CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 31 Minutes 49 Seconds Ago
Breaking Now

ഹാരി രാജകുമാരന്‍ യുകെയുടെ മണ്ണില്‍ വീണ്ടും കാലുകുത്തുന്നു; ഡയാന രാജകുമാരിയുടെ പ്രതിമ അനാച്ഛാദനത്തിന് ഹാരി ഒറ്റയ്‌ക്കെത്തും; താമസം യൂജീന്‍ രാജകുമാരിക്കൊപ്പം ഫ്രോഗ്മോര്‍ കോട്ടേജില്‍

മുത്തശ്ശന്‍ ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴും ഹാരി ഫ്രോഗ്മോറിലാണ് തങ്ങിയത്.

അടുത്ത 24 മണിക്കൂറിനുള്ളില്‍ ഹാരി രാജകുമാരന്‍ യുകെയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. കൊവിഡ് സുരക്ഷിതമായ ഫ്രോഗ്മോര്‍ കോട്ടേജില്‍ യൂജീന്‍ രാജകുമാരിയ്ക്കും, കുടുംബത്തിനും ഒപ്പമായിരിക്കും ഹാരി താമസിക്കുക. യുഎസില്‍ നിന്നും മടങ്ങിയെത്തുന്ന 36-കാരന്‍ സസെക്‌സ് ഡ്യൂക്ക് വിന്‍ഡ്‌സറിലെ രാജകീയ ഭവനത്തിലാണ് തങ്ങുക. 

അടുത്തിടെ പ്രസവിച്ച ഭാര്യ മെഗാന്‍ മാര്‍ക്കിള്‍ കാലിഫോര്‍ണിയയിലെ വസതിയില്‍ തുടരും. അടുത്ത മാസം അമ്മ ഡയാന രാജകുമാരിയ്ക്ക് ആദരവ് അര്‍പ്പിച്ച് പ്രതിമ അനാച്ഛാദനം നടത്താനാണ് ഹാരി യുകെയില്‍ എത്തുന്നത്. ഫ്രോഗ്മോറില്‍ ആംബര്‍ ലിസ്റ്റ് ക്വാറന്റൈന്‍ പൂര്‍ത്തിയാക്കാന്‍ അടുത്ത 24 മണിക്കൂറില്‍ ഹാരി യുകെയിലേക്ക് പറക്കുമെന്നാണ് സൂചന. 

ജൂലൈ 1നാണ് പ്രതിമ അനാച്ഛാദനം. ഹാരി, മെഗാന്‍ വിവാഹത്തിന് ശേഷം നവദമ്പതികള്‍ക്കായി രാജ്ഞി സമ്മാനിച്ചതാണ് ഫ്രോഗ്മോര്‍ കോട്ടേജ്. എന്നാല്‍ ഫ്രണ്ട്‌ലൈന്‍ ഡ്യൂട്ടിയില്‍ നിന്നും പിന്‍വാങ്ങി ദമ്പതികള്‍ നാടകീയമായി യുഎസിലേക്ക് ചുവടുമാറ്റി. ഇതോടെയാണ് കോട്ടേജിന്റെ താക്കോല്‍ യൂജീന്‍ രാജകുമാരിയുടെ കൈകളില്‍ എത്തുന്നത്. 

ഇവിടെ ഭര്‍ത്താവ് ജാക്ക് ബ്രൂക്‌സ്ബാങ്കിനും, ആഗസ്റ്റില്‍ പിറന്ന കുഞ്ഞിനുമൊപ്പമാണ് യൂജീന്റെ താമസം. ഹാരിയുടെ സുരക്ഷിത താമസത്തിനായി വീട് രണ്ട് ഭാഗങ്ങളായി വേര്‍തിരിച്ചിട്ടുണ്ടെന്നാണ് സണ്‍ റിപ്പോര്‍ട്ട്. 

മുത്തശ്ശന്‍ ഫിലിപ്പ് രാജകുമാരന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴും ഹാരി ഫ്രോഗ്മോറിലാണ് തങ്ങിയത്. 




കൂടുതല്‍വാര്‍ത്തകള്‍.