CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
50 Minutes 54 Seconds Ago
Breaking Now

വാക്‌സിനെടുക്കാന്‍ മടിക്കുന്ന കെയര്‍ വര്‍ക്കര്‍മാര്‍ കാണണം ഈ മിടുക്കിയെ! സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ നേടിയ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ഈ കെയര്‍ ഹോം ജീവനക്കാരി, വയസ്സ് വെറും 16; രണ്ടാം ഡോസ് ആസ്ട്രാസെനെക വാക്‌സിന്‍ ലഭിച്ചതിന്റെ സന്തോഷത്തില്‍ കൗമാരക്കാരി

50 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് സുപ്രധാന നാഴികക്കല്ലാണെന്ന് എന്‍എച്ച്എസ് ചീഫ് എക്‌സിക്യൂട്ടീവ്

കെയര്‍ ഹോം ജീവനക്കാര്‍ ആവശ്യത്തിന് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നില്ലെന്നത് ബ്രിട്ടനില്‍ അധികൃതര്‍ക്ക് തലവേദനയാണ്. എന്നാല്‍ ഭയവും, ആശങ്കയും കൂടാതെ കൊവിഡിന് എതിരെ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സന്തോഷം പങ്കുവെയ്ക്കുകയാണ് 16 വയസ്സ് മാത്രമുള്ള ഈ പാര്‍ട്ട്‌ടൈം കെയര്‍ ഹോം ജീവനക്കാരി. 

ജിസിഎസ്ഇയ്ക്ക് പഠിക്കുകയാണെങ്കിലും കെയര്‍ ജോലി ചെയ്യുന്നത് മൂലമാണ് എല്ലി ഗോള്‍ഡ്‌സ്മിത്തിന് ആസ്ട്രാസെനെക വാക്‌സിന്‍ സ്വീകരിക്കാന്‍ യോഗ്യത നല്‍കിയത്. കൂടാതെ വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന മുത്തശ്ശിക്കൊപ്പമാണ് എല്ലി താമസിക്കുന്നത്. ലിങ്കണ്‍ഷയര്‍ ബോണില്‍ നിന്നുള്ള എല്ലി ഫെബ്രുവരിയില്‍ ആദ്യ ഡോസ് സ്വീകരിച്ചു. രണ്ടാമത്തെ ഡോസ് കഴിഞ്ഞ വെള്ളിയാഴ്ചയും ലഭിച്ചു. എല്ലാ വീക്കെന്‍ഡിലും ജോലിക്കെത്തുന്ന യു ട്രീ കെയര്‍ ഹോമിലെ അന്തേവാസികളെ സംരക്ഷിക്കാനാണ് വാക്‌സിന്‍ സ്വീകരിച്ചതെന്ന് എല്ലി പറയുന്നു. 

'അന്തേവാസികളെ ഏറെ ഇഷ്ടമാണ്, അവരെ സഹായിക്കാനും. എല്ലാവരും സ്‌നേഹമുള്ളവരാണ്. അതൊരു ജോലിയായി തോന്നാറില്ല. കുറച്ച് കൂടി സുരക്ഷിതത്വം തോന്നാനാണ് വാക്‌സിനെടുത്തത്, കൂടാതെ രോഗങ്ങളുള്ള മുത്തശ്ശിയെയും സംരക്ഷിക്കാം. വ്യാജ പ്രചരണങ്ങളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. എനിക്ക് സൈഡ് ഇഫക്ടുകളുമില്ല', എല്ലി വ്യക്തമാക്കി. 

50 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത് സുപ്രധാന നാഴികക്കല്ലാണെന്ന് എന്‍എച്ച്എസ് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് പ്രതികരിച്ചു. തന്റെ പ്രായത്തിലുള്ള എല്ലാവരോടും വാക്‌സിന്‍ സ്വീകരിക്കാനാണ് എല്ലി ഉപദേശിക്കുന്നത്. സ്‌കൂളില്‍ ലഭിക്കുന്ന വാക്‌സിന്‍ പോലെ തന്നെയാണ് കൊവിഡ് വാക്‌സിനുമെന്നാണ് എല്ലിയുടെ നിലപാട്. 




കൂടുതല്‍വാര്‍ത്തകള്‍.