CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 55 Minutes Ago
Breaking Now

ബേസിംഗ്‌സ്‌റ്റോക്ക് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മലയാളികള്‍ക്ക് അഭിമാനമായി സജീഷ് ടോമിന്റെ മിന്നും ജയം

കഴിഞ്ഞ ആറു വര്‍ഷമായി ലേബര്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനാണ്.

ബേസിംഗ് സ്‌റ്റോക്ക് ആന്‍ഡ് ഡീന്‍ ബോറോ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മുന്‍ യുക്മ ജനറല്‍ സെക്രട്ടറിയും യുക്മ പബ്ലിക് റിലേഷന്‍ ഓഫീസറും മീഡിയ കോര്‍ഡിനേറ്ററുമായ സജീഷ് ടോമിന് ഉജ്വല ജയം. യുകെയിലെ മലയാളികള്‍ക്കിടയില്‍ 15 വര്‍ഷമായി നടത്തുന്ന പൊതു പ്രവര്‍ത്തനത്തിന്റെ വിജയമാണ് സജീഷിനെ പിന്തുണച്ചത്. തിരഞ്ഞെടുക്കപ്പെട്ട മൂന്നുപേരില്‍ ഏറ്റവും അധികം വോട്ട് നേടിയാണ് തദ്ദേശിയരെ പിന്തള്ളി സജീഷ് മുന്നേറിയത്. കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയ്‌ക്കെതിരായ വിധിയെഴുത്ത് വരുന്നതിനിടെയാണ് സജീഷ് ടോമിന്റെ ജയം

കോട്ടയം വൈക്കം സ്വദേശിയായ സജീഷ് എറണാകുളം തെക്കന്‍ പറവൂരിലാണ് സ്ഥിര താമസം. അയ്യനം പറമ്പില്‍ തോമിസന്റെയും പരേതയായ മേരിക്കുട്ടിയുടേയും മകനാണ്. ഭാര്യ ആന്‍സി സജീഷ്. ഏക മകള്‍ അലീന സജീഷ്.

യുകെയില്‍ എത്തുംമുമ്പ് കൊച്ചിന്‍ റിഫൈനറി എംപ്ലോയിസ് കോ ഓപ്പറേറ്റീവ് സൊസൈറ്റില്‍ ആക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു.

എറണാകുളം അതിരൂപതാ പാസ്റ്റര്‍ കൗണ്‍സില്‍ അംഗമായിരുന്നു.

ബേസിംഗ്‌സ്റ്റോക്ക് മള്‍ട്ടി കള്‍ച്ചറല്‍ ഫോറം ട്രസ്റ്റി ട്രഷറിയായി തുടര്‍ച്ചയായി മൂന്നു ടേമില്‍ പ്രവര്‍ത്തിച്ചതിന്റെ മികവിലും പ്രവര്‍ത്തന മികവും മേയേഴ്‌സ് വാളണ്ടിയര്‍ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട.് കഴിഞ്ഞ ആറു വര്‍ഷമായി ലേബര്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനാണ്.




കൂടുതല്‍വാര്‍ത്തകള്‍.