CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Minutes 15 Seconds Ago
Breaking Now

ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം! മഹാമാരി കാലത്ത് നഴ്‌സുമാരുടെ വിശ്രമമില്ലാത്ത പ്രവര്‍ത്തനം കണ്ട് പ്രചോദനം ഉള്‍ക്കൊണ്ട് നഴ്‌സിംഗ് ജോലി ഏറ്റെടുക്കാന്‍ മുന്നിട്ടിറങ്ങി ആയിരങ്ങള്‍; എന്‍എച്ച്എസില്‍ റിക്രൂട്ട്‌മെന്റ് കുതിപ്പ്; നഴ്‌സുമാരെ 'സൂപ്പര്‍ ഹീറോസാക്കി' കൊവിഡ് മഹാമാരി; പിന്‍ നമ്പര്‍ ലഭിക്കാത്ത ഇന്ത്യന്‍ നഴ്‌സുമാരെ നമുക്കും സഹായിക്കണ്ടേ?

നഴ്‌സിംഗ് സ്ത്രീകളുടെ ജോലിയാണെന്നും, അപ്രസക്ത മാണെന്നുമൊക്കെയുള്ള പഴയ കാലത്തെ ചിന്തകളാണ് മഹാമാരി കാലത്ത് തകര്‍ക്കപ്പെട്ടതെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്

ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം. ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ലോകത്തിന് നഴ്‌സുമാരുടെ സേവനം വളരെയേറെ ആവശ്യമുള്ള ഒരു കാലഘട്ടത്തിലാണ് ഇന്ന് നാം ജീവിക്കുന്നത്. നഴ്‌സുമാരുടെ 'സൂപ്പര്‍ ഹീറോ' സേവനങ്ങള്‍ സ്വന്തം ജീവിതത്തില്‍ കണ്ടതോടെ ജനങ്ങള്‍ ആവേശത്തിലാണ്. മഹാമാരിയില്‍ നഴ്‌സുമാരുടെ വിശ്രമം ഇല്ലാത്ത പ്രവര്‍ത്തനം കണ്ടവര്‍ എന്‍എച്ച്എസില്‍ നഴ്‌സുമാരായി സേവനം നല്‍കാനായി മുന്നിട്ടിറങ്ങുന്നതായി അധികൃതര്‍ വ്യക്തമാക്കുന്നു. 

പ്രതിസന്ധിക്ക് എതിരായ നഴ്‌സുമാരുടെ സുപ്രധാന പോരാട്ടത്തെ അന്താരാഷ്ട്ര നഴ്‌സസ് ദിനത്തില്‍ ആരോഗ്യ മേധാവികള്‍ പ്രശംസിച്ചു. നഴ്‌സുമാരുടെ മഹാമാരി കാലത്തെ സേവനം കണ്ട് പ്രചോദനം ഉള്‍ക്കൊണ്ട് ഹെല്‍ത്ത് സര്‍വ്വീസില്‍ ജോലി ചെയ്യാന്‍ ആയിരക്കണക്കിന് അധികം നഴ്‌സുമാരാണ് എത്തിയിട്ടുള്ളതെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് പറഞ്ഞു. നഴ്‌സുമാരെ കുറിച്ച് മനസ്സില്‍ സൂക്ഷിച്ച മുന്‍വിധികള്‍ പ്രതിസന്ധി ഘട്ടത്തില്‍ ഇല്ലാതായെന്ന് നഴ്‌സിംഗ് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. 

നഴ്‌സിംഗ് സ്ത്രീകളുടെ ജോലിയാണെന്നും, അപ്രസക്തമാണെന്നുമൊക്കെയുള്ള പഴയ കാലത്തെ ചിന്തകളാണ് മഹാമാരി കാലത്ത് തകര്‍ക്കപ്പെട്ടതെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് വ്യക്തമാക്കി. മാധ്യമറിപ്പോര്‍ട്ടുകളില്‍ പ്രതിസന്ധി കുതിക്കുമ്പോള്‍ രോഗികളുടെ ജീവന്‍ രക്ഷിക്കാനായി യത്‌നിക്കുന്ന ഫ്രണ്ട്‌ലൈനിലുള്ള നഴ്‌സുമാരാണ് പ്രാധാന്യത്തോടെ പ്രത്യക്ഷപ്പെട്ടത്. ഉന്നതമായ പ്രൊഫഷന്‍ നിരവധി പേരെ പ്രചോദിപ്പിച്ചുവെന്നത് അതിശയകരമല്ലെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് മേധാവി സൈമണ്‍ സ്റ്റീവന്‍സ് വ്യക്തമാക്കി. 

2020 ജനുവരിയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ എന്‍എച്ച്എസ് ഇംഗ്ലണ്ടില്‍ 11,000-ല്‍ അധികം നഴ്‌സുമാരും, മിഡ്‌വൈഫ്, ഹെല്‍ത്ത് വിസിറ്റേഴ്‌സ് എന്നിവര്‍ ഈ വര്‍ഷം ജനുവരിയില്‍ പ്രവര്‍ത്തിക്കുന്നതായാണ് കണക്ക്. എല്ലാ കൊവിഡ് രോഗികളെയും, മറ്റ് അവസ്ഥ നേരിട്ടവരെയും ചികിത്സിക്കാന്‍ നഴ്‌സുമാരുടെ കഴിവും, നിരന്തര പരിശ്രമങ്ങളുമാണ് സഹായിച്ചത്. എന്‍എച്ച്എസ് വാക്‌സിനേഷന്‍ പ്രോഗ്രാമിന്റെ വിജയത്തിലും ഇവര്‍ സുപ്രധാന പങ്കുവഹിച്ചു. അന്താരാഷ്ട്ര നഴ്‌സസ് ദിനത്തില്‍ രാജ്യത്തിന് വേണ്ടി നഴ്‌സുമാരോട് നന്ദി പറയുന്നു, എന്‍എച്ച്എസ് മേധാവി വ്യക്തമാക്കി. 

2021 ജനുവരിയില്‍ ഇംഗ്ലണ്ടിലെ എന്‍എച്ച്എസ് സ്ഥാപനങ്ങളില്‍ 330,631 നഴ്‌സുമാര്‍ ജോലി ചെയ്യുന്നുണ്ട്. അതേസമയം ഇംഗ്ലണ്ടില്‍ നഴ്‌സുമാരുടെ ആവശ്യം ഇപ്പോഴും അവസാനിച്ചിട്ടില്ല. കൂടുതല്‍ പേരെ റിക്രൂട്ട്  ചെയ്യാനുള്ള ശ്രമങ്ങളും നടക്കുന്നു. ബ്രിട്ടനില്‍ യോഗ്യരായ ഇന്ത്യന്‍ നഴ്‌സുമാര്‍ പിന്‍ നമ്പര്‍ ലഭിക്കാത്തത് മൂലം മറ്റ് ജോലികള്‍ ചെയ്ത് ഒതുങ്ങി കഴിയുന്നുവെന്നതാണ് ഇപ്പോള്‍ ചര്‍ച്ചയിലുള്ള പ്രധാന വിഷയം. ഡോ. അജിമോള്‍ പ്രദീപും, ഡോ. ഡില്ല ഡേവിസും 'യുകെയിലെ ഇന്ത്യന്‍ നഴ്‌സുമാര്‍ നേരിടുന്ന വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ ഡീനറി ഫോറം മുന്‍പാകെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ്. 

പിന്‍ നമ്പര്‍ ലഭിക്കാത്ത നഴ്‌സുമാര്‍ എത്രയും വേഗം താഴെ കാണുന്ന ലിങ്കില്‍ പ്രതികരണം രേഖപ്പെടുത്താം:

https://forms.office.com/Pages/ResponsePage.aspx?id=QCm1Zbb0vUGDPTAz7Lz24cKkCfF3yENMkxSATb9aQpdUMURRME5OQVROU1FYQldQMEdXNVZCRzkxOS4u




കൂടുതല്‍വാര്‍ത്തകള്‍.