CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 18 Minutes 42 Seconds Ago
Breaking Now

വെയില്‍ അകലും, തണുപ്പ് തിരിച്ചുവരും? വീക്കെന്‍ഡില്‍ താപനില -10 സെല്‍ഷ്യസിലേക്ക്; ബിഗ് ഫ്രീസ് തിരിച്ചെത്തുന്നതായി കാലാവസ്ഥാ പ്രവചനക്കാര്‍

രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും -4 സെല്‍ഷ്യസാണ് പ്രതീക്ഷിക്കുന്ന കുറഞ്ഞ താപനില

ബ്രിട്ടനില്‍ കൊടുംതണുപ്പ് തിരിച്ചെത്തുന്നതായി കാലാവസ്ഥാ നിരീക്ഷകര്‍. ഏതാനും ദിവസമായുള്ള വെയില്‍ പിന്‍മാറി ബിഗ് ഫ്രീസ് തിരിച്ചെത്തുന്നതായാണ് ഇവര്‍ നല്‍കുന്ന മുന്നറിയിപ്പ്. യുകെയില്‍ മിക്ക ഭാഗങ്ങളിലും ആഴ്ചാവസാനത്തോടെ തണുപ്പ് രൂക്ഷമാകുകയും, ചില ഭാഗങ്ങളില്‍ ഇത് -10 സെല്‍ഷ്യസിലേക്ക് കൂപ്പുകുത്തുകയും ചെയ്യും. 

സുഖകരമായ വെയില്‍ ആസ്വദിക്കാന്‍ ലോക്ക്ഡൗണ്‍ പോലും കാര്യമാക്കാതെ ജനങ്ങള്‍ ഏതാനും ആഴ്ചകളായി പുറത്തിറങ്ങുന്നുണ്ട്. ഈ ആശ്വാസത്തിനാണ് തണുപ്പ് വീണ്ടും തടയിടുന്നത്. കനത്ത മൂടല്‍മഞ്ഞും, മഴയും, തണുത്തുറഞ്ഞ താപനിലയും ചേര്‍ന്നാണ് രാജ്യത്ത് ശൈത്യകാലത്തിന്റെ കൈപ്പടം പതിയുന്നത്. 

ഈ ആഴ്ചാവസാനത്തോടെ താപനില താഴ്ന്ന് തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നു. അടുത്ത ആഴ്ചയോടെ തണുപ്പേറും. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും -4 സെല്‍ഷ്യസാണ് പ്രതീക്ഷിക്കുന്ന കുറഞ്ഞ താപനില. സ്‌കോട്ട്‌ലണ്ടിലെ ചില ഭാഗങ്ങളില്‍ ശനിയാഴ്ച രാവിലെയോടെ -10 സെല്‍ഷ്യസിലേക്ക് താപനില താഴും. 

ഇന്ന് രാത്രിയോടെ കനത്ത മൂടല്‍മഞ്ഞ് രൂപപ്പെട്ട് ഈസ്റ്റേണ്‍, സെന്‍ഡ്രല്‍ ഇംഗ്ലണ്ടിലേക്ക് നീങ്ങും. പിന്നീട് മഴയോടൊപ്പം സൗത്ത് വെസ്റ്റ് മേഖലയായ വെയില്‍സിലേക്കും, സെന്‍ഡ്രല്‍, സൗത്ത് ഇംഗ്ലണ്ടിലേക്കും എത്തിച്ചേരും. വ്യാഴാഴ്ചയോടെയാണ് മഴയുടെ കൂടി ശക്തിയില്‍ തണുപ്പ് രൂക്ഷമാകുക.




കൂടുതല്‍വാര്‍ത്തകള്‍.