CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 47 Seconds Ago
Breaking Now

ബ്രിസ്‌റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ പള്ളിയില്‍ ദുക്‌റാന തിരുന്നാള്‍ കൊടികയറി ; മൂന്നു ദിവസം ആഘോഷമായ തിരുന്നാള്‍

വിശ്വാസ തീക്ഷ്ണതയോടെ തോമസ്ലീഹായുടെ പെരുന്നാള്‍ ആഘോഷിക്കുകയാണ് ഏവരും.

 യുകെയിലെ ഏറ്റവും വലിയ വിശ്വാസ സമൂഹങ്ങളിലൊന്നായ ബ്രിസ്റ്റോളിലെ സീറോ മലബാര്‍ കാതലിക് ചര്‍ച്ചിന്റെ ദുക്‌റാന തിരുന്നാളിന് കൊടിയേറി. കോവിഡ് വ്യാപനം കണക്കിലെടുത്ത് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചാണ് ചടങ്ങുകള്‍ നടത്തുന്നത്. കോവിഡ് എന്ന മഹാമാരിക്കു മുന്നിലും പകച്ചു നില്‍ക്കാതെ വിശ്വാസത്തെ മുറുകെ പിടിച്ചുകൊണ്ട് സമൂഹം ഈ മൂന്നു ദിവസങ്ങള്‍ ആഘോഷമാക്കുകയാണ്.

പതിവില്‍ നിന്ന് വ്യത്യസ്തമായി പള്ളിക്കുള്ളില്‍ സജ്ജമാക്കിയ കൊടിമരത്തിലാണ് കൊടി ഉയര്‍ത്തിയത്. വികാരി ഫാ പോള്‍ വെട്ടിക്കാട്ടിന്റെ നേതൃത്വത്തില്‍ ഫാ ടോണിപഴയകളം മുഖ്യ കാര്‍മികനായി നടന്ന ആഘോഷത്തില്‍ മുന്‍വര്‍ഷത്തെ പോലെ തന്നെ എല്ലാ പ്രൗഢിയും പ്രതിഫലിക്കുന്നതായിരുന്നു.

കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുന്നതിനൊപ്പം തന്നെ വിശ്വാസ സമൂഹത്തിന് ഏറെ പ്രാധാന്യമുള്ള തിരുന്നാള്‍ മാറ്റു നഷ്ടമാകാതെ നടത്തുകയാണ് ഇക്കുറി..

തിരുന്നാളിന്റെ ഭാഗമായി വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ അഞ്ചു വിശുദ്ധ കുര്‍ബാനകള്‍ ക്രമീകരിച്ചിരിക്കുന്നു. ഈ അഞ്ചു കുര്‍ബാനകളില്‍ വിശ്വാസ സമൂഹത്തിന് ദുക്‌റാന തിരുന്നാളിന്റെ ഭാഗമാകാം.

ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ വിശ്വാസികളെ സംബന്ധിച്ച് മറ്റൊരു സംതൃപ്തിയുടെ കൂടി നിറവിലാണ്.എസ്ടിഎസ്എംസിസി ചര്‍ച്ചിന്റെ പ്ലാനിങ് അപ്രൂവല്‍ ലഭിച്ചതോടെ ഒരു വലിയ സ്വപ്ന സാക്ഷാത്മകാരത്തിനായി ഒരുങ്ങുകയാണ് ബ്രിസ്‌റ്റോളിലെ സീറോ മലബാര്‍ സമൂഹം. ഓരോ വിശ്വാസികളേയും സംബന്ധിച്ച് അഭിമാന നിമിഷമാണിത്. അതിനാല്‍ തന്നെ ദുക്‌റാന പെരുന്നാള്‍ ആഘോഷത്തിന് മറ്റ് ഒട്ടും കുറയുന്നുമില്ല..

വിശ്വാസ തീക്ഷ്ണതയോടെ തോമസ്ലീഹായുടെ പെരുന്നാള്‍ ആഘോഷിക്കുകയാണ് ഏവരും.

വികാരി ഫാ പോള്‍ വെട്ടിക്കാട്ട്,ഡീക്കന്‍ ജോസഫ് ഫിലിപ്പ്‌ ട്രസ്റ്റിമാര്‍, ബഹുമാന്യരായ സി ലീന മേരി, സി ഗ്രേസ് മേരി എന്നിവരും വിവിധ ഫാമിലി യൂണിറ്റ് കൂട്ടായ്മയുടെയും നേതൃത്വത്തില്‍ വിവിധ ആഘോഷ പരിപാടികളാണ് ഒരുക്കുന്നത്.

ശനിയാഴ്ച രാവിലെ 10.30നും  വൈകീട്ട് 7.30 നും  വിശുദ്ധ കുര്‍ബാനയുണ്ടാകും

ഞായറാഴ്ച രാവിലെ 7.30ന് ആഘോഷമായ പാട്ടു കുര്‍ബാന. ഉച്ചയ്ക്ക് 12.30 വിശുദ്ധ കുര്‍ബാനയും ക്രമീകരിച്ചിരിക്കുന്നു.

കോവിഡ് മഹാമാരിക്കിടയിലും തോമാസ്ലീഹ പകര്‍ന്നു തന്ന വിശ്വാസത്തിന്റെ ദീപ ശിഖ കെടാതെ ഉജ്വലമായി പ്രഘോഷിക്കുകയാണ് ബ്രിസ്‌റ്റോളിലെ സീറോ മലബാര്‍ വിശ്വാസികള്‍..

 




കൂടുതല്‍വാര്‍ത്തകള്‍.