CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Minutes 17 Seconds Ago
Breaking Now

തിരക്കും ബഹളവും ഇല്ലാതെ അന്ത്യയാത്ര; കൊവിഡ് നിയമം രാജകുടുംബത്തിനും ബാധകം; ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് 30 പേര്‍ക്ക് മാത്രം പ്രവേശനം; ആരെയെല്ലാം ക്ഷണിക്കുമെന്ന് സംശയിച്ച് കൊട്ടാരം; എട്ട് ദിവസത്തെ ദേശീയ ദുഃഖാചരണത്തിന് ശേഷം അടുത്ത ശനിയാഴ്ച പ്രിയപ്പെട്ട രാജകുമാരന് രാജ്യം വിടനല്‍കും; ബഹുമതികളോടെ യാത്രയയപ്പ് വേണ്ടെന്ന അദ്ദേഹത്തിന്റെ ആഗ്രഹം പാലിക്കും!

ചുരുങ്ങിയ തോതില്‍ നടക്കുന്ന ചടങ്ങാണെങ്കിലും കൊവിഡ് മഹാമാരിയും, നിബന്ധനകളും നിലനില്‍ക്കുന്നതിനാല്‍ ഇതിലും പരിമിതമായ രീതിയിലാണ് ചടങ്ങുകള്‍ നടത്താന്‍ സാധിക്കുക

സംസ്‌കാരചടങ്ങുകള്‍ ആഘോഷമാക്കാതെ ചുരുങ്ങിയ തോതില്‍ ഒരു വിടവാങ്ങല്‍! ജീവിതത്തില്‍ ചിട്ടയായ നിലപാടുകള്‍ സ്വീകരിച്ച ഫിലിപ്പ് രാജകുമാരന്‍ മരണത്തിലും ആ നിഷ്‌കര്‍ഷ പാലിച്ച് യാത്രയാകുന്നു. എഡിന്‍ബര്‍ഗ് ഡ്യൂക്കിന്റെ ആഗ്രഹപ്രകാരമാണ് ദേശീയ ബഹുമതികളോടെയുള്ള യാത്രയയപ്പിന് പകരം ചുരുങ്ങിയ തോതില്‍ നടത്തുന്ന 'റോയല്‍ സെറിമോണിയല്‍ ഫ്യൂണറല്‍' എന്നറിയപ്പെടുന്ന ചടങ്ങ് നടത്താന്‍ രാജകുടുംബം ഒരുങ്ങുന്നത്. രാജ്ഞിയുടെ അമ്മയ്ക്ക് നല്‍കിയ വിടവാങ്ങലിന് സമാനമാണിത്. 

അതേസമയം ചുരുങ്ങിയ തോതില്‍ നടക്കുന്ന ചടങ്ങാണെങ്കിലും കൊവിഡ് മഹാമാരിയും, നിബന്ധനകളും നിലനില്‍ക്കുന്നതിനാല്‍ ഇതിലും പരിമിതമായ രീതിയിലാണ് ചടങ്ങുകള്‍ നടത്താന്‍ സാധിക്കുക. ഇതേക്കുറിച്ചുള്ള ചര്‍ച്ചയിലാണ് രാജ്ഞിയും, അവരുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരും. പദ്ധതികള്‍ രാജ്ഞി അംഗീകരിച്ചാല്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ജനക്കൂട്ടത്തെ ക്ഷണിച്ച് വരുത്തുന്ന യാതൊരു പരിപാടിയും ഉണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. അങ്ങിനെ വന്നാല്‍ ചടങ്ങുകള്‍ക്ക് 30 പേരില്‍ കൂടുതല്‍ ഉണ്ടാകില്ല. 

സാധാരണ ഗതിയില്‍ ഫോര്‍ത്ത് ബ്രിഡ്ജ് എന്നറിയപ്പെടുന്ന ചടങ്ങ് പ്രകാരം രാജകുമാരന്റെ മൃതദേഹം എംബാം ചെയ്ത് വിന്‍ഡ്‌സര്‍ കാസിലിലെ ആല്‍ബര്‍ട്ട് മെമ്മോറിയല്‍ ചാപ്പലില്‍ എത്തിക്കേണ്ടതായിരുന്നു. എന്നാല്‍ ഇന്നലെ രാത്രി ഫിലിപ്പിന്റെ ശവപ്പെട്ടി രാജ്ഞി താമസിക്കുന്ന വസതിയിലെ ചാപ്പലിലാണുള്ളതെന്നാണ് റിപ്പോര്‍ട്ട്. വീക്കെന്‍ഡില്‍ ആല്‍ബര്‍ട്ട് മെമ്മോറിയല്‍ ചാപ്പലിലേക്ക് അദ്ദേഹത്തെ നീക്കും. അടുത്ത ശനിയാഴ്ച സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത് വരെ വിന്‍ഡ്‌സര്‍ കാസിലില്‍ തന്നെയാകും മൃതദേഹം സൂക്ഷിക്കുകയെന്നാണ് സൂചന. 

ചടങ്ങുകള്‍ നടക്കുന്ന ദിവസം ഫിലിപ്പിന്റെ ശവപ്പെട്ടി രാജ്ഞിയുടെ കമ്പനിയായ ഫസ്റ്റ് ബറ്റാലിയന്‍ ഗ്രെനേഡിയര്‍ ഗാര്‍ഡ്‌സ് ചുമക്കും. 1901ല്‍ വിക്ടോറിയ രാജ്ഞിയുടെ ശവമഞ്ചം കൊണ്ടുപോയ കിംഗ്‌സ് ട്രൂപ്പ് റോയല്‍ ഹോഴ്‌സ് ആര്‍ട്ടിലറിയുടെ ഗണ്‍ കാര്യേജിലാണ് ഡ്യൂക്കിനെ കൊണ്ടുപോകുക. ചടങ്ങുകള്‍ ചുരുക്കാതെ ആളുകളെ കുറച്ചാകും എഡിന്‍ബര്‍ഗ് ഡ്യൂക്കിന്റെ അന്ത്യയാത്ര.  




കൂടുതല്‍വാര്‍ത്തകള്‍.