ഹാരി രാജകുമാരനും, മെഗാന്‍ മാര്‍ക്കിളിനും കുഞ്ഞ് മകള്‍ പിറന്നതിന് പിന്നാലെ ഹാരിയെ ലഞ്ചിന് ക്ഷണിച്ച് രാജ്ഞി! രാജകുടുംബത്തില്‍ താനും ഭാര്യയും നേരിട്ട ഒറ്റപ്പെടലുകള്‍ സംബന്ധിച്ച് വെളിപ്പെടുത്തിയതോടെ ഹാരി രാജ്ഞിയുടെ ശത്രുപക്ഷത്ത് ആയെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ അടിച്ചുവിട്ടിരുന്നത്. എന്നാല്‍ ഹാരി രാജകുമാരനോട് രാജ്ഞിക്ക് ഇതിലൊന്നും യാതൊരു പ്രതിഷേധവുമില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
അടുത്ത മാസം ഡയാന രാജകുമാരിയുടെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ കാലിഫോര്‍ണിയയില്‍ നിന്നും ഹാരി യുകെയില്‍ എത്തുമ്പോള്‍ വിന്‍ഡ്‌സര്‍ കാസിലില്‍ ലഞ്ചിനായി പേരക്കുട്ടിയെ രാജ്ഞി ക്ഷണിച്ചതായാണ് ശ്രോതസ്സുകള്‍ വ്യക്തമാക്കുന്നത്. ഈ ലഞ്ചില്‍ കാര്യങ്ങള്‍ സംസാരിച്ച് തീര്‍ക്കാനുള്ള അവസരം ലഭിക്കും, ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ കുഞ്ഞ് ലിലിബെറ്റിന്റെ ജനനത്തിന് മുന്‍പ് തന്നെ രാജ്ഞി ഈ ക്ഷണം നല്‍കിയെന്നും ചില റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രാജ്ഞിയുടെ കുടുംബത്തിലെ വിളിപ്പേരാണ് ലിലിബെറ്റ് എന്നാണ് മകള്‍ക്ക് പേര് നല്‍കുകയെന്ന് ഹാരിയും, മെഗാനും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതേസമയം അമ്മയുടെ പ്രതിമ അനാച്ഛാദനത്തിന് ഹാരി ഒറ്റയ്ക്കാകും യാത്ര ചെയ്യുക.
കുഞ്ഞ് ലിലിയ്ക്കും, രണ്ട് വയസ്സുകാരന്‍ ആര്‍ച്ചിക്കും ഒപ്പം മെഗാന്‍ കാലിഫോര്‍ണിയയിലെ വീട്ടില്‍ തുടരും. ഒരു വര്‍ഷം മുന്‍പ് ബ്രിട്ടന്‍ ഉപേക്ഷിച്ച് യുഎസിലേക്ക് ഭാര്യക്കൊപ്പം ചുവടുമാറ്റിയ ശേഷം ആദ്യമായാണ് ഹാരി മുത്തശ്ശിയെ നേരിട്ട് കണ്ട് ഇരുന്ന് സംസാരിക്കാന്‍ അവസരം ലഭിക്കുന്നത്. ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാര ചടങ്ങില്‍ പുറത്ത് വെച്ചാണ് ഹാരി രാജ്ഞിയെ കണ്ടത്.
ഹാരിയും, ഭാര്യയും നല്‍കിയ അഭിമുഖങ്ങളും തുറന്നുപറച്ചിലുകളും ഇവരെ രാജകുടുംബത്തിന്റെ ശത്രുക്കളാക്കിയെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ എഴുതിവിടുമ്പോഴും ഇുവരും പ്രിയപ്പെട്ട കുടുംബാംഗങ്ങള്‍ തന്നെയാണെന്ന് രാജ്ഞി വ്യക്തമാക്കിയിട്ടുണ്ട്.