CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 39 Minutes 4 Seconds Ago
Breaking Now

മെഗാനെതിരെ അക്രമം ശക്തിപ്പെടുത്തി കൊട്ടാരം; പുതിയ കുറ്റം മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ വകവരുത്താന്‍ ഉത്തരവിട്ട സൗദി രാജകുമാരന്റെ സമ്മാനം കൈപ്പറ്റിയെന്ന്! നല്‍കിയ മുന്നറിയിപ്പുകള്‍ മെഗാന്‍ തള്ളിയെന്ന് അന്തഃപ്പുരത്തിലെ അണിയറക്കാരുടെ ആരോപണം?

ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ ഖഷോഗിയുടെ കൊലപാതകവുമായി രാജകുമാരന് ബന്ധമുള്ളതായി ഡച്ചസിനും അറിവുണ്ടായിരുന്നില്ലെന്ന് ഇവരുടെ അഭിഭാഷകര്‍

ഹാരി രാജകുമാരനും, മെഗാന്‍ മാര്‍ക്കിളുമായുള്ള അഭിമുഖം പുറത്തുവരുന്നതിന് മുന്‍പ് മെഗാനെ പരമാവധി കരിവാരിത്തേക്കാന്‍ ശ്രമിച്ച് കൊട്ടാര വക്താക്കള്‍. കൊട്ടാര ജീവനക്കാരെ ഉപദ്രവിച്ചെന്ന ആരോപണത്തില്‍ തിടുക്കം പിടിച്ച് അന്വേഷണം തുടങ്ങിയതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയെ വധിക്കാന്‍ ഉത്തരവിട്ടെന്ന് ആരോപണം നേരിടുന്ന സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാനില്‍ നിന്നും സമ്മാനം സ്വീകരിച്ചതാണ് പുതിയ 'കുറ്റമായി' ചിത്രീകരിക്കുന്നത്. 

കൊലപാതകം നടത്താന്‍ ഉത്തരവിട്ടെന്ന് ആരോപണം നേരിടുന്ന വ്യക്തി നല്‍കിയ സമ്മാനമായ കമ്മലുകള്‍ ധരിച്ച് പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതാണ് ഇപ്പോള്‍ വിവാദമാക്കി മാറ്റുന്നത്. ഖഷോഗിയ്ക്ക് നീതി ലഭിക്കാനായി പോരാടുന്ന അഭിഭാഷകന്‍ വിഷയത്തില്‍ സസെക്‌സ് ഡച്ചസിനെ വിമര്‍ശിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഖഷോഗി കൊല്ലപ്പെടുന്നതിന് മൂന്ന് മാസം മുന്‍പ് രൂപീകരിച്ച ഹ്യൂമന്‍ റൈറ്റ്‌സ് ഗ്രൂപ്പിന് നേതൃത്വം നല്‍കുന്ന മൈക്കിള്‍ എയിസ്‌നറാണ് സൗദി രാജകുമാരന്‍ 'ബ്ലഡ് മണി' കൊണ്ട് വാങ്ങിക്കൊടുത്തതാണ് ഈ കമ്മലുകളെന്ന് അഭിഭാഷകന്‍ ആരോപിക്കുന്നു. 

രാജകുമാരന്‍ സമ്മാനിച്ച കമ്മലുകള്‍ അണിഞ്ഞ് സ്റ്റേറ്റ് ഡിന്നറിലും മറ്റും പങ്കെടുക്കുമ്പോള്‍ എംബിഎസ് എന്നു വിളിക്കപ്പെടുന്ന മുഹമ്മദ് ബിന്‍ സല്‍മാന്റെ യഥാര്‍ത്ഥ മുഖവും, ഇദ്ദേഹത്തിന്റെ മനുഷ്യാവകാശ റെക്കോര്‍ഡും ഡച്ചസിന് അറിവില്ലെന്നത് അമ്പരപ്പിക്കുന്നതാണെന്നും മൈക്കിള്‍ എയിസ്‌നര്‍ പറഞ്ഞു. 2018ല്‍ ഹാരിയുമായുള്ള വിവാഹ ചടങ്ങില്‍ മെഗാന് ഔദ്യോഗികമായി സമ്മാനം ലഭിച്ചതാണ് ഈ ചോപ്പാര്‍ഡ് കമ്മലുകള്‍. 

എന്നാല്‍ ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ ഖഷോഗിയുടെ കൊലപാതകവുമായി രാജകുമാരന് ബന്ധമുള്ളതായി ഡച്ചസിനും അറിവുണ്ടായിരുന്നില്ലെന്ന് ഇവരുടെ അഭിഭാഷകര്‍ വ്യക്തമാക്കി. ഈ ആഭരണം അണിയരുതെന്ന് ഉപദേശിച്ചിട്ടും മെഗാന്‍ ചെവിക്കൊണ്ടില്ലെന്നാണ് രാജകൊട്ടാരത്തിലെ എതിരാളികള്‍ ആരോപിക്കുന്നത്. ഏത് വിധേനയും മെഗാനെ ഒതുക്കാനുള്ള ശ്രമങ്ങള്‍ കൊട്ടാരത്തില്‍ നിന്നും സംഘടിതമായി തന്നെ നടക്കുന്നുവെന്ന് ഇതിനാല്‍ വ്യക്തമാണ്. 




കൂടുതല്‍വാര്‍ത്തകള്‍.