CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 29 Minutes 38 Seconds Ago
Breaking Now

ചൈനയില്‍ പട്ടി മാംസ ആഘോഷം പൊടിപൊടിക്കുന്നു; 10 ദിവസം കൊണ്ട് കശാപ്പ് ചെയ്യുന്നത് 5000 നായകളെ; കൊവിഡ് വന്നിട്ടും പാഠം പഠിക്കാതെ കച്ചവടം!

ആഘോഷങ്ങള്‍ക്ക് തുടങ്ങുന്നതിന് മുന്‍പ് തന്നെ വഴിയോര കച്ചവടക്കാര്‍ നായകളെ അറുത്ത് പാകം ചെയ്ത് വിളമ്പി തുടങ്ങി

ലോകം കൊവിഡ് പ്രതിസന്ധിയില്‍ ഉഴലുമ്പോള്‍ ചൈനയില്‍ പട്ടി മാംസ ആഘോഷം. 5000 നായകളെയെങ്കിലും ആഘോഷത്തിന്റെ ഭാഗമായി കശാപ്പ് ചെയ്യുമെന്നാണ് കരുതുന്നത്. 10 ദിവസം കൊണ്ട് ഇവയെ തിന്നുതീര്‍ക്കുകയും ചെയ്യും. 

മൃഗങ്ങള്‍ക്ക് നേരെയുള്ള ക്രൂരതകള്‍ക്ക് പുറമെ ആരോഗ്യ പ്രശ്‌നങ്ങളുടെയും പേരില്‍ പ്രതിഷേധങ്ങള്‍ നടക്കുന്നതൊന്നും ചൈനയിലെ പട്ടിതീറ്റക്കാരെ ബാധിക്കുന്നില്ല. യൂലിന്‍ ഡോഗ് മീറ്റ് ഫെസ്റ്റിവലില്‍ അറുക്കാനായുള്ള നായകളെ വിവിധ സ്ഥലങ്ങളില്‍ നിന്നും നഗരത്തിലേക്ക് എത്തിച്ച് വരുന്നതായാണ് റിപ്പോര്‍ട്ട്. 

ആഘോഷങ്ങള്‍ക്ക് തുടങ്ങുന്നതിന് മുന്‍പ് തന്നെ വഴിയോര കച്ചവടക്കാര്‍ നായകളെ അറുത്ത് പാകം ചെയ്ത് വിളമ്പി തുടങ്ങിയിട്ടുണ്ട്. കൊവിഡ്-19നുമായി ബന്ധപ്പെട്ട പുതിയ കേസുകളുടെ ഉത്ഭവം ബീജിംഗ് വിപണിയുമായി ബന്ധപ്പെട്ടാണ് ഉയരുന്നത്. ഈ ഘട്ടത്തില്‍ ആളുകള്‍ തിങ്ങിക്കൂടുന്നതും, നായ മാംസം ഭക്ഷിക്കാന്‍ അവസരം നല്‍കുന്നതും പൊതുജന ആരോഗ്യത്തിന് ഏറെ അപകടമാണ്, എച്ച്എസ്‌ഐ ചൈന പോളിസി സ്‌പെഷ്യലിസ്റ്റ് ഡോ. പീറ്റര്‍ ലീ പറഞ്ഞു. 

ഷെന്‍സെന്‍, സുഹായ് എന്നീ ചൈനീസ് നഗരങ്ങളില്‍ കൊറോണാവൈറസ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നായകളെ ഭക്ഷിക്കുന്നതിന് വിലക്കുണ്ട്. 2020 ഫെബ്രുവരിയില്‍ ചൈന വന്യ മൃഗങ്ങളെ വില്‍ക്കുന്നതും, ഭക്ഷിക്കുന്നതിനും താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.