CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 14 Minutes 32 Seconds Ago
Breaking Now

നാലു പേരെ കൊന്ന് പകവീട്ടല്‍ ; അറസ്റ്റില്‍ പൊട്ടിച്ചിരിച്ചു ; കാനഡയില്‍ മുസ്ലീം കുടുംബത്തെ ഇല്ലാതാക്കിയത് 20 കാരന്റെ വംശീയത

പാകിസ്താനില്‍ നിന്ന് കാനഡയിലേക്ക് കുടിയേറിയ മുസ്ലീം കുടുംബത്തെയാണ് ഇയാള്‍ ഇല്ലാതാക്കിയത്.

കാനഡയില്‍ ബസ് കയറ്റി ഒരു കുടുംബത്തിലെ നാലു പേരെ വധിച്ചെന്ന വാര്‍ത്ത ലോകം ഞെട്ടലോടെയാണ് കണ്ടത്. സല്‍മാന്‍ അഫ്‌സലും കുടുംബവുമാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അറസ്റ്റിലായ 20 കാരനായ കാനഡ സ്വദേശി കടുത്ത വംശീയ വാദിയാണ്. പിടികൂടുന്ന സമയത്ത് കയ്യില്‍ സ്വസ്തിക അടയാളം പച്ച കുത്തിയിരുന്ന ഇയാള്‍ പൊട്ടിച്ചിരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

പാകിസ്താനില്‍ നിന്ന് കാനഡയിലേക്ക് കുടിയേറിയ മുസ്ലീം കുടുംബത്തെയാണ് ഇയാള്‍ ഇല്ലാതാക്കിയത്. 46 കാരനായ സല്‍മാന്‍ അഫ്‌സല്‍, ഭാര്യ 44 കാരിയായ മദിഹ, 15 കാരി മകള്‍ യമുന, 74 കാരിയായ അഫ്‌സലിന്റെ അമ്മ എന്നിവരാണ് മരിച്ചത്. അഫ്‌സലിന്റെ മകന്‍ ഫായെസ് പരിക്കുകളോടെ ആശുപത്രിയിലാണ്.

നതാനിയല്‍ വെള്‍ട്ട്മാന്‍ എന്ന ഒന്‍ടാറിയോ സ്വദേശിയാണ് അറസ്റ്റിലായത്. നാലു പേര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത കുറ്റത്തിനാണ് അറസ്റ്റ്. ഇരകളുടെ മത വിശ്വാസമാണ് പകയ്ക്ക് കാരണമെന്നാണ് അന്വേഷണ സംഘം പറയുന്നത്.

സംഭവത്തില്‍ കടുത്ത പ്രതിഷേധം അറിയിച്ചിരിക്കുകയാണ് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.




കൂടുതല്‍വാര്‍ത്തകള്‍.