CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
23 Minutes 55 Seconds Ago
Breaking Now

ബ്രിട്ടനിലെ സ്‌കൂളുകള്‍ക്ക് 57 മില്ല്യണ്‍ കൊവിഡ് ടെസ്റ്റ് കിറ്റുകള്‍; ക്ലാസ്മുറികളിലേക്ക് കുട്ടികളെ തിരിച്ചെത്തിക്കുന്നത് ജീവിതം സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ ആദ്യപടി; സ്‌കൂള്‍ തുറക്കുന്നതിന്റെ സന്തോഷത്തിലും, ആശ്വാസത്തിലും രക്ഷിതാക്കള്‍!

കൂടുതല്‍ വാക്‌സിനുള്ള മേഖലകളില്‍ ആളുകളെ വിവരം അറിയിക്കാനായി ടെക്സ്റ്റ് സന്ദേശം അയയ്ക്കാനുള്ള പദ്ധതിയും ഒരുങ്ങുന്നു

തിങ്കളാഴ്ച ബ്രിട്ടനിലെ സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്നോടിയായി 57 മില്ല്യണ്‍ കൊവിഡ് ടെസ്റ്റ് പാക്കുകള്‍ എത്തിച്ചതായി റിപ്പോര്‍ട്ട്. ക്ലാസ്മുറികളിലേക്ക് കുട്ടികള്‍ മടങ്ങിവരുന്നതിനെ സുപ്രധാന നീക്കമായി വിശേഷിപ്പിച്ച് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ രംഗത്തെത്തി. നാളെ മുതല്‍ ക്ലാസുകള്‍ പതിവ് പോലെ നടക്കുന്നത് ലോക്ക്ഡൗണില്‍ നിന്നും പുറത്തുകടക്കാനുള്ള നടപടികളിലെ ആദ്യപടിയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 

വൈറസിനെ തോല്‍പ്പിക്കാന്‍ ദേശീയ തലത്തിലുള്ള പരിശ്രമം നടന്നതിന്റെ സാധൂകരണമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഈ നാട്ടിലെ ഓരോ വ്യക്തിയുടെയും മനഃസാന്നിധ്യമാണ് സാധാരണ നിലയിലേക്ക് മടങ്ങാനുള്ള ഈ ഒരുക്കം. നമ്മുടെ ചെറുപ്പക്കാരെ ക്ലാസ് മുറികളില്‍ എത്തിക്കുന്നതാണ് ആദ്യപടി. ഇതുവരെ നേടിയ മുന്‍തൂക്കം പാഴായി പോകാതിരിക്കാനാണ് ജാഗ്രതാപരമായ നടപടി. അതുകൊണ്ട് തന്നെ നിങ്ങളുടെ കുടുംബങ്ങളെയും, മറ്റുള്ളവരെയും സുരക്ഷിതമാക്കാന്‍ ഈ പരിശ്രമങ്ങള്‍ ഉപേക്ഷിക്കരുതെന്നാണ് അഭ്യര്‍ത്ഥന', ബോറിസ് വിശദമാക്കി. 

കുട്ടികളെ ക്ലാസിലേക്ക് അയയ്ക്കുന്നതിനെ രക്ഷിതാക്കള്‍ വലിയ തോതില്‍ പിന്തുണയ്ക്കുന്നുണ്ട്. ഏതെങ്കിലും ഒരു സാഹചര്യം ഉണ്ടെങ്കില്‍ മക്കളെ സ്‌കൂളിലേക്ക് അയയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസ് നടത്തിയ സര്‍വ്വെയില്‍ രക്ഷിതാക്കള്‍ വ്യക്തമാക്കി. മഹാമാരി കാലത്തെ പോസിറ്റീവ് വാര്‍ത്തകളില്‍ ഒന്നായി കൂടുതല്‍ പേരെ വാക്‌സിനേഷനായി ക്ഷണിക്കുമെന്നും വ്യക്തമായിട്ടുണ്ട്. 56 മുതല്‍ 59 വരെ പ്രായമുള്ള 1.7 മില്ല്യണ്‍ പേര്‍ക്കാണ് കത്ത് ലഭിക്കുക. ഇതോടെ 56-കാരനായ ബോറിസ് ജോണ്‍സനും ഏതാനും ദിവസത്തിനകം വാക്‌സിന്‍ കിട്ടും. 

ഇതിന് പുറമെ സര്‍ക്കാര്‍ ഓര്‍ഡര്‍ ചെയ്ത മോഡേണ വാക്‌സിന്റെ 17 മില്ല്യണ്‍ ഡോസുകള്‍ ഏപ്രില്‍ ആദ്യം എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതിന് പുറമെ കൂടുതല്‍ വാക്‌സിനുള്ള മേഖലകളില്‍ ആളുകളെ വിവരം അറിയിക്കാനായി ടെക്സ്റ്റ് സന്ദേശം അയയ്ക്കാനുള്ള പദ്ധതിയും ഒരുങ്ങുന്നുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.