CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 29 Minutes 24 Seconds Ago
Breaking Now

ഒടുവില്‍ പോലീസിന് ബുദ്ധി ഉദിച്ചു; പള്ളിയില്‍ കയറി ഗുഡ് ഫ്രൈഡേ സര്‍വ്വീസ് നിര്‍ത്തിച്ച നടപടിയില്‍ ഖേദപ്രകടനം; കൊവിഡ് ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ തെറ്റിച്ചെന്ന് ആരോപിച്ച് അള്‍ത്താരയില്‍ വരെ കയറി

മഹാമാരി സമയത്ത് ആളുകളെ സംരക്ഷിക്കുകയെന്നതായിരുന്നു ഉദ്ദേശമെന്ന് ഡിറ്റക്ടീവ് സൂപ്രണ്ട് വിശ്വാസികളോട് പറഞ്ഞു

കൊവിഡ് നിയമങ്ങള്‍ ലംഘിച്ചെന്ന് ആരോപിച്ച് ഗുഡ് ഫ്രൈഡേ സര്‍വ്വീസ് തടഞ്ഞ പോലീസ് നടപടിയില്‍ ഖേദപ്രകടനവുമായി പോലീസ് ഓഫീസര്‍മാര്‍. ചില വിശ്വാസികള്‍ സാമൂഹിക അകലം പാലിക്കാതെ, മാസ്‌ക് ധരിക്കാതെ നില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് രണ്ട് മെട്രോപൊളിറ്റന്‍ പോലീസ് ഓഫീസര്‍മാര്‍ സര്‍വ്വീസ് തടഞ്ഞതെന്ന് സേന വാദിക്കുന്നു. 

എന്നാല്‍ പോലീസ് സേന തങ്ങളുടെ കൈയിലുള്ള അധികാരം അമിതമായി വിനിയോഗിക്കുകയാണെന്ന് പോളിഷ് കാത്തലിക് ചര്‍ച്ച് ആ സമയത്ത് പ്രതികരിച്ചിരുന്നു. സര്‍ക്കാര്‍ നിബന്ധനകള്‍ എല്ലാം സര്‍വ്വീസ് സമയത്ത് പള്ളിയില്‍ പാലിച്ചിരുന്നുവെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. 

ഇതോടെയാണ് സൗത്ത് ലണ്ടന്‍ ബാല്‍ഹാമിലെ ക്രൈസ്റ്റ് ദി കിംഗില്‍ സണ്‍ഡേ മാസ് സര്‍വ്വീസിന് വിശ്വാസികളെ അഭിസംബോധന ചെയ്യാന്‍ ഡിറ്റക്ടീവ് സൂപ്രണ്ട് ആന്‍ഡി വാഡി, സൂപ്രണ്ട് റോജര്‍ ആര്‍ഡിറ്റി എന്നിവര്‍ എത്തിയത്. 

മഹാമാരി സമയത്ത് ആളുകളെ സംരക്ഷിക്കുകയെന്നതായിരുന്നു ഉദ്ദേശമെന്ന് ഡിറ്റക്ടീവ് സൂപ്രണ്ട് വിശ്വാസികളോട് പറഞ്ഞു. എന്നിരുന്നാലും ആളുകള്‍ക്ക് ഇതില്‍ ബുദ്ധിമുട്ട് തോന്നിയതില്‍ ആത്മാര്‍ത്ഥമായി ഖേദിക്കുന്നു. ഈ വിഷയത്തില്‍ പാഠം ഉള്‍ക്കൊണ്ടിട്ടുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഗുഡ് ഫ്രൈഡേ സര്‍വ്വീസ് തടസ്സപ്പെടുത്തിയ നടപടി വേദനാജനകമാണെങ്കിലും ഓഫീസര്‍മാര്‍ പള്ളിയില്‍ എത്തി കാര്യങ്ങള്‍ വിശദമാക്കിയതിന് പുരോഹിതന്‍ വ്‌ളാഡിസ്ലോ വിസാജ്കി നന്ദി അറിയിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.