കൊറോണാവൈറസ് മഹാമാരി അവസാനിക്കുന്നതിനായി ഒരു മാസം നീളുന്ന പ്രാര്‍ത്ഥനാ മാരത്തണ് തുടക്കമിട്ട് പോപ്പ് ഫ്രാന്‍സിസ്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ നിന്നും 150-ഓളം വിശ്വാസികള്‍ക്ക് മുന്നിലാണ് പോപ്പ് ഫ്രാന്‍സിസ് പ്രാര്‍ത്ഥനകള്‍ ആരംഭിച്ചത്.
ഈ മാസത്തിലെ എല്ലാ ദിവസവും ലൈവ് സ്ട്രീം ചെയ്യുന്ന പ്രാര്‍ത്ഥനകളുടെ പ്രാരംഭ റോസറി പ്രാര്‍ത്ഥനകളാണ് പോപ്പ് ഫ്രാന്‍സിസ് തുടക്കമിട്ടത്. ലോകത്തിലെ വിവിധ കാത്തലിക് ആരാധനാലയങ്ങളില്‍ നിന്നും ലൈവ് സ്ട്രീമില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രാര്‍ത്ഥനകള്‍ സംപ്രേക്ഷണം ചെയ്യും.
പോര്‍ച്ചുഗലിലെ ഫാത്തിമയില്‍ നിന്നും, ഫ്രാന്‍സിലെ ലൂര്‍ദിലും, പോളണ്ടിലെയും, നൈജീരിയയിലെയും, ക്യൂബയിലെയും, സൗത്ത് കൊറിയയിലെയും ആരാധനാകേന്ദ്രങ്ങളും, വാഷിംഗ്ടണിലെ ബസലിക്ക ഓഫ് ദിവ ഷ്രൈന്‍ ഓഫ് ദി ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷനും പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കും.
മുറിവേറ്റ മനുഷ്യത്വത്തിന് വേണ്ടിയാണ് പ്രാര്‍ത്ഥനകളെന്ന് പോപ്പ് ഫ്രാന്‍സിസ് വ്യക്തമാക്കി. മെയ് 31ന് വത്തിക്കാന്‍ ഗാര്‍ഡന്‍സ് ചാപ്പലില്‍ സീരീസിന് അവസാനമാകും. കാത്തലിക് ചര്‍ച്ച് പരമ്പരാഗതമായി വിര്‍ജിന്‍ മേരിക്ക് സമര്‍പ്പിക്കുന്ന മാസമാണ് മേയ്. പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കുന്നവര്‍ മഹാമാരിയുടെ അവസാനത്തിനും, സമൂഹം സാധാരണ നിലയിലേക്ക് മടങ്ങിയെത്താനും പ്രാര്‍ത്ഥിക്കാനാണ് ആഹ്വാനം.