CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Minutes 6 Seconds Ago
Breaking Now

പുതിയ കേസുകളും, ആശുപത്രി അഡ്മിഷനുകളും ഉയരുന്നത് എല്ലാവര്‍ക്കും കാണാം! ബോറിസിന്റെ വാക്കുകള്‍ ദുസ്സൂചനയോ? ജൂണ്‍ 21ന് ലോക്ക്ഡൗണ്‍ അവസാനിപ്പിക്കണോയെന്ന് ഡാറ്റ തീരുമാനിക്കും; ഡെല്‍റ്റ വേരിയന്റിന്റെ യഥാര്‍ത്ഥ സ്വഭാവം മനസ്സിലാകാന്‍ ഒന്നുകില്‍ ആളുകള്‍ മരിക്കണം, അല്ലെങ്കില്‍ രക്ഷപ്പെടണം!

കെന്റ് വേരിയന്റിനേക്കാള്‍ 60% ഉയര്‍ന്ന വ്യാപന ശേഷിയാണ് ഡെല്‍റ്റ വേരിയന്റിനെന്ന് ഇവര്‍ വിശ്വസിക്കുന്നു

അനുഭവങ്ങളാണ് ഏറ്റവും വലിയ പാഠം! അനുഭവങ്ങളില്‍ നിന്നും പാഠം പഠിച്ചില്ലെങ്കിലും ദുരനുഭവങ്ങള്‍ പിന്നാലെയെന്നും. ഇത് ഏറ്റവും വ്യക്തമായി മനസ്സിലാക്കിയ വ്യക്തിയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ഹെര്‍ഡ് ഇമ്മ്യൂണിറ്റി വന്ന് ബ്രിട്ടനെ രക്ഷിക്കുമെന്ന ചിന്തയില്‍ നിന്നും അദ്ദേഹത്തെ ഉണര്‍ത്തിയത് ജനങ്ങള്‍ക്ക് വൈറസ് പടര്‍ന്നുപിടിക്കുകയും, സ്വയം രോഗബാധിതനായി മാറുകയും ചെയ്തപ്പോഴാണ്. പിന്നീട് ലോക്ക്ഡൗണുകള്‍ നടപ്പാക്കാന്‍ വൈകിയതിന്റെ ദുരനുഭവവും രാജ്യം കണ്ടു. ഇതില്‍ നിന്നെല്ലാം പാഠം പഠിച്ച പ്രധാനമന്ത്രി ഇപ്പോള്‍ മൂന്നാം ലോക്ക്ഡൗണ്‍ അവസാനിപ്പിക്കാനുള്ള തീരുമാനം കൈക്കൊള്ളാന്‍ മടിക്കുന്ന അവസ്ഥയിലാണ്. 

ജൂണ്‍ 21ന് നിശ്ചയിച്ചിട്ടുള്ള ഫ്രീഡം ഡേ വൈകിപ്പിക്കുമെന്ന ഏറ്റവും വലിയ സൂചനയാണ് ബോറിസ് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. ഡെല്‍റ്റ വേരിയന്റ് മൂലം പോസിറ്റീവ് കേസുകളും, ആശുപത്രി അഡ്മിഷനുകളും ഉയരുന്നത് എല്ലാവര്‍ക്കും കാണാമെന്നാണ് അദ്ദേഹം ഓര്‍മ്മിപ്പിച്ചത്. ലോക്ക്ഡൗണ്‍ അവസാനിപ്പിക്കാതിരിക്കാനുള്ള യാതൊരു തെളിവും ഡാറ്റ നല്‍കുന്നില്ലെന്ന വാദമാണ് ബോറിസ് നിലപാട് തിരുത്തി മയപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കേസാണ് യുകെ ഒടുവിലായി രേഖപ്പെടുത്തിയത്, 7540. രൂപമാറ്റം വന്ന വൈറസാണ് ബ്രിട്ടനില്‍ ഇപ്പോള്‍ വ്യാപിക്കുന്നത്. 

കോണ്‍വാളില്‍ ജി7 സമ്മേളനത്തിന് എത്തിയപ്പോഴാണ് പ്രധാനമന്ത്രി നിലപാട് മാറ്റം വ്യക്തമാക്കിയത്. 'കേസുകള്‍ ഉയരുകയാണ്, ചില സ്ഥലങ്ങളില്‍ ആശുപത്രി അഡ്മിഷനും ഉയരുന്നു. സുപ്രധാനമായ വാക്‌സിന്‍ പദ്ധതി ജനങ്ങള്‍ക്ക് എത്രത്തോളം സുരക്ഷ ഒരുക്കുന്നുവെന്ന പരിശോധനയാണ് ആവശ്യം. അടുത്ത ഘട്ടത്തിലേക്ക് പോകാന്‍ ഇതിന്റെ വിവരങ്ങള്‍ ലഭിക്കണം. ഇരുപക്ഷത്തും വാദങ്ങളുണ്ട്. പക്ഷെ അന്തിമതീരുമാനം ഡാറ്റ അനുസരിച്ചാകും, ഇത് തിങ്കളാഴ്ചയുണ്ടാകും', ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. 

എന്നാല്‍ കൃത്യമായ ഡാറ്റ ലഭിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് മൂന്ന് ആഴ്ച വേണമെന്ന് ഉന്നത സേജ് ഉപദേശകരില്‍ ഒരാളായ പ്രൊഫസര്‍ നീല്‍ ഫെര്‍ഗൂസണ്‍ വ്യക്തമാക്കി. ഇതില്‍ നിന്ന് മാത്രമാണ് എത്രത്തോളം അപകടകാരിയാണ് ഡെല്‍റ്റ വേരിയന്റെന്നും, മൂന്നാം വ്യാപനം എത്രത്തോളം മോശമാകാമെന്നും ഉറപ്പിക്കാന്‍ കഴിയൂ, അദ്ദേഹം പറഞ്ഞു.

ആശുപത്രിയില്‍ ആളുകള്‍ അഡ്മിറ്റ് ചെയ്യപ്പെടുന്നതും, മരണപ്പെടുന്നതും, രക്ഷപ്പെടുന്നതുമായ കണക്കുകളാണ് ഗവേഷകര്‍ക്ക് ആവശ്യമെന്ന് ഇംപീരിയല്‍ കോളേജ് ലണ്ടന്‍ എപ്പിഡെമോളജിസ്റ്റ് വ്യക്തമാക്കി. കെന്റ് വേരിയന്റിനേക്കാള്‍ 60% ഉയര്‍ന്ന വ്യാപന ശേഷിയാണ് ഡെല്‍റ്റ വേരിയന്റിനെന്ന് ഇവര്‍ വിശ്വസിക്കുന്നു. കൂടാതെ വാക്‌സിനുകള്‍ അത്ര ഗുണപരമായി പ്രവര്‍ത്തിക്കുന്നില്ലെന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.