CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 29 Minutes 37 Seconds Ago
Breaking Now

മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാള്‍ ഈ മാസം 26 മുതല്‍; 27 ന് കൊടിയേറും: പ്രധാനത്തിരുന്നാല്‍ ജൂലൈ മൂന്നിന്; മാര്‍.ജോസഫ് ശ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികന്‍, തിരുന്നാള്‍ ആഘോഷങ്ങള്‍ക്കായി ഒരുങ്ങി യുകെയുടെ മലയാറ്റൂര്‍

പ്രധാന തിരുന്നാള്‍ ദിനമായ ജൂലൈ മൂന്നാം തിയതി ശനിയാഴ്ച രാവിലെ പത്തിന് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും

മാഞ്ചസ്റ്റര്‍ :യുകെയുടെ മലയാറ്റൂര്‍ എന്ന് ഖ്യാതികേട്ട മാഞ്ചസ്റ്ററില്‍  ഭാരത അപ്പസ്‌തോലന്‍ മാര്‍ തോമാശ്‌ളീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോസായുടെയും സംയുക്ത തിരുന്നാള്‍ ആഘോഷങ്ങള്‍ ഇ മാസം 26 മുതല്‍ തുടക്കമാകും.പ്രധാന തിരുന്നാള്‍ ജൂലൈ മൂന്നിന് നടക്കും.ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ മെത്രാന്‍ മാര്‍.ജോസഫ് ശ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികന്‍  ആയി തിരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുമ്പോള്‍, മാഞ്ചസ്റ്റര്‍ മിഷനിലെ 11 കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണമാണ് ഇക്കുറി തിരുന്നാളിന്റെ മുഖ്യ ആകര്‍ഷണം. 26 മുതല്‍ എല്ലാ ദിവസവും ദിവ്യബലിയും നൊവേനയും നടക്കും.തിരുന്നാള്‍ വിജയത്തിനായി മിഷന്‍ ഡയറക്ടര്‍ ഫാ.ജോസ് അഞ്ചാനിക്കല്‍,കൈക്കാരന്മാരായ അലക്‌സ് വര്‍ഗീസ്, ചെറിയാന്‍ മാത്യു, ജിസ്‌മോന്‍ ജോര്‍ജ്, ജോജി ജോസഫ് , ജോസ് വരിക്കയില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ നിലവില്‍ വന്നു.കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുമാത്രമായിരിക്കും ഇക്കുറി തിരുന്നാള്‍ ആഘോഷങ്ങള്‍ നടക്കുകയെന്ന് ഫാ.ജോസ് അഞ്ചാനിക്കല്‍ അറിയിച്ചു.

ജൂണ്‍ 26 ശനിയാഴ്ച പ്രാര്‍ത്ഥന ദിനമായി ആചരിക്കുമ്പോള്‍ രാവിലെ 9.30 ന് ദിവ്യബലിയും നൊവേനയും നടക്കും,ഇതേ തുടര്‍ന്ന് ഫാമിലി യൂണിറ്റുകളുടെ നേതൃത്വത്തില്‍ ചെയിന്‍ പ്രയറുകള്‍ക്കു തുടക്കമാകും.രാത്രി 7.30 ന് ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ സിസ്റ്റര്‍ ആന്‍ മരിയ S.H  നേതൃത്വം നല്‍കുന്ന ആത്മീയ ഒരുക്ക പ്രഭാഷണവും നടക്കും.

27 ഞാറാഴ്ച് വൈകുന്നേരം 4 ന് ഷ്രൂഷ്ബറി രൂപതാ വികാരി ജനറല്‍ ഫാ.മൈക്കിള്‍ ഗാനോന്‍ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊടിയേറ്റ് നിര്‍വഹിക്കുമ്പോള്‍, സെന്റ് ആന്റണീസ് പള്ളി വികാരി ഫാ.നിക്ക് കെണ്‍ ദിവ്യബലിയില്‍ സഹകാര്‍മ്മികനാകും.

28 തിങ്കളാഴ്ച വൈകുന്നേരം 5.30 ന് ദിവ്യബലിക്കും നൊവേനക്കും നിയുക്ത ഹോളിഫാമിലി മിഷന്‍ ഡയറക്ടര്‍ ഫാ.വിന്‍സെന്റ് ചിറ്റിലപ്പള്ളി നേതൃത്വം നല്‍കും. 

29 തിയതി ചൊവ്വാഴ്ച വൈകുന്നേരം 6 ന് സിറോ മലങ്കര ക്രമത്തില്‍ നടക്കുന്ന ദിവ്യബലിക്കും നൊവേനക്കും മാഞ്ചസ്റ്റര്‍ സിറോ മലങ്കര ചാപ്ലിന്‍ ഫാ.രഞ്ജിത് മഠത്തിപ്പറമ്പില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.

30 തിയതി ബുധനാഴ്ച്ച വൈകുന്നേരം ആറിന് നടക്കുന്ന ദിവ്യബലിയിലും നൊവേനയിലും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വികാരി ജനറല്‍ ഫാ.സജി മലയില്‍ പുത്തന്‍പുര മുഖ്യ കാര്‍മ്മികനാകും.

ജൂലൈ ഒന്നാം തിയതി വ്യാഴാഴ്ച വൈകുന്നേരം ആറിന് ദിവ്യബലിക്കും നൊവേനക്കും പ്രിസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സാ കത്തിഡ്രല്‍ വികാരി ഫാ.ബാബു പുത്തന്‍പുരക്കല്‍ മുഖ്യ കാര്‍മ്മികനാകും.

ജൂലൈ രണ്ടാം തിയതി വൈകുന്നേരം ആറിന് നടക്കുന്ന ദിവ്യബലിക്കും നൊവേനക്കും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാ വികാരി ജനറല്‍ ഫാ.ആന്റണി ചുണ്ടലിക്കാട്ട് മുഖ്യ കമ്മികത്വം വഹിക്കും. 

പ്രധാന തിരുന്നാള്‍ ദിനമായ ജൂലൈ മൂന്നാം തിയതി ശനിയാഴ്ച  രാവിലെ പത്തിന് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമാകും.ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ്പ് മാര്‍.ജോസഫ് ശ്രാമ്പിക്കല്‍ തിരുന്നാള്‍ കുര്‍ബാനയില്‍ മുഖ്യ കര്‍മ്മികന്‍  ആകുമ്പോള്‍ ഒട്ടേറെ വൈദീകര്‍ സഹ കാര്‍മ്മികരാകും.ദിവ്യബലി  മദ്ധ്യേ മാഞ്ചസ്റ്റര്‍ മിഷനിലെ പതിനൊന്നു കുട്ടികള്‍ ആദ്യമായി ഈശോയെ സ്വീകരിക്കുമ്പോള്‍ അതൊരു ആത്മീയ അനുഭവമായി മാറും.ഇതേതുടര്‍ന്ന് മറ്റു തിരുന്നാള്‍ തിരുകര്‍മ്മങ്ങളും, ലദീഞ്ഞും, നൊവേനയും,വിശുദ്ധ കുര്‍ബാനയുടെ ആശീര്‍വാദവും നടക്കും.

കോവിഡ് പ്രോട്ടോകോള്‍ നിലനിക്കുന്നതിനാല്‍ ഇക്കുറി തിരുന്നാള്‍ പ്രദക്ഷിണം ഒഴിവാക്കിയിരിക്കുകയാണ്.

ജൂലൈ നാലാം തിയതി ഞാറാഴ്ച വൈകുന്നേരം 3.30 ന് നടക്കുന്ന താങ്ക്‌സ് ഗിവിങ് മാസ്സില്‍ മാഞ്ചെസ്റ്റര്‍ മിഷന്‍ ഡയറക്റ്റര്‍ ഫാ.ജോസ് അഞ്ചാനിക്കല്‍ മുഖ്യ കാര്‍മ്മികനാവും.ഇതേത്തുര്‍ന്നാവും തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ചുകൊണ്ടുള്ള കൊടിയിറക്ക് നടക്കുക.

സര്‍ക്കാരിന്റെ കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ കലാപരിപാടികള്‍ ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ വെട്ടിക്കുറച്ചും, എന്നാല്‍ അല്‍പ്പം പോലും ആത്മീയത ചോര്‍ന്നു പോവാത്ത രീതിയിലാണ് ഇക്കുറി തിരുന്നാള്‍ ആഘോഷങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

യുകെയില്‍ ആദ്യമായി തിരുന്നാള്‍ ആഘോഷങ്ങ്ള്‍ക്ക് തുടക്കം കുറിച്ചത് മാഞ്ചസ്റ്ററില്‍ ആയിരുന്നു.അന്നുമുതല്‍ എല്ലാ വര്‍ഷങ്ങളിലും ജൂലൈ മാസത്തിലെ ആദ്യ ശനിയാഴ്ചകളില്‍ ആണ് മാഞ്ചസ്റ്റര്‍ ദുക്രാനത്തിരുന്നാല്‍ അത്യാഘോഷപൂര്‍വം കൊണ്ടാടി വരുന്നത്.

കോടിതോരണങ്ങളാല്‍ കമനീയമായി അലങ്കരിച്ചു മോടിപിടിപ്പിക്കുന്ന സെന്റ് ആന്റണീസ് ദേവാലയവും, പള്ളിപ്പരിസരങ്ങളും,തിരുന്നാള്‍ കുര്‍ബാനയും എല്ലാം വിശ്വാസികള്‍ക്ക് ആത്മീയ ഉണര്‍വ്വാണ്. ഒരു പ്രവാസി ആയി എത്തിയപ്പോള്‍ നഷ്ട്ടപ്പെട്ടു എന്ന് കരുതിയിരുന്ന നാട്ടിലെ പള്ളിപ്പെരുന്നാല്‍ അനുഭവങ്ങള്‍ആണ്  മാഞ്ചസ്റ്റര്‍ ദുക്‌റാന തിരുന്നാളുടെ വിശ്വാസ സമൂഹത്തിന് ലഭ്യമാവുക.

 




കൂടുതല്‍വാര്‍ത്തകള്‍.