CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 57 Minutes 59 Seconds Ago
Breaking Now

ക്യാപ്റ്റന്റെ പെനാല്‍റ്റി വലയില്‍, 55 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലില്‍; ഡെന്‍മാര്‍ക്കിന് എതിരെ 2-1ന്റെ വിജയവുമായി ആര്‍ത്തലച്ച് ഇംഗ്ലണ്ട് ഫൈനലിലേക്ക്; ആവേശം നയിച്ച് പ്രധാനമന്ത്രിയും, വില്ല്യം രാജകുമാരനും, 60000 കാണികളും!

വെംബ്ലിയില്‍ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ശക്തരായ ഇറ്റലിയാണ് എതിരാളികള്‍

ഒരു സുപ്രധാന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ എത്താന്‍ ഇംഗ്ലണ്ട് കാത്തിരുന്നത് അഞ്ചും, പത്തും വര്‍ഷമല്ല, നീണ്ട 55 വര്‍ഷങ്ങളാണ്. ഒടുവില്‍ ആ കാത്തിരിപ്പിന് വിരാമം. യൂറോ 2020 ഫൈനലിലേക്ക് ആര്‍ത്തലച്ചെത്തി ഇംഗ്ലണ്ട്. വെംബ്ലിയില്‍ ഡെന്‍മാര്‍ക്കിന് എതിരെ അപകടത്തിന് അരികിലേക്ക് എത്തിയ ശേഷം അധിക സമയക്കളിയിലാണ് ഇംഗ്ലണ്ട് വല കുലുക്കിയത്. 

പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും, ഭാര്യ കാരി സിമണ്ട്‌സും, വില്ല്യം രാജകുമാരനും ഉള്‍പ്പെടെ 60,000 കാണികളാണ് വെംബ്ലി സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിന്റെ ചരിത്രമുന്നേറ്റം വീക്ഷിക്കാനായി എത്തിയിരുന്നത്. കാണികളുടെ ആവേശത്തിരയിലേറിയാണ് ഇംഗ്ലണ്ട് 2-1ന് സെമി ഫൈനല്‍ വിജയം ഉറപ്പാക്കിയതെന്ന് അക്ഷരാര്‍ത്ഥത്തില്‍ പറയാന്‍ കഴിയും. അധിക സമയക്കളിയില്‍ ഹാരി കെയിന്റെ ഗോളാണ് ഇംഗ്ലണ്ടിന് വിജയം കുറിച്ചത്. ഞായറാഴ്ച ഇറ്റലിയാണ് ഗാരത്ത് സൗത്ത്‌ഗേറ്റിന്റെ പുലിക്കുട്ടികളുടെ എതിരാളി. 

റഹീം സ്റ്റെര്‍ലിംഗിനെ വീഴ്ത്തിയതിനാണ് ഇംഗ്ലണ്ട് അവസാന നിമിഷം വിവാദമായ പെനാല്‍റ്റി നേടിയത്. ക്യാപ്റ്റന്‍ കെയിന്‍ പെനാല്‍റ്റി കിക്ക് തൊടുത്തെങ്കിലും ഡാനിഷ് കീപ്പര്‍ കാസ്പര്‍ ഷ്‌മൈക്കിള്‍ പന്ത് തടുത്തു, പക്ഷെ തിരിച്ചെത്തിയ പന്ത് കണ്ണടച്ച് തുറക്കുന്നതിന് മുന്‍പ് വലയിലാക്കി ഹാരി കെയിന്‍ ആരാധകരെ ആഘോഷത്തിലാഴ്ത്തി. 20 മിനിറ്റ് നേരം കടന്നുപോകുകയും, ഫൈനല്‍ വിസില്‍ മുഴങ്ങുകയും ചെയ്തതോടെ സ്‌റ്റേഡിയം ആര്‍ത്തലച്ചു. 

വെംബ്ലിയില്‍ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ശക്തരായ ഇറ്റലിയാണ് എതിരാളികള്‍. 1966 ലോകകപ്പിന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് സുപ്രധാന ഫൈനലില്‍ പ്രവേശനം നേടുന്നത്. അവസാന നിമിഷം വരെ ഉദ്വേഗം നിറഞ്ഞുനിന്ന ശേഷം ഇംഗ്ലണ്ട് വെന്നിക്കൊടി പാറിച്ചപ്പോള്‍ രാജ്യത്ത് പലയിടത്തായി മത്സരം വീക്ഷിച്ച ആരാധകര്‍ ആഘോഷം ആരംഭിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.