്ച് 7ന് രാത്രി 8 മണിക്കാണ് ഹാരി രാജകുമാരനും, മെഗാനും തമ്മിലുള്ള ഒപ്രായുടെ അപൂര്‍വ്വ അഭിമുഖം സിബിഎസ് സംപ്രേക്ഷണം ചെയ്യുന്നത്. സീനിയര്‍ റോയല്‍ റോളുകളില്‍ നിന്നും പിന്‍വാങ്ങിയതിന് ശേഷമുള്ള ആദ്യ അഭിമുഖമായതിനാല്‍ ഹാരിയും, മെഗാനും എന്തെല്ലാം വിളിച്ച് പറയുമെന്ന ആശങ്കയിലാണ് രാജകുടുംബം. 

സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ കുടുംബത്തെ മോശക്കാരാക്കുന്ന നിലയില്‍ പ്രവര്‍ത്തിക്കരുതെന്ന് അഭിമുഖത്തിന് മുന്‍പ് രാജ്ഞി ഹാരിയെ ഉപദേശിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കുടുംബത്തിന്റെ മൂല്യങ്ങള്‍ താന്‍ ഒരിക്കലും അടിയറ വെയ്ക്കില്ലെന്നായിരുന്നു ഹാരിയുടെ വാക്കുകള്‍. എന്തായാലും ഡയാന രാജകുമാരിയുടെ പേര് പറഞ്ഞുകേട്ടതോടെ യുകെയില്‍ നിന്നും ഭാര്യയെയും കുഞ്ഞിനെയും കൂട്ടി നാടുവിടാനുള്ള തീരുമാനത്തിന് പിന്നിലെ പ്രധാന കാരണം മാധ്യമങ്ങളുടെ അന്വേഷണവും, ആരോപണങ്ങളുമായി മാറുമെന്ന് ഉറപ്പായിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.