CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Minutes 43 Seconds Ago
Breaking Now

ഇത് ചൂടപ്പം ഉണ്ടാക്കുന്ന പരിപാടിയല്ല; കലാകാരന്‍മാര്‍ ശാന്തരാകൂ; വൈറലായി ജ്യോത്സനയുടെ കുറിപ്പ്

ചിലര്‍ പോരാടി നില്‍ക്കുമ്പോള്‍ മറ്റ് ചിലര്‍ അപ്രസക്തരായി പോകുന്ന കാഴ്ച ഹൃദയഭേദകമാണെന്ന് ജ്യോത്സന

കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതോടെ ലോകത്തിലെ കലാകാരന്‍മാരും, കലാകാരികളും കഠിനമായ പോരാട്ടത്തിലാണ്. തങ്ങളുടെ പതിവ് വേദികള്‍ നഷ്ടമായതോടെ ഓണ്‍ലൈന്‍ ലോകത്ത് പിടിച്ച് നില്‍ക്കാനാണ് ഇവരുടെ ശ്രമം. ഈ ശ്രമങ്ങള്‍ എലികളുടെ മത്സരയോട്ടമായി മാറിയിരിക്കുകയാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഗായിക ജ്യോത്സന രാധാകൃഷ്ണന്‍.

'പ്രിയപ്പെട്ട കലാകാരന്‍മാരെ, കണ്ടന്റുകള്‍ ചൂടപ്പം പോലെ ഇറക്കാന്‍ സാധിക്കാത്തത് ഒരു പ്രശ്‌നമല്ല. ഇന്റര്‍നെറ്റില്‍ നിറഞ്ഞിരിക്കുന്ന കണ്ടന്റിനൊപ്പം നില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും പ്രശ്‌നമല്ല. മനഃസമാധാനത്തോടെ ഇരിക്കുകയെന്നതാണ് പ്രധാനം. നിങ്ങളുടെ വേഗതയില്‍ ജോലി ചെയ്യൂ. നിങ്ങളെ പൂര്‍ണ്ണരാക്കുന്ന കണ്ടന്റ് തയ്യാറാക്കൂ.. ഇതിനായി സമ്മര്‍ദം വേണ്ട. അതിന് അടിപ്പെട്ടാല്‍ മോശം സാധനങ്ങളാണ് പുറത്തുവരിക. അതുകൊണ്ട് സമയമെടുക്കൂ, ക്രിയേറ്റിവിറ്റി രണ്ട് മിനിറ്റ് ന്യൂഡില്‍ പരിപാടിയല്ല', ജ്യോത്സന കുറിച്ചു. 

ചിലര്‍ പോരാടി നില്‍ക്കുമ്പോള്‍ മറ്റ് ചിലര്‍ അപ്രസക്തരായി പോകുന്ന കാഴ്ച ഹൃദയഭേദകമാണെന്ന് ജ്യോത്സന കുറിച്ചു. അവര്‍ക്ക് വേണ്ടിയാണ് താന്‍ ഈ കുറിപ്പിടുന്നതെന്നും ഗായിക വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.