CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 56 Seconds Ago
Breaking Now

ആ പ്രകാശം അണഞ്ഞു! ഒന്‍പതാം വയസ്സില്‍ ഇടിമിന്നലേറ്റ് പൊലിഞ്ഞത് 'ലോക്കല്‍ ഹീറോ'; ആത്മഹത്യ ചെയ്ത അങ്കിളിന്റെ സ്മരണയില്‍ 30 മൈല്‍ ഓടി മെന്റല്‍ ചാരിറ്റിക്കായി പണം സ്വരൂപിച്ച് സമൂഹത്തിന്റെ ഹൃദയം കവര്‍ന്നു; ലോക്ക്ഡൗണില്‍ 999 ജീവനക്കാര്‍ക്ക് മധുരപലഹാരങ്ങള്‍ കാത്തുവെച്ചു; ജോര്‍ദാന്‍ ബാങ്ക്‌സിനായി ദീപം തെളിയിച്ച് ബ്ലാക്പൂള്‍ ടവര്‍

ക്ലിഫ്ടണ്‍ റേഞ്ചേഴ്‌സ് ബീസിന്റെ അണ്ടര്‍ 9 ടീമില്‍ കളിച്ചിരുന്ന ജോര്‍ദാന് കോച്ചിംഗ് സമയത്താണ് ഇടിമിന്നലേറ്റതെന്നാണ് വിവരം

പ്രായത്തിന് മുന്‍പെ സഞ്ചരിച്ച് സമൂഹത്തിനായി സേവനം നല്‍കാന്‍ തയ്യാറായ ഒന്‍പത് വയസ്സുകാരന്‍ ഇടിമിന്നലേറ്റ് മരിച്ചു. ലോക്കല്‍ ഹീറോയായി വിശേഷിപ്പിക്കപ്പെടുന്ന ജോര്‍ദാന്‍ ബാങ്ക്‌സാണ് ബ്ലാക്പൂള്‍ സ്‌കൂള്‍ റോഡിലെ ഫുട്‌ബോള്‍ മൈതാനത്ത് പരിശീലനം നടത്തുന്നതിനിടെ ഇടിമിന്നലേറ്റ് മരിച്ചത്. മുന്നറിയിപ്പില്ലാതെ കൊടുങ്കാറ്റ് വീശിയതോടെയാണ് മൈതാനത്ത് വെച്ച് അപകടം സംഭവിച്ചത്. കുട്ടിയ്ക്ക് ആദരവ് അര്‍പ്പിച്ചാണ് ലോകപ്രശസ്തമായ ബ്ലാക്പൂള്‍ ടവര്‍ ദീപാലംകൃതമായത്. 

'ബ്ലാക്പൂള്‍ ടവര്‍ ചുവപ്പില്‍ തെളിഞ്ഞ് നില്‍ക്കും. ഇന്നലെ നമ്മുടെ സമൂഹത്തിന് തിളക്കമേറിയ ഒരു പ്രകാശം നഷ്ടമായി. ഈ സമയത്ത് ജോര്‍ദാന്‍ ബാങ്ക്‌സിന്റെ കുടുംബത്തിനും, സുഹൃത്തുക്കള്‍ക്കും, നമ്മുടെ സമൂഹത്തിനും ഒപ്പം ഒരു യുവ പുരുഷനെ സ്മരിക്കുന്നു', നഗരാധികൃതര്‍ കുറിച്ചു. തങ്ങളുടെ എല്ലാമായ നക്ഷത്രമാണ് പൊലിഞ്ഞതെന്ന് കുട്ടിയുടെ കുടുംബം പ്രതികരിച്ചു. 'ഞങ്ങളുടെ ലോകം നിലച്ചു. ഞങ്ങളുടെ ശോഭയേറിയ നക്ഷത്രം, ഞങ്ങളുടെ ജോര്‍ദാനെ നഷ്ടമായി. പ്രായത്തിലുമേറിയ ബുദ്ധിയും, ശ്രദ്ധയും, പരിഗണനയും അവന്‍ പ്രകടമാക്കി. ഞങ്ങളുടെ സ്‌നേഹത്തിന് അവസാനമില്ല', കുടുംബം വ്യക്തമാക്കി. 

സമൂഹത്തിന്റെ വിവിധ വിഷയങ്ങള്‍ക്കായി ഫണ്ട് റെയ്‌സിംഗ് നടത്തിയ ഹീറോയ്ക്ക് നൂറുകണക്കിന് പേര്‍ ആദരവ് അര്‍പ്പിച്ചു. ലോക്ക്ഡൗണ്‍ സമയത്ത് 999 വര്‍ക്കേഴ്‌സിനായി മധുരങ്ങള്‍ നല്‍കിയും, മെന്റല്‍ ഹെല്‍ത്ത് ചാരിറ്റികള്‍ക്കായി 30 മൈല്‍ ഓടി ഫണ്ട് റെയ്‌സിംഗ് നടത്തുകയും ചെയ്ത കുട്ടിയാണ് ജോര്‍ദാന്‍. ആത്മഹത്യ ചെയ്ത അങ്കിളിന്റെ സ്മരണയിലാണ് ചാരിറ്റികള്‍ക്കായി ഇത് നിര്‍വ്വഹിച്ചത്. 

ക്ലിഫ്ടണ്‍ റേഞ്ചേഴ്‌സ് ബീസിന്റെ അണ്ടര്‍ 9 ടീമില്‍ കളിച്ചിരുന്ന ജോര്‍ദാന് കോച്ചിംഗ് സമയത്താണ് ഇടിമിന്നലേറ്റതെന്നാണ് വിവരം. രണ്ടാനച്ഛന്‍ കാറില്‍ ഇരുന്ന് കളി വീക്ഷിക്കവെയാണ് കുട്ടിക്ക് മിന്നലേറ്റത്. 'അവന്‍ ഏറെ ഇഷ്ടപ്പെടുന്ന കാര്യം ചെയ്യവെയാണ് ദുരന്തം സംഭവിച്ചത്. ജോര്‍ദാന്‍ ഒരു പ്രകാശവും, പ്രചോദനവുമായിരുന്നു', ക്ലിഫ്ടണ്‍ റേഞ്ചേസ് ജെഎഫ്‌സി വക്താവ് പറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.