CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 30 Minutes 39 Seconds Ago
Breaking Now

പതിനേഴ് വര്‍ഷം ഒരു കുഞ്ഞിനെ പോറ്റുന്നത് പോലെ വളര്‍ത്തിയ എന്റെ പാര്‍ട്ടിയെ ആണ് ബിജെപിയില്‍ ചേര്‍ക്കുന്നത്'; വികാരാധീനനായി ദേവന്‍

കെ സുരേന്ദ്രന്‍ നയിച്ച വിജയ് യാത്രയുടെ സമാപന വേദിയില്‍ വെച്ചാണ് നടന്‍ ദേവന്റെ കേരള പീപ്പിള്‍ പാര്‍ട്ടി ബിജെപിയില്‍ ലയിച്ചത്. ദേവനെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബിജെപിയിലേക്ക് സ്വാഗതം ചെയ്തത്. ഇപ്പോഴിതാ ബിജെപിയില്‍ ചേര്‍ന്നതിനെക്കുറിച്ച് വികാരാധീനനായി പ്രതികരിച്ചിരിക്കുകയാണ് ദേവന്‍.

17 വര്‍ഷം ഒരു കുഞ്ഞിനെ പോറ്റുന്നത് പോലെ വളര്‍ത്തി കൊണ്ടുവന്ന പാര്‍ട്ടിയെയാണ് ബിജെപിയിലേക്ക് ലയിപ്പിക്കുന്നതെന്നും സിനിമയില്‍ വന്ന ശേഷം രാഷ്ട്രീയത്തില്‍ വന്ന ആളല്ല താന്‍ എന്നും കോളേജ് കാലം തൊട്ടേ താന്‍ കെഎസ്‌യു പ്രവര്‍ത്തകനായിരുന്നുവെന്നും ദേവന്‍ പറഞ്ഞു.

ദേവനെ കൂടാതെ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഉപാദ്ധ്യക്ഷനും പന്തളം ഗ്രാമപഞ്ചായത്ത് മുന്‍ അദ്ധ്യക്ഷനുമായ പന്തളം പ്രഭാകരന്‍, സംവിധായകന്‍ വിനു കിരിയത്ത്, നടി രാധ എന്നിവരും ബിജെപിയില്‍ ചേര്‍ന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.