CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 52 Minutes 20 Seconds Ago
Breaking Now

സ്‌കൂള്‍ സമ്മര്‍ ഹോളിഡേ 'സ്ഥിരമായി' വെട്ടിച്ചുരുക്കി കൊവിഡ് പ്രത്യാഘാതം; 5 ടേം ഇയര്‍ നടപ്പാക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍; കുട്ടികളുടെ സമ്മര്‍ ഓഫ് നാലാഴ്ച മാത്രമായി ചുരുങ്ങുമെന്ന് ഹെഡ് ടീച്ചേഴ്‌സിന്റെ മുന്നറിയിപ്പ്

വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെട്ട ക്ലാസുകള്‍ തിരിച്ചുപിടിക്കാന്‍ 700 മില്ല്യണ്‍ പൗണ്ട് ഫണ്ടിംഗാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്

5 ടേം ഇയര്‍ നടപ്പാക്കുന്നതോടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സമ്മര്‍ ഹോളിഡേ സ്ഥിരമായി ചുരുങ്ങിയേക്കുമെന്ന സൂചനയുമായി എഡ്യുക്കേഷന്‍ സെക്രട്ടറി ഗാവിന്‍ വില്ല്യംസണ്‍. കൊറോണാവൈറസ് ലോക്ക്ഡൗണില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ സഹായിക്കാനുള്ള വഴികള്‍ അന്വേഷിക്കുമ്പോഴാണ് സര്‍ക്കാര്‍ ഈ വഴിയിലേക്കും ശ്രദ്ധിക്കുന്നതെന്ന് വില്ല്യംസണ്‍ വ്യക്തമാക്കി. 

എന്നാല്‍ 5 ടേം സിസ്റ്റം നടപ്പാക്കുന്നതിനെതിരെ ജാഗ്രത വേണമെന്നാണ് ഹെഡ് ടീച്ചേഴ്‌സ് മുന്നറിയിപ്പ് നല്‍കുന്നത്. ഇതോടെ സമ്മറില്‍ കുട്ടികള്‍ക്ക് ലഭിക്കുന്ന ഓഫ് നാലാഴ്ച മാത്രമായി ചുരുങ്ങുമെന്നാണ് ഇവര്‍ ഓര്‍മ്മിപ്പിക്കുന്നത്. നിലവില്‍ ഏകദേശം ആറാഴ്ച വരെയെങ്കിലും ഓഫ് ലഭിക്കുന്നുണ്ട്. തിങ്കളാഴ്ച ഇംഗ്ലണ്ടിലെ ക്ലാസ്മുറികളിലേക്ക് വിദ്യാര്‍ത്ഥികള്‍ മടങ്ങിയെത്തുന്നതിന് മുന്‍പാണ് ഈ നിര്‍ദ്ദേശം എത്തുന്നത്. 

മഹാമാരി മൂലം നഷ്ടപ്പെട്ട ക്ലാസുകളുടെ പ്രശ്‌നം തീര്‍ക്കാന്‍ ഒരു ദശകമെങ്കിലും വേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. ആറാഴ്ചയുള്ള നിലവിലെ സമ്മര്‍ ഹോളിഡേ മാറ്റുന്നത് അടക്കുമുള്ള വഴികളെ കുറിച്ച് ചിന്തിക്കുന്നതില്‍ യാതൊരു ആശങ്കയും വേണ്ടെന്നാണ് വില്ല്യംസണ്‍ വ്യക്തമാക്കുന്നത്. നിലവിലെ 3 ഇയര്‍ ടേം മാറ്റി 5 ഇയര്‍ ടേം സ്ഥാപിക്കണമെന്നാണ് വിദഗ്ധര്‍ ഏറെ നാളായി ആവശ്യപ്പെടുന്നത്. 

വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെട്ട ക്ലാസുകള്‍ തിരിച്ചുപിടിക്കാന്‍ 700 മില്ല്യണ്‍ പൗണ്ട് ഫണ്ടിംഗാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷങ്ങളിലും ചാന്‍സലര്‍ ഋഷി സുനാകില്‍ നിന്നും കൂടുതല്‍ ഫണ്ടിംഗ് ആവശ്യപ്പെടുമെന്നാണ് വില്ല്യംസണ്‍ വ്യക്തമാക്കുന്നത്. അടുത്ത ക്യാബിനറ്റ് പുനഃസംഘടനയില്‍ വില്ല്യംസന്റെ കസേര തെറിക്കുമെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ഈ നീക്കങ്ങള്‍. 




കൂടുതല്‍വാര്‍ത്തകള്‍.