CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 47 Minutes 9 Seconds Ago
Breaking Now

15 ദിവസം കൊണ്ട് മരിച്ചത് 628 പേര്‍ ; ഐസിയുകള്‍ നിറഞ്ഞു ; സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യം ; കേരളത്തിലെ കോവിഡ് വ്യാപനം ആശങ്കാജനകം

രണ്ടു ദിവസമായി പ്രതിദിനം നാല്പതിനായിരത്തിലേറെ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കേരളത്തില്‍ കഴിഞ്ഞ 15 ദിവസംകൊണ്ട് കോവിഡ് മഹാമാരി എടുത്തത് 628 പേരുടെ ജീവനെന്ന് പുതിയ കണക്ക്. ഈ സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിക്കുന്നു. സംസ്ഥാനത്ത് ഗുരുതര സാഹചര്യമാണെന്നും പ്രത്യേകം നിര്‍ദേശം നല്‍കുന്നുണ്ട്. ഐസിയുകളില്‍ കഴിയുന്നവുടെ എണ്ണം ഇതിനകം രണ്ടായിരം കടന്നു. മരിക്കുന്നവരില്‍ ചെറുപ്പക്കാരുടെ എണ്ണവുമുയരുന്നു. ലക്ഷണങ്ങളില്ലാതെ വീടുകളില്‍ കഴിയുന്നവരും നെഗററീവായവരും ആരോഗ്യസ്ഥിതി വഷളാകാതിരിക്കാന്‍ അതീവ കരുതലെടുക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

രണ്ടു ദിവസമായി പ്രതിദിനം നാല്പതിനായിരത്തിലേറെ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗബാധിതരുടെ എണ്ണമുയരുന്നതിനൊപ്പം ഗുരുതരാവസ്ഥയില്‍ എത്തുന്നവരുടെ എണ്ണവും വര്‍ധിച്ചുവരികയാണ്. സംസ്ഥാനത്ത് ആദ്യമായാണ് ഐസിയുവില്‍ രണ്ടായിരത്തിലേറെ പേരെ പ്രവേശിപ്പിക്കുന്നത്. വെന്റിലേറററുകളില്‍ എണ്ണൂറ്റി ഏഴുപേരുമാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്.

ഓരോ ദിവസവും 50 നുമുകളില്‍ കോവിഡ് മരണങ്ങളാണ് ഔദ്യോഗിക കണക്കായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഭൂരിഭാഗം പേരും നിരീക്ഷണത്തില്‍ കഴിയുന്നത് വീടുകളിലാണ്. അതുകൊണ്ടുതന്നെ ആരോഗ്യകാര്യത്തില്‍ കൃത്യമായ നിരീക്ഷണം വേണമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കോവിഡ് നെഗററീവായ ശേഷം ഉടനുണ്ടാകുന്ന മരണങ്ങളും ഒഴിവാക്കാന്‍ അതീവ ജാഗ്രത വേണം.

പ്രായമായവരില്‍ കൂടുതല്‍ പേരും വാക്‌സീന്‍ സ്വീകരിച്ചതിനാല്‍ ഇവരില്‍ രോഗം ഗുരുതരമാകുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. അതേസമയം വാക്‌സീനെടുക്കാത്ത ചെറുപ്പക്കാരില്‍ മരണ നിരക്കുയരുന്നതും ആശങ്കയാകുകയാണ്. ലോക്ക്ഡൗണ്‍ രോഗ വ്യാപനം കുറയ്ക്കുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍.

 




കൂടുതല്‍വാര്‍ത്തകള്‍.