CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 25 Minutes 48 Seconds Ago
Breaking Now

കൈലാഷിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ഇറക്കും മുമ്പേ സിനിമാ മേഖലയില്‍ നിന്ന് പലരും മുന്നറിയിപ്പ് തന്നിരുന്നു ; തുറന്നുപറഞ്ഞ് മിഷന്‍ സി സംവിധായകന്‍

മിഷന്‍ സിയിലെ കൈലാഷിന്റെ ക്യാരക്ടര്‍ പോസ്റ്ററിനെതിരെ വലിയ സൈബര്‍ ആക്രമണമാണ്  ഉണ്ടായത്. ഇപ്പോള്‍ തനിക്ക്  സിനിമ മേഖലയില്‍ നിന്ന് തന്നെ പലരും മുന്നറിയിപ്പ് തന്നിരുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മിഷന്‍ സി സംവിധായകന്‍ വിനോദ് ഗുരുവായൂര്‍.

നടന്റെ മുന്‍കാല സിനിമകള്‍ക്ക് നേരെ പല തരം ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അതിനാല്‍ സൂക്ഷിക്കണമെന്നും സിനിമ മേഖലയിലെ പലരും ഉപദേശിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പോസ്റ്റര്‍ റിലീസ് ചെയ്യുന്നതിന് മുന്നേ തന്നെ സിനിമയിലുള്ള പലരും എന്നോട് പറഞ്ഞു കൈലാഷിന്റെ പോസ്റ്റര്‍ ഇറക്കുമ്പോള്‍ ഒന്ന് സൂക്ഷിക്കണം. കഴിഞ്ഞ പടങ്ങള്‍ക്ക് താഴെ പല തരം മോശം കമന്റുകളും ഉണ്ടായിട്ടുണ്ട്. വിനോദ് പറഞ്ഞു.

കൈലാഷിനെ എനിക്ക് നേരത്തെ തന്നെ അറിയാം. ശിക്കാര്‍ എന്ന സിനിമ മുതല്‍ ഞങ്ങള്‍ തമ്മില്‍ പരിചയമുണ്ട്. ആ സിനിമയിലോ ഈ സിനിയമയിലോ കൈലാഷിന്റെ ഡെഡിക്കേഷനില്‍ ഒരു കുറവും എനിക്ക് തോന്നിയിട്ടില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

 




കൂടുതല്‍വാര്‍ത്തകള്‍.